• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മേപ്പാടി പോളി സംഘർഷം: അപർണയെ വധിക്കാൻ ശ്രമിച്ച നാലുപേർ അറസ്‌റ്റിൽ

by Web Desk 04 - News Kerala 24
December 3, 2022 : 7:52 pm
in Kerala, News
Reading Time: 1 min read
0
A A
0
മേപ്പാടി പോളി സംഘർഷം: അപർണയെ വധിക്കാൻ ശ്രമിച്ച നാലുപേർ അറസ്‌റ്റിൽ

മേപ്പാടി: കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിനിടെ എസ്‌എഫ്‌ഐ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അപർണ ഗൗരിയെ വധിക്കാൻ ശ്രമിച്ച സംഘത്തിലെ നാലുപേരെ മേപ്പാടി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മേപ്പാടി ഗവ. പോളിടെക്‌നിക്ക്‌ കോളേജിലെ കമ്പ്യൂട്ടർ ഹാർഡ്‌‌വെയർ മൂന്നാം വർഷ വിദ്യാർഥി വടകര കാർത്തികപ്പള്ളി സ്വദേശി കെ ടി അതുൽ (20), മറ്റ്‌ മൂന്നാംവർഷ വിദാർഥികളായ മലപ്പുറം കൊണ്ടോട്ടി ഒളവത്തൂർ മുഹമ്മദ്‌ ഷിബിലി‌ (21), എറണാകുളം അലൻ ആന്റണി (20), വടകര സ്വദേശി കിരൺ രാജ്‌ (20) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. സംഘർഷത്തെ തുടർന്ന്‌ മേ‌പ്പാടി ഗവ. പോളിടെക്‌നിക്ക് കോളേജ്‌ അനിശ്‌ചിത കാലത്തേക്ക്‌ അടച്ചു.

കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങൾക്കിടെ വെള്ളിയാഴ്‌ചയാണ്‌‌ അപർണയെ മുപ്പതോളം വരുന്ന യുഡിഎസ്‌‌എഫ്‌ ക്രിമിനലുകൾ ആക്രമിച്ചത്‌. കോളേജിലെ മയക്കുമരുന്ന്‌ സംഘമായ “ട്രാബിയോക്കി’ൽ ഉൾപ്പെടുന്നവരാണ്‌ അക്രമികൾ. വിദ്യാർഥികൾക്ക്‌ മയക്കുമരുന്ന്‌ എത്തിച്ചുനൽകുന്നതുൾപ്പെടെയുള്ള അസാന്മാർഗിക പ്രവർത്തനങ്ങൾ നടത്തുന്നവരാണ്‌ സംഘത്തിലുള്ളത്‌. അറസ്‌റ്റിലായവരെ കൂടാതെ മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി ഫിനാൻ ഉൾപ്പെടെ കണ്ടാലറിയാവുന്ന 20 പേർക്കെതിരെയാണ്‌ അപർണയെ വധിക്കാൻ ശ്രമിച്ചതിന്‌ കേസെടുത്തത്‌.

അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ അപർണ ഗൗരി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌. മേപ്പാടി ഇൻസ്‌പെക്ടർ എ ബി വിബിനും അക്രമത്തിൽ പരിക്കേറ്റിരുന്നു‌. അറസ്‌റ്റിലായ അതുൽ കെ ടി, കിരൺരാജ്‌, മുഹമ്മദ്‌ ഷിബിലി എന്നിവർക്കെതിതെ വധശ്രമത്തിന്‌ കേസെടുത്തു. അലൻ ആന്റണിക്കെതിരെ പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ്‌ കേസ്‌. കൽപ്പറ്റ കോടതിയിൽ ഹാജരാക്കിയ നാലുപേരെയും റിമാൻഡ്‌ ചെയ്‌തു. വെള്ളി പകൽ മൂന്നോടെ തുടങ്ങിയ സംഘർഷം വൈകിട്ട്‌ അഞ്ചോടെയാണ്‌ പൊലീസിന്‌ നിയന്ത്രിക്കാനായത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സർക്കാർ ഓഫീസുകളിൽ ഇന്റേൺഷിപ്പ് പദ്ധതിക്ക് തുടക്കം, നിയമനം മൂന്നു മാസത്തേക്ക്

Next Post

‘പണം നൽകിയില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ സമരം’: ബാങ്കിനെതിരെ എൽഎഡിഎഫ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘പണം നൽകിയില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ സമരം’: ബാങ്കിനെതിരെ എൽഎഡിഎഫ്

‘പണം നൽകിയില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ സമരം’: ബാങ്കിനെതിരെ എൽഎഡിഎഫ്

18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അപൂര്‍വ്വ അഗ്നിഹോത്രിക്ക് കുഞ്ഞ് പിറന്നു

18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അപൂര്‍വ്വ അഗ്നിഹോത്രിക്ക് കുഞ്ഞ് പിറന്നു

ചരിത്രത്തിലാദ്യമായി വനിതാ നാവികർ ഇന്ത്യൻ നേവിയിലേക്ക്; എത്തുന്നത് 341 പേർ

ചരിത്രത്തിലാദ്യമായി വനിതാ നാവികർ ഇന്ത്യൻ നേവിയിലേക്ക്; എത്തുന്നത് 341 പേർ

കോഴിക്കോട് മേയറുടെ വസതിയില്‍ പ്രതിഷേധം: 10 കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്

കോഴിക്കോട് മേയറുടെ വസതിയില്‍ പ്രതിഷേധം: 10 കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്

വിഴിഞ്ഞത്ത് കേന്ദ്രസേനയെ ഇറക്കാനുള്ള നീക്കത്തിൽ കൈ കഴുകി സര്‍ക്കാര്‍

വിഴിഞ്ഞത്ത് കേന്ദ്രസേനയെ ഇറക്കാനുള്ള നീക്കത്തിൽ കൈ കഴുകി സര്‍ക്കാര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021