• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രധാനമന്ത്രി ആരോഗ്യ യോജനയിൽ വൻ തട്ടിപ്പ്: പണംവാങ്ങിയ 7.5 ലക്ഷം പേർ ഉപയോഗിക്കുന്നത് ഒറ്റ മൊബൈൽ നമ്പർ!

by Web Desk 04 - News Kerala 24
August 9, 2023 : 7:29 pm
in India, News
Reading Time: 1 min read
0
A A
0
പ്രധാനമന്ത്രി ആരോഗ്യ യോജനയിൽ വൻ തട്ടിപ്പ്: പണംവാങ്ങിയ 7.5 ലക്ഷം പേർ ഉപയോഗിക്കുന്നത് ഒറ്റ മൊബൈൽ നമ്പർ!

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പേരിലുള്ള ജൻ ആരോഗ്യ യോജനയുടെ (പി.എം.ജെ.എ.വൈ) മറവിൽ വൻ തട്ടിപ്പെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) കണ്ടെത്തൽ. പദ്ധതിയിൽ നിന്ന് സഹായധനം കൈപ്പറ്റിയ 7.5 ലക്ഷം പേർ തങ്ങളുടെ മൊബൈൽ നമ്പറായി നൽകിയിരിക്കുന്നത് ഒരേ മൊബൈൽ നമ്പർ. 99999 99999 എന്ന നമ്പറാണ് 7,49, 820 ഉപഭോക്താക്കൾ നൽകിയത്. തിങ്കളാഴ്ച ലോക്‌സഭയിൽ സി.എ.ജി അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.88888 88888 എന്ന നമ്പർ 2,01,435 പേരും 90000 00000 എന്ന നമ്പർ 1,85,397 പേരും 77777 77777 എന്ന നമ്പർ 75,000 പേരും തങ്ങളുടെ സ്വന്തം നമ്പറായി രേഖപ്പെടുത്തി. പദ്ധതിയുടെ ബെനിഫിഷ്യറി ഐഡന്റിഫിക്കേഷൻ സിസ്റ്റത്തിൽ (ബി.ഐ.എസ്) നിന്നാണ് സി.എ.ജി ഈ വിവരങ്ങൾ ശേഖരിച്ചത്.

പി.എം.ജെ.എ.വൈയിൽ നിന്ന് അനർഹർ പണം പറ്റുന്നത് തടയാനാണ് ബി.ഐ.എസ് രൂപകൽപന ചെയ്‌തത് എന്നായിരുന്നു അവകാശവാദം. എന്നാൽ, ഏഴരലക്ഷത്തിലേറെ പേർ ഒറ്റ മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തിട്ടും കണ്ടെത്താനോ തടയാനോ ഈ സംവിധാനത്തിന് കഴിഞ്ഞിട്ടില്ല. ഫണ്ട് ദുരുപയോഗം ചെയ്തതിന്റെ വ്യക്തമായ തെളിവായാണ് ഇത് കാണിക്കുന്നത്.അസാധുവായ പേരുകൾ, യാഥാർഥ്യമല്ലാത്ത ജനനത്തീയതി, ഡ്യൂപ്ലിക്കേറ്റ് ഐഡികൾ, കുടുംബാംഗങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസം തുടങ്ങിയ വിവരങ്ങളിലും സി.​എ.ജി പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഏഴ് ആധാർ നമ്പറുകളിലായി 4,761 പേരാണ് രജിസ്റ്റർ ചെയ്തത്. 2018 സെപ്റ്റംബർ 23 ന് ജാർഖണ്ഡിലെ റാഞ്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പി.എം.ജെ.എ.വൈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

അഞ്ചു ലക്ഷം രൂപ വരെയാണ് ഈ ആരോഗ്യ ഇൻഷുറൻസ്​ പദ്ധതി വഴി പരിരക്ഷ ലഭിക്കുക. രാജ്യത്തെ 13,000 സർക്കാർ, സ്വകാര്യ ആശുപത്രികള്‍ പദ്ധതിയുടെ ഭാഗമാണ്. 8.03 കോടി ഗ്രാമീണ കുടുംബങ്ങളും 2.33 കോടി നഗരവാസികളും പദ്ധതിക്ക്​ കീഴിൽ വരും. 1345 രോഗങ്ങൾക്കാണ് പരിരക്ഷ. ആധാർ കാർഡ് ഇല്ലാത്തവർക്ക്​ തെരഞ്ഞെടുപ്പ് ഐ.ഡി, റേഷൻകാർഡ്​ തുടങ്ങി അംഗീകൃത തിരിച്ചറിയിൽ രേഖകൾ ഉപയോഗിക്കാം. ഗുണഭോക്താക്കൾക്ക്​ ക്യു.ആർ കോഡുള്ള രജിസ്ട്രേഷൻ കാർഡ് നൽകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘കിട്ടിയത് വെളുത്ത കാറും കറുത്ത പെണ്ണും’ : ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ടു കൊന്നു , 8 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ

Next Post

വിവാഹ വാഗ്ദാനം നൽകി പീഡനം : ഒളിവിൽപോയ പ്രതി രണ്ടുവർഷത്തിന് ശേഷം പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിവാഹ വാഗ്ദാനം നൽകി പീഡനം : ഒളിവിൽപോയ പ്രതി രണ്ടുവർഷത്തിന് ശേഷം പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം : ഒളിവിൽപോയ പ്രതി രണ്ടുവർഷത്തിന് ശേഷം പിടിയിൽ

ഷംസീർ എന്ന പേര് തന്നെയാണ് പ്രശ്‌നം: വർഗീയ പരാമർശവുമായി കെ പി ശശികല

ഷംസീർ എന്ന പേര് തന്നെയാണ് പ്രശ്‌നം: വർഗീയ പരാമർശവുമായി കെ പി ശശികല

ദേശീയ പതാക : ഫ്ലാഗ് കോഡ് കർശനമായി പാലിക്കണം

ദേശീയ പതാക : ഫ്ലാഗ് കോഡ് കർശനമായി പാലിക്കണം

ഉമ്മൻചാണ്ടി പഠിച്ച സ്‌കൂൾ നന്നാകാൻ എൽഡിഎഫ് വരേണ്ടിവന്നു; ചിത്രം പങ്കുവച്ച് തോമസ് ഐസക്ക്

ഉമ്മൻചാണ്ടി പഠിച്ച സ്‌കൂൾ നന്നാകാൻ എൽഡിഎഫ് വരേണ്ടിവന്നു; ചിത്രം പങ്കുവച്ച് തോമസ് ഐസക്ക്

പുതുപ്പള്ളിയിൽ വമ്പൻ കരുനീക്കവുമായി ഇടതുമുന്നണി, ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ സ്ഥാനാ‍ര്‍ത്ഥിയായേക്കും

പുതുപ്പള്ളിയിൽ വമ്പൻ കരുനീക്കവുമായി ഇടതുമുന്നണി, ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ സ്ഥാനാ‍ര്‍ത്ഥിയായേക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021