ചെറുവത്തൂർ: ഒരു മിനിറ്റും 26 സെക്കൻഡും കൊണ്ട് 61 വ്യത്യസ്ത രൂപത്തിന്റെ പേരുകൾ പറയും. ആദിഷ് ഗംഗയാണ് തന്റെ കഴിവു കൊണ്ട് വ്യത്യസ്തനാകുന്നത്. പിലിക്കോട് എരവിലെ എം.വി. ഗദീഷ് – അമൃത ദമ്പതികളുടെ മകനാണ് മൂന്നര വയസുകാരനായ ആദിഷ്. കഴിഞ്ഞ ഡിസംബറിലാണ് ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്. ട്രയംഫ് വേൾഡ് റെക്കോർഡ്സിൽ ആദിഷ് ഗംഗയുടെ കഴിവ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ പേരുകൾ ചെറിയ സമയത്തിൽ പറഞ്ഞ് റെക്കോർഡ് ഭേദിക്കാനുള്ള പരിശ്രമത്തിലാണ് ഈ മിടുക്കനിപ്പോൾ.