• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

റെയിൽവേ അറ്റകുറ്റപ്പണി , വലഞ്ഞ് യാത്രക്കാര്‍ ; യഥാസമയം വിവരം അറിയിക്കാതെ റെയിൽവേയുടെ ക്രൂരത

by Web Desk 04 - News Kerala 24
December 12, 2022 : 2:56 pm
in Kerala, News
Reading Time: 1 min read
0
A A
0
റെയിൽവേ അറ്റകുറ്റപ്പണി , വലഞ്ഞ് യാത്രക്കാര്‍ ; യഥാസമയം വിവരം അറിയിക്കാതെ റെയിൽവേയുടെ ക്രൂരത

തിരുവനന്തപുരം: ശബരിമല തീർഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാരെ പെരുവഴിയിലാക്കി റെയിൽവേയുടെ ക്രൂരത. റിസർവേഷൻ വേളയിൽപ്പോലും സൂചന നൽകാതെയാണ്‌ യാത്രക്കാരെ പാതിവഴിയിൽ തള്ളിയത്‌. ഞായറാഴ്ചമാത്രം കേരളത്തില്‍ ദീർഘദൂര എക്സ്പ്രസുകളും പാസഞ്ചറുകളുമടക്കം 33 ട്രെയിൻ പൂർണമായും 12 ട്രെയിൻ ഭാ​ഗികമായും റദ്ദാക്കി. ഇതര സംസ്ഥാനക്കാരായ ശബരിമല തീർഥാടകർ ഉൾപ്പെടെയുള്ള പതിനായിരങ്ങൾ പല റെയിൽവേ സ്‌റ്റേഷനുകളിലായി കുടുങ്ങി. പ്രത്യേക ദിവസത്തേക്ക്‌ വെർച്വൽ ക്യൂവിൽ ബുക്ക്‌ ചെയ്‌തവരും തീർഥാടനം കഴിഞ്ഞ്‌ നാട്ടിലേക്ക്‌ പുറപ്പെട്ടവരും ഇതിലുണ്ട്‌. തിരുവനന്തപുരം, കൊച്ചി വിമാനത്താവളത്തിലേക്ക്‌ പുറപ്പെട്ട അന്താരാഷ്ട്ര–- ആഭ്യന്തര യാത്രക്കാരുടെ വിമാനയാത്രകളും മുടങ്ങി. ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയതോടെ കെഎസ്‌ആർടിസി- സ്വകാര്യ ബസുകൾ ഉൾപ്പെടെ ദീർഘദൂര സർവീസുകളിലെല്ലാം യാത്രക്കാർ നിറഞ്ഞു. ദിവസങ്ങൾക്കുമുമ്പ്‌ റെയിൽവേ പത്രക്കുറിപ്പ്‌ നൽകിയിരുന്നെങ്കിലും ടിക്കറ്റ്‌ റിസർവ്‌ ചെയ്‌തവർക്ക്‌ പലർക്കും ഏറെ വൈകിയാണ്‌ അറിയിപ്പ്‌ ലഭിച്ചത്‌.

ദീർഘദൂര ട്രെയിനുകളായ കൊച്ചുവേളി -​ഗൊരഖ്പുർ രപ്തിസാ​ഗർ, തിരുവനന്തപുരം സെൻട്രൽ ലോക്മാന്യ തിലക് ടെർമിനൽ, ചെന്നൈ സെൻട്രൽ തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് പോലെയുള്ള ട്രെയിനുകൾ എറണാകുളം, കൊല്ലം, വർക്കല തുടങ്ങിയ സ്റ്റേഷനുകളിൽ സർവീസ് അവസാനിപ്പിച്ചു. മണിക്കൂറുകളോളം വൈകിയാണ് പല ട്രെയിനുകളും സർവീസ് പൂർ‌ത്തിയാക്കയത്. മംഗളൂരു– -നാഗർകോവിൽ ഏറനാട്‌, പാലക്കാട്‌–- എറണാകുളം മെമു, പാലക്കാട്‌–- തിരുനെൽവേലി പാലരുവി, എറണാകുളം–- ഷൊർണൂർ മെമു, കൊല്ലം– ചെന്നൈ പ്രതിവാര എക്‌സ്‌പ്രസുകൾ പൂർണമായും റദ്ദാക്കി. ആലപ്പുഴ–- കണ്ണൂർ, പരശുറാം, കൊച്ചുവേളി, വേണാട്‌, ജനശതാബ്ദി, ഇന്റർസിറ്റി എക്‌സ്‌പ്രസുകൾ പാതിവഴിയിലും സർവീസ്‌ നിർത്തി.

