• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

50 ലക്ഷം പേരെ അംഗങ്ങളാക്കാൻ കോൺഗ്രസ്

by Web Desk 06 - News Kerala 24
February 27, 2022 : 6:39 am
in Kerala, News
Reading Time: 1 min read
0
A A
0
ഡിസിസി ഭാരവാഹിപ്പട്ടിക ; കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു ; അന്തിമ തീരുമാനം കെപിസിസി തലത്തിലായേക്കും

തിരുവനന്തപുരം : കേരളത്തിൽ 50 ലക്ഷം പേരെ അംഗങ്ങളാക്കാനുള്ള പ്രവർത്തനവുമായി മുന്നിട്ടിറങ്ങാൻ കോൺഗ്രസ് തീരുമാനിച്ചു. സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അംഗത്വവിതരണം ഇക്കുറി റെക്കോർഡ് നേട്ടം തൊടണമെന്നാണ് ഇതിനായി വിളിച്ചുചേർത്ത നേതൃയോഗത്തിലെ ധാരണ. കഴിഞ്ഞ തവണ 33 ലക്ഷം പേരാണ് അംഗങ്ങളായത്. ഇക്കുറി 50 ലക്ഷം കൈവരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് കെപിസിസി പ്രകടിപ്പിച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും കേരളത്തിന്റെ വരണാധികാരി ജി.പരമേശ്വരയും അറിയിച്ചു. ഓൺലൈൻ അംഗത്വത്തിനാകും മുൻഗണനയെന്ന് പരമേശ്വര അറിയിച്ചു. ഇന്റർനെറ്റ് കണക്ടിവിറ്റിക്ക് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ അംഗത്വ ബുക്ക് ഉപയോഗിച്ചുള്ള വിതരണം ആകാം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ഇതിലൂടെ കോൺഗ്രസ് കടന്നെത്തും. 5 രൂപയാണ് അംഗത്വഫീസ്. ഫോട്ടോ പതിച്ച അംഗത്വ കാർഡിന് 10 രൂപ. കോൺഗ്രസ് അംഗമാകാൻ ആകെ 15 രൂപ. 18 വയസ്സ് കഴിഞ്ഞവർക്ക് അംഗമാകാം.

മാർച്ച് 31ന് അംഗത്വവിതരണം അവസാനിക്കും. ഏപ്രിലിൽ തിര‍ഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കും. അതുവരെ പുന:സംഘടനാ പ്രക്രിയ തുടരുന്നതിനു വിലക്കില്ല. ഇക്കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി വ്യക്തമാക്കിയതായി പരമേശ്വര പറഞ്ഞു. എന്നാൽ പുന:സംഘടനയുടെ ഭാഗമായി ഇപ്പോൾ ബ്ലോക്ക് പ്രസിഡന്റാകുന്നവരും സംഘടനാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരും. അല്ലെങ്കിൽ തുടരാൻ കഴിയില്ല. മറ്റൊരാൾക്ക് പ്രസിഡന്റാകാം. അഴിച്ചുപണിയിലൂടെ സ്ഥാനങ്ങളിലേക്കു വരുന്നവർക്ക് തിരഞ്ഞെടുപ്പു ഘട്ടത്തിൽ വെറുതേ തുടരാൻ കഴിയുമെന്ന പ്രതീക്ഷ വേണ്ടെന്ന വ്യക്തമായ സൂചന പരമേശ്വര നൽകി.

കേരളത്തിൽ മാത്രമുള്ള യൂണിറ്റ് കമ്മിറ്റികൾ പാർട്ടി ഭരണഘടനയിൽ ഇല്ലാത്തതിനാൽ അതിൽ തിരഞ്ഞെടുപ്പ് ഉണ്ടാകില്ല. എന്നാൽ ആ കുടുംബ യൂണിറ്റുകൾക്ക് അംഗത്വ വിതരണത്തിൽ വലിയ പങ്കു വഹിക്കാൻ കഴിയും. കേരളത്തിലെ സിയുസി രൂപീകരണം അഭിനന്ദനാ‍ർഹമാണ്. മറ്റു സംസ്ഥാനങ്ങളിലും അതു പകർത്തണോ എന്നത് എഐസിസി തീരുമാനിക്കുമെന്നും പരമേശ്വര വ്യക്തമാക്കി.

കോൺഗ്രസ് കേഡർ പാർട്ടിയല്ല. വർധിച്ച സംഘടനാ ചിട്ടയോടെയും ജനാധിപത്യ സ്വഭാവത്തോടെയും അതു പ്രവർത്തിക്കണം. കേഡർ എന്നതു കൊണ്ടു താൻ ഉദ്ദേശിച്ചത് സമർപ്പണം എന്നു മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വിശദീകരിച്ചു. സെമി കേഡർ എന്താണെന്ന് അറിയില്ലെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞ കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഹസനു താൻ പറഞ്ഞുകൊടുത്തെന്നായിരുന്നു സുധാകരന്റെ മറുപടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജ്യം സ്വതന്ത്രമാകും വരെ പോരാടുമെന്ന് യുക്രൈൻ പ്രസിഡന്റ് ; സഹായവുമായി ബെൽജിയവും ജർമ്മനിയും

Next Post

ഓപ്പറേഷന്‍ ഗംഗ ; യുക്രൈനില്‍ നിന്നുള്ള രണ്ടാം ഇന്ത്യന്‍ സംഘം ഡല്‍ഹിയിലെത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഓപ്പറേഷന്‍ ഗംഗ ; യുക്രൈനില്‍ നിന്നുള്ള രണ്ടാം ഇന്ത്യന്‍ സംഘം ഡല്‍ഹിയിലെത്തി

ഓപ്പറേഷന്‍ ഗംഗ ; യുക്രൈനില്‍ നിന്നുള്ള രണ്ടാം ഇന്ത്യന്‍ സംഘം ഡല്‍ഹിയിലെത്തി

യുക്രൈനെ പിന്തുണച്ച് ബ്രിട്ടീഷ് രാജകുടുംബം

യുക്രൈനെ പിന്തുണച്ച് ബ്രിട്ടീഷ് രാജകുടുംബം

ആദ്യദിനം വിജയമെന്ന് റഷ്യ ; പ്രതിരോധം തുടരുമെന്ന് യുക്രൈന്‍

ഫ്രാൻസും യുക്രൈന് കൂടുതൽ ആയുധങ്ങൾ അയക്കും

അടിയന്തര യുഎൻ സുരക്ഷാ കൗൺസിൽ വിളിച്ച് യുഎസും അൽബേനിയയും

അടിയന്തര യുഎൻ സുരക്ഷാ കൗൺസിൽ വിളിച്ച് യുഎസും അൽബേനിയയും

ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ

ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021