തിരുവനന്തപുരം : കേരളത്തില്‍ 15-18 പ്രായക്കാരായ 15.34 ലക്ഷം കുട്ടികളില്‍ 2,15,515 പേര് (14%) ആദ്യ 3 ദിവസത്തിനകം കോവിഡ് പ്രതിരോധ വാക്സീന് സ്വീകരിച്ചു. ഇന്നലെ 70,852 പേരാണു കുത്തിവയ്പെടുത്തത്. കുട്ടികള്‍ക്കുള്ള വാക്സിനേഷന് യജ്ഞം ഈ മാസം 10 വരെയാണ്. ബുധന്‍ ഒഴികെ ആഴ്ചയില്‍ 6 ദിവസവും കുട്ടിവാക്സീന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ 18 വയസ്സിനു മുകളിലുള്ള 98.6% പേര്‍ക്ക് (2,63,14,853) ആദ്യ ഡോസ് വാക്സീന് നല്കി. 2 ഡോസും സ്വീകരിച്ചവര്‍ 81% (2,14,87,515). പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളില്‍ ആദ്യഡോസ് 100 ശതമാനമാണ്.