റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 537 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. നിലവിലെ രോഗികളില്‍ 1,085 പേര് രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,43,742 ഉം രോഗമുക്തരുടെ എണ്ണം 7,20,473 ഉം ആയി. ഒരു മരണവും പുതുതായി റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ രാജ്യത്തെ ആകെ മരണം 8,994 ആയി. നിലവില്‍ 13,275 പേര് രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 612 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. സൗദിയില്‍ നിലവിലെ കൊവിഡ് മുക്തി നിരക്ക് 96.87 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 150, ജിദ്ദ 54, ദമ്മാം 31, മദീന 24, അബഹ 23, ഹുഫൂഫ് 20, മക്ക 17, തായിഫ് 16, ജിസാന്‍ 13. സൗദി അറേബ്യയില്‍ ഇതുവരെ 6,07,08,716 ഡോസ് കൊവിഡ് വാക്സിന് വിതരണം ചെയ്തു. ഇതില്‍ 2,59,24,231 ആദ്യ ഡോസും 2,41,50,413 രണ്ടാം ഡോസും 1,06,34,072 ബൂസ്റ്റര്‍ ഡോസുമാണ്.