റെയിൽവേയുടെ ഔദ്യോഗിക ആപ്പായ റെയിൽയാത്രി ഉൾപ്പെടെയുള്ളവയിലും യഥാസമയം വിവരങ്ങൾ നൽകിയില്ല. സ്‌റ്റേഷനുകളിലും വൈകലിന്റെയോ പുറപ്പെടലിന്റെയോ വിവരങ്ങളുടെ അനൗൺ‌സ്മെന്റിലും കൃത്യത ഇല്ലായിരുന്നു. ഒരേസമയം കൊച്ചുവേളി സ്റ്റേഷനിലും ചാലക്കുടി പാലത്തിലുമുള്ള പ്രവർത്തനങ്ങൾക്കായാണ്‌ ട്രെയിനുകൾ ക്രമീകരിച്ചത്‌. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ രണ്ടു പ്ലാറ്റ്ഫോമിന്റെയും ട്രെയിൻ നിർത്തിയിടാനുള്ള സ്ലേബിങ് ലൈനുകളുടെയും നിർമാണങ്ങളാണ് നടക്കുന്നത്. ദിവസങ്ങളായി ഇവിടെ ട്രെയിൻ ക്രമീകരണമുണ്ട്‌. ഇതിനൊപ്പം ചാലക്കുടി പാലത്തിലെ കാലപ്പഴക്കമുള്ള ​ഗർഡറുകൾ മാറ്റിസ്ഥാപിക്കുന്ന പണികൂടി ഞായറാഴ്ച നടത്തിയതാണ് ട്രെയിൻ ​ഗതാ​ഗതത്തെ താളം തെറ്റിച്ചത്.

ശബരിമല തീർഥാടനം, തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേള, അടുപ്പിച്ചുള്ള രണ്ടാം ശനി, ഞായർ അവധി ദിനങ്ങളും ഒരുമിച്ച്‌ വന്നതോടെ പതിവ്‌ യാത്രക്കാരുടെ എത്രയോ ഇരട്ടിപ്പേരാണ്‌ ഞായറാഴ്‌ച യാത്രയ്‌ക്കെത്തിയത്‌. ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർക്ക് സന്ദേശം ഫോണിൽ നൽകിയിരുന്നതായി അധികൃതർ അവകാശപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോറി തിരിച്ചേല്‍പ്പിച്ചില്ല; ഗുണ്ടാ സംഘം തട്ടികൊണ്ടുപോയ കാപ്പ കേസ് പ്രതിയെ പോലീസ് കണ്ടെത്തി

Next Post

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: ഏഴ് ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലർട്ട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംസ്ഥാനത്ത് ശക്തമായ മഴ തുടരും: ഏഴ് ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: ഏഴ് ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലർട്ട്

സമരം ഒത്തുതീർന്നു: വിഴിഞ്ഞം ഹർജികളിലെ നടപടികൾ അവസാനിപ്പിച്ചു ഹൈക്കോടതി

സമരം ഒത്തുതീർന്നു: വിഴിഞ്ഞം ഹർജികളിലെ നടപടികൾ അവസാനിപ്പിച്ചു ഹൈക്കോടതി

ഒൻപത് വൈസ് ചാൻസലർമാരുടെ ഹിയറിംഗ് നടത്തി ഗവർണർ: നാല് വിസിമാർ നേരിട്ട് ഹാജരായി

ഒൻപത് വൈസ് ചാൻസലർമാരുടെ ഹിയറിംഗ് നടത്തി ഗവർണർ: നാല് വിസിമാർ നേരിട്ട് ഹാജരായി

ഖാദി ബോർഡിനെതിരെ ദുഷ്പ്രചാരണം, നിഷ ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നെന്നും പി ജയരാജൻ

ഖാദി ബോർഡിനെതിരെ ദുഷ്പ്രചാരണം, നിഷ ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നെന്നും പി ജയരാജൻ

അനുവാദമില്ലാതെ യുവതിയുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ചു; സ്റ്റുഡിയോ ഉടമക്കെതിരെ പരാതി

അനുവാദമില്ലാതെ യുവതിയുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ചു; സ്റ്റുഡിയോ ഉടമക്കെതിരെ പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021