• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലോറി തിരിച്ചേല്‍പ്പിച്ചില്ല; ഗുണ്ടാ സംഘം തട്ടികൊണ്ടുപോയ കാപ്പ കേസ് പ്രതിയെ പോലീസ് കണ്ടെത്തി

by Web Desk 06 - News Kerala 24
December 12, 2022 : 2:42 pm
in Kerala, News
Reading Time: 1 min read
0
A A
0
ലോറി തിരിച്ചേല്‍പ്പിച്ചില്ല; ഗുണ്ടാ സംഘം തട്ടികൊണ്ടുപോയ കാപ്പ കേസ് പ്രതിയെ പോലീസ് കണ്ടെത്തി

തിരുവനന്തപുരം: ഗുണ്ടാ സംഘം തട്ടികൊണ്ടുപോയ കാപ്പ കേസ് പ്രതിയെ പോലീസ് കണ്ടെത്തി. കൊല്ലം നിലമേൽ വാഴോട് മൈലകുന്നിൽ വീട്ടിൽ എ.നിസാ (40) മിനെയാണ് അവശനിലയിൽ പോലീസ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ നവംബർ 28 ന് രാത്രി 9 മണിയോടെ പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ്റ്റാൻഡിന് സമീപത്ത് നിന്നുമാണ് ഗുണ്ടാ സംഘം നിസാമിനെ തട്ടികൊണ്ട് പോയത്.

പോലീസ് പറയുന്നത് അനുസരിച്ച് കല്ലംമ്പലം സ്വദേശിനിയായ ഷെറിൻ മുഹമ്മദിന്‍റെ ഉടമസ്ഥതയിൽ ഉള്ള ലോറി, ഇവരുടെ ഡ്രൈവറായ ചിഞ്ചിലാൻ എന്ന് വിളിക്കുന്ന നിസ്സാം ഓട്ടം പോയതിന് ശേഷം തിരികെ നൽകിയില്ല. ഈ വിരോധത്തില്‍ ഷെറിൻ മുബാറക്കിന്‍റെ ഗൂഢാലോചനയിൽ കല്ലമ്പലം, കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധികളിൽപ്പെടുന്ന നിരവധി കേസുകളിൽ പ്രതിയായ കർണൽ രാജിന്‍റെ നേതൃത്വത്തിൽ ജോസ് ജോയി, മനു റൊണാൾഡ്, ശിവകുമാർ, ബിനു, ബിജു എന്നിവർ ചേർന്ന് രണ്ട് കാറുകളിലായി കിളിമാനൂരിൽ എത്തുകയും  നിസാമിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച നിസാമിനെ ഇവര്‍ പിടികൂടി മൃഗീയമായി മര്‍ദ്ദിച്ച ശേഷം കാറില്‍ തട്ടികൊണ്ടു പോവുകയായിരുന്നു.

തുടര്‍ന്ന് നിസാമിനെ കോയമ്പത്തൂർ, മൈസൂർ എന്നിവിടങ്ങളിൽ തടങ്കലിൽ പാർപ്പിച്ച് സംഘം ക്രൂരമായ മര്‍ദ്ധനത്തിന് വിധേയമാക്കി. എന്നാല്‍ ഇതിനിടെ ഇവിടെ നിന്നും നിസാം രക്ഷപ്പെട്ടു. ഇതിനിടെ നിസാമിന്‍റെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് പൊലീസ് മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. അന്വേഷണത്തിനിടെ പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയും സംഘത്തിൽപ്പെട്ട കൊല്ലം അയത്തിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ ശിവകുമാർ (28), മണമ്പൂർ മുള്ളറംകോട്, സതി നിവാസിൽ ബിനു (32), പുല്ലമ്പാറ, വിജി ഭവനിൽ ബിജു (39), നരിക്കല്ല്മുക്ക്, ബിസ്മി ബംഗ്ലാവിൽ, ഷെറിൻ മുബാറക്ക്  എന്നിവര്‍ക്ക് സഹായങ്ങൾ നൽകിയ തൊടുപുഴ ഇലവുംതടത്തിൽ വീട്ടിൽ ആഷിഖ് (35) എന്നിവരെ പൊലീസ് പിടികൂടി.

ഇതിനിടെ തട്ടികൊണ്ട് പോയ സംഘത്തിൽ നിന്നും രക്ഷപ്പെട്ട് അവശനിലയിൽ നിലമേലില്‍ എത്തിയ നിസാമിനെ പൊലീസ് കണ്ടെത്തി. കൂടാതെ പ്രതികൾ കുറ്റകൃത്യത്തിന് ഉപയോഗിച്ച 3 കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലെ പ്രധാനപ്പെട്ട 3 പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഡിഐജി നിഷാന്തിനി ഐപിഎസിന്‍റെ മേൽനോട്ടത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ബിനുവിന്‍റെ നിർദ്ദേശാനുസരണം കിളിമാനൂർ ഐ എസ് എച്ച് ഒ എസ്. സനൂജ്, എസ് ഐ വിജിത്ത് കെ. നായർ , ജി എസ് ഐ ബാബു, എ എസ് ഐ ഷജീം, താഹിറുദ്ദീൻ, എസ് സി പി ഒ മഹേഷ്, ബിനു, ഷിജു, സി പി ഒ കിരൺ , ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒൻപത് വൈസ് ചാൻസലർമാരുടെ ഹിയറിംഗ് നടത്തി ഗവർണർ: നാല് വിസിമാർ നേരിട്ട് ഹാജരായി

Next Post

റെയിൽവേ അറ്റകുറ്റപ്പണി , വലഞ്ഞ് യാത്രക്കാര്‍ ; യഥാസമയം വിവരം അറിയിക്കാതെ റെയിൽവേയുടെ ക്രൂരത

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റെയിൽവേ അറ്റകുറ്റപ്പണി , വലഞ്ഞ് യാത്രക്കാര്‍ ; യഥാസമയം വിവരം അറിയിക്കാതെ റെയിൽവേയുടെ ക്രൂരത

റെയിൽവേ അറ്റകുറ്റപ്പണി , വലഞ്ഞ് യാത്രക്കാര്‍ ; യഥാസമയം വിവരം അറിയിക്കാതെ റെയിൽവേയുടെ ക്രൂരത

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: ഏഴ് ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: ഏഴ് ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലർട്ട്

സമരം ഒത്തുതീർന്നു: വിഴിഞ്ഞം ഹർജികളിലെ നടപടികൾ അവസാനിപ്പിച്ചു ഹൈക്കോടതി

സമരം ഒത്തുതീർന്നു: വിഴിഞ്ഞം ഹർജികളിലെ നടപടികൾ അവസാനിപ്പിച്ചു ഹൈക്കോടതി

ഒൻപത് വൈസ് ചാൻസലർമാരുടെ ഹിയറിംഗ് നടത്തി ഗവർണർ: നാല് വിസിമാർ നേരിട്ട് ഹാജരായി

ഒൻപത് വൈസ് ചാൻസലർമാരുടെ ഹിയറിംഗ് നടത്തി ഗവർണർ: നാല് വിസിമാർ നേരിട്ട് ഹാജരായി

ഖാദി ബോർഡിനെതിരെ ദുഷ്പ്രചാരണം, നിഷ ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നെന്നും പി ജയരാജൻ

ഖാദി ബോർഡിനെതിരെ ദുഷ്പ്രചാരണം, നിഷ ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നെന്നും പി ജയരാജൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021