കോഴിക്കോട് ∙ കോർപറേഷന്റെ പണം തിരിമറി ചെയ്ത പഞ്ചാബ് നാഷനൽ ബാങ്കിനെതിരെ പ്രത്യക്ഷ സമരത്തിന് എൽഡിഎഫ്. പണം തിരികെ നൽകിയില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ സമരം തുടങ്ങുമെന്ന് എൽഡിഎഫ് അറിയിച്ചു. ബാങ്കിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മേയർ ഡോ.ബീന ഫിലിപ് പറഞ്ഞു.
കോഴിക്കോട് കോര്‍പറേഷന്റെ 15.24 കോടി രൂപ ബാങ്ക് തട്ടിയെടുത്തെന്നും ബാങ്കില്‍ കൃത്രിമ സ്റ്റേറ്റ്മെന്റുകള്‍ ചമച്ചെന്നും മേയർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഏറെനാളായി പണമിടപാട് നടക്കാത്ത അക്കൗണ്ടുകളിലാണ് തട്ടിപ്പു നടന്നത്. കോര്പറേഷന് ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്നും മേയര്‍ പറഞ്ഞു.