• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഇന്ധന വില വർദ്ധനവ് ; കസാഖിസ്ഥാനിൽ പ്രക്ഷോഭത്തിൽ 13 പോലീസുകാരെ ജനക്കൂട്ടം കൊന്നു – രണ്ടു പേരുടെ തല വെട്ടിയെടുത്തു

by Web Desk 01 - News Kerala 24
January 7, 2022 : 10:39 am
in News, World
Reading Time: 1 min read
0
A A
0
ഇന്ധന വില വർദ്ധനവ് ; കസാഖിസ്ഥാനിൽ പ്രക്ഷോഭത്തിൽ 13 പോലീസുകാരെ ജനക്കൂട്ടം കൊന്നു – രണ്ടു പേരുടെ തല വെട്ടിയെടുത്തു

ന്യൂഡൽഹി : ഇന്ധന വില വർധനയ്ക്ക് എതിരെ കലാപം നടക്കുന്ന ഏഷ്യൻ രാജ്യമായ കസാഖിസ്ഥാനിൽ സ്ഥിതി അതീവ ഗുരുതരം. നിരവധി പ്രക്ഷോഭകാരികളെ സൈന്യം വെടിവെച്ചുകൊന്നു. 13 പോലീസുകാരെ കൊലപ്പെടുത്തിയ സമരക്കാർ രണ്ട് പേരുടെ തലവെട്ടിയെടുത്തു. എൽപിജി വിലവർധന സർക്കാർ പിൻവലിച്ചിട്ടും പ്രതിഷേധക്കാ‍ർ പിന്മാറിയിട്ടില്ല.എൽപിജി വില നിയന്ത്രണം സർക്കാർ എടുത്തു കളഞ്ഞതോടെയാണ് മധ്യ ഏഷ്യൻ രാജ്യമായ കസാഖിസ്ഥാനിൽ കലാപം തുടങ്ങിയത്. വാഹനങ്ങളിൽ വ്യാപകമായി എൽപിജി ഉപയോഗിക്കുന്ന രാജ്യത്ത് വില ഇരട്ടി ആയതോടെ ജനക്കൂട്ടം തെരുവിലിറങ്ങി. സമരം അതിവേഗം കലാപമായി. നിരവധി പ്രക്ഷോഭകാരികളെ സൈന്യം വെടിവെച്ചു കൊന്നു. ആൽമറ്റിയിൽ പോലീസ് ആസ്ഥാന മന്ദിരം ആക്രമിച്ച സമരക്കാർക്ക് നേരെ യന്ത്രത്തോക്കുകൾ ഉപയോഗിച്ച് സൈന്യം വെടിയുതിർത്തു. 13 പോലീസുകാരെ കൊലപ്പെടുത്തിയ പ്രക്ഷോഭകാരികൾ രണ്ട് ഉദ്യോഗസ്ഥരുടെ തല വെട്ടി മാറ്റി. കഴിഞ്ഞ ദിവസം മാത്രം 353 പോലീസുകാർക്ക് പരിക്കുണ്ട്.

ആയിരത്തോളം പേർ ആശുപത്രിയിലായി. 24 മണിക്കൂറിൽ 2000 പേർ അറസ്റ്റിലായി. എൽ പി ജി വിലവർധന പിൻവലിച്ചെന്നും പ്രധാനമന്ത്രി രാജി നൽകിയെന്നും പ്രസിഡന്റ് കാസിം ജോമാർട്ട് ടോകയോവ് പ്രഖ്യാപിച്ചിട്ടും സംഘർഷം പടരുകയാണ്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് തീയിട്ട സമരക്കാർ ആൽമറ്റി നഗരത്തിന്റെ മേയറുടെ വീടും കത്തിച്ചു. പോലീസിന്റെ വൻ ആയുധശേഖരം ജനക്കൂട്ടം പിടിച്ചെടുത്തു. പ്രക്ഷോഭകാരികൾ കയ്യേറിയ ആൽമറ്റി വിമാനത്താവളം സൈന്യം തിരികെ പിടിച്ചു. രാജ്യമാകെ ഇന്റർനെറ്റ് വിച്ഛേദിച്ച സർക്കാർ ജനങ്ങളോട് പുരത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി.

മുൻപ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാഷ്ട്രങ്ങളുടെ സംയുക്ത സേന കസാഖിസ്ഥാനിൽ എത്തി. പ്രസിഡന്റിന്റെ അഭ്യർത്ഥന പ്രകാരമാണിത്. സമരക്കാർക്കിടയിൽ തീവ്രവാദികൾ നുഴഞ്ഞുകയറിയതായി സർക്കാർ ആരോപിക്കുന്നു. എന്നാൽ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടക്കാത്ത രാജ്യത്ത് ഇപ്പോഴത്തെ ഭരണാധികാരികളോടുള്ള ജനകീയ എതിർപ്പാണ് ഈ കലാപത്തിൽ പ്രതിഫലിക്കുന്നതെന്ന് വിലയിരുത്തലുണ്ട്. ലോകത്തെ എണ്ണ നിക്ഷേപത്തിന്റെ മൂന്നു ശതമാനം കൈവശമുള്ള എണ്ണ സമ്പന്ന രാജ്യത്താണ് ഇന്ധനവിലയുടെ പേരിൽ കലാപം നടക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ കാണിക്കിഴി സമര്‍പ്പിക്കാന്‍ ആലങ്ങാട്ട് സംഘം 8-ന് എത്തും

Next Post

കോട്ടയം ചിങ്ങവനത്ത് കാ​​ർ ത​​ല​​കീ​​ഴാ​​യി മ​​റി​​ഞ്ഞ് അപകടം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോട്ടയം ചിങ്ങവനത്ത് കാ​​ർ ത​​ല​​കീ​​ഴാ​​യി മ​​റി​​ഞ്ഞ് അപകടം

കോട്ടയം ചിങ്ങവനത്ത് കാ​​ർ ത​​ല​​കീ​​ഴാ​​യി മ​​റി​​ഞ്ഞ് അപകടം

പഞ്ചാബ് : വഴി തടഞ്ഞത് ക്രാന്തികാരി വിഭാഗം ; പ്രധാനമന്ത്രി വരുന്നത് അറിഞ്ഞില്ലെന്ന് സംഘടന

പഞ്ചാബ് : വഴി തടഞ്ഞത് ക്രാന്തികാരി വിഭാഗം ; പ്രധാനമന്ത്രി വരുന്നത് അറിഞ്ഞില്ലെന്ന് സംഘടന

തിളങ്ങുന്ന ചര്‍മ്മത്തിന് വേണം ഈ ഭക്ഷണങ്ങള്‍

തിളങ്ങുന്ന ചര്‍മ്മത്തിന് വേണം ഈ ഭക്ഷണങ്ങള്‍

5ജി തരംഗം ലക്ഷ്യമിട്ട് ഒരുക്കം ; ഇലക്ട്രിക് പോസ്റ്റ് മിനി ടെലികോം ടവറാക്കാൻ കെഎസ്ഇബി

5ജി തരംഗം ലക്ഷ്യമിട്ട് ഒരുക്കം ; ഇലക്ട്രിക് പോസ്റ്റ് മിനി ടെലികോം ടവറാക്കാൻ കെഎസ്ഇബി

സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു ; ഒരു ഗ്രാം 4535 രൂപ

തുടര്‍ച്ചയായ രണ്ടാം ദിവസവും കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021