തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക് പോകും. ഈമാസം 15ന് യാത്ര തിരിക്കും. ഭാര്യ കമലയും പഴ്സണൽ അസിസ്റ്റന്റ് വി.എം. സുനീഷും അദ്ദേഹത്തെ അനുഗമിക്കും. 29 വരെ അവിടെ ചികിത്സയിൽ തുടരും. മിനസോഡയിലെ മയോ ക്ലിനിക്കിലാണ് തുടർ ചികിത്സക്കായി പോകുന്നത്. എല്ലാ ചെലവും സർക്കാർ വഹിക്കും.