• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ കാണിക്കിഴി സമര്‍പ്പിക്കാന്‍ ആലങ്ങാട്ട് സംഘം 8-ന് എത്തും

by Web Desk 01 - News Kerala 24
January 7, 2022 : 10:33 am
0
A A
0
ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ കാണിക്കിഴി സമര്‍പ്പിക്കാന്‍ ആലങ്ങാട്ട് സംഘം 8-ന് എത്തും

എഴാച്ചേരി : ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ കാണിക്കിഴി സമര്‍പ്പിക്കാന്‍ ആലങ്ങാട്ട് സംഘം 8-ന് എത്തും. എരുമേലി പേട്ടകെട്ടിന് മുന്നോടിയായി പ്രസിദ്ധമായ ആലങ്ങാട്ട് സംഘം കാണിക്കിഴി സമര്‍പ്പണത്തിനായി ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര സന്നിധിയില്‍ എത്തും. എട്ടാം തീയതി രാവിലെ 8 മണിക്ക് കാവിന്‍പുറം ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേരുന്ന സംഘത്തെ ദേവസ്വം ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിക്കും. അയ്യപ്പന്റെ ചൈതന്യമുള്ള ഗോളകയുമായി പേട്ടകെട്ടിന് മുന്നോടിയായി ആലങ്ങാട്ട് സംഘം നടത്തുന്ന രഥഘോഷയാത്രയിൽ സംഘം കാണിക്കിഴി സമര്‍പ്പിക്കുന്ന ഏക ക്ഷേത്രമാണ് കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം. കാവിന്‍പുറത്ത് എത്തുന്നസംഘം ശരണമന്ത്രങ്ങളോടെ ശ്രീകോവിലിന് വലം വെച്ച് കാണിക്കിഴി സോപാനത്തിങ്കല്‍ സമര്‍പ്പിക്കും. മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി വിശേഷാല്‍ പ്രസാദം ആലങ്ങാട്ട് സംഘത്തിന് സമര്‍പ്പിക്കും.

ആലങ്ങാട്ട് സംഘം ആനയിച്ചുകൊണ്ടുവരുന്ന അയ്യപ്പ ചൈതന്യത്തിന് മുന്നില്‍ ഭക്തര്‍ നേരിട്ട് നീരാഞ്ജനം സമര്‍പ്പിക്കുന്ന ഏക വഴിപാടും കാവിന്‍പുറം ക്ഷേത്രത്തില്‍ മാത്രമേയുള്ളൂ. നാളികേരമുടച്ച് എള്ളുതിരിയിട്ട് ദീപം തെളിച്ച് ഭക്തര്‍ നേരിട്ട് അയ്യപ്പന് നീരാഞ്ജനം ഉഴിയുകയാണിവിടെ. അയ്യപ്പന് നേരിട്ട് പൂജ ചെയ്യാന്‍ ലഭിക്കുന്ന ഈ ഭാഗ്യാവസരത്തിനായി ദൂരെദിക്കില്‍ നിന്നു പോലും ഭക്തര്‍ കാവിന്‍പുറം ക്ഷേത്രത്തില്‍ എത്തിച്ചേരാറുണ്ട്. സമൂഹ നീരാഞ്ജന സമര്‍പ്പണത്തിന് ശേഷം ആലങ്ങാട്ട് പ്രാതലും നടക്കും. സമൂഹപെരിയോന്‍ അമ്പാടത്ത് എ.കെ. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അയ്യപ്പന്‍വിളക്ക് രഥഘോഷയാത്രയുമായി കാവിന്‍പുറം ക്ഷേത്രത്തിലെത്തുന്നത്. വഴിമധ്യേ രാമപുരം പിഷാരുകോവില്‍, നെച്ചിപ്പൂഴൂര്‍ ചിറക്കരക്കാവ്, പോണാട് ഭഗവതിക്ഷേത്രം, കിഴതടിയൂര്‍ തൃക്കയില്‍ ക്ഷേത്രം, ളാലം മഹാദേവക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം, ഇടയാറ്റ് ബാലഗണപതീക്ഷേത്രം, മീനച്ചില്‍ വടക്കേക്കാവ് ഭഗവതിക്ഷേത്രം, പൂവരണി മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും ആലങ്ങാട്ട് സംഘം സന്ദർശിക്കും. അയ്യപ്പന് നേരിട്ട് നീരാഞ്ജനമുഴിഞ്ഞു പ്രാർത്ഥിക്കാൻ താൽപ്പര്യമുള്ള ഭക്തർ 9745 260 444 നമ്പരിൽ ബന്ധപ്പെടണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദേവികുളം മണ്ഡലം രാജേന്ദ്രന്റെ കുടുംബ സ്വത്തോ ഉടുമ്പൻചോല മണ്ഡലം എൻറെ അച്ഛൻ മാധവന്റെ കുടുംബ സ്വത്തോ അല്ല

Next Post

ഇന്ധന വില വർദ്ധനവ് ; കസാഖിസ്ഥാനിൽ പ്രക്ഷോഭത്തിൽ 13 പോലീസുകാരെ ജനക്കൂട്ടം കൊന്നു – രണ്ടു പേരുടെ തല വെട്ടിയെടുത്തു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഇന്ധന വില വർദ്ധനവ് ; കസാഖിസ്ഥാനിൽ പ്രക്ഷോഭത്തിൽ 13 പോലീസുകാരെ ജനക്കൂട്ടം കൊന്നു – രണ്ടു പേരുടെ തല വെട്ടിയെടുത്തു

ഇന്ധന വില വർദ്ധനവ് ; കസാഖിസ്ഥാനിൽ പ്രക്ഷോഭത്തിൽ 13 പോലീസുകാരെ ജനക്കൂട്ടം കൊന്നു - രണ്ടു പേരുടെ തല വെട്ടിയെടുത്തു

കോട്ടയം ചിങ്ങവനത്ത് കാ​​ർ ത​​ല​​കീ​​ഴാ​​യി മ​​റി​​ഞ്ഞ് അപകടം

കോട്ടയം ചിങ്ങവനത്ത് കാ​​ർ ത​​ല​​കീ​​ഴാ​​യി മ​​റി​​ഞ്ഞ് അപകടം

പഞ്ചാബ് : വഴി തടഞ്ഞത് ക്രാന്തികാരി വിഭാഗം ; പ്രധാനമന്ത്രി വരുന്നത് അറിഞ്ഞില്ലെന്ന് സംഘടന

പഞ്ചാബ് : വഴി തടഞ്ഞത് ക്രാന്തികാരി വിഭാഗം ; പ്രധാനമന്ത്രി വരുന്നത് അറിഞ്ഞില്ലെന്ന് സംഘടന

തിളങ്ങുന്ന ചര്‍മ്മത്തിന് വേണം ഈ ഭക്ഷണങ്ങള്‍

തിളങ്ങുന്ന ചര്‍മ്മത്തിന് വേണം ഈ ഭക്ഷണങ്ങള്‍

5ജി തരംഗം ലക്ഷ്യമിട്ട് ഒരുക്കം ; ഇലക്ട്രിക് പോസ്റ്റ് മിനി ടെലികോം ടവറാക്കാൻ കെഎസ്ഇബി

5ജി തരംഗം ലക്ഷ്യമിട്ട് ഒരുക്കം ; ഇലക്ട്രിക് പോസ്റ്റ് മിനി ടെലികോം ടവറാക്കാൻ കെഎസ്ഇബി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In