ദില്ലി: വിദേശ ഫണ്ട് വിവാദതതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്ത്.വിദേശ കാര്യമന്ത്രിയുടെ മകൻ പ്രവർത്തിക്കുന്ന സംഘടനക്ക് ചൈനീസ് എംബസി മൂന്ന് തവണ ഗ്രാന്റ് നൽകിയിട്ടുണ്ട്.അതിൽ പാർട്ടി ആരോപണം ഉന്നയിക്കുന്നില്ലെന്നും സംഭാവനകൾ സ്വീകരിക്കുന്നത് ഇങ്ങനെയൊക്കെ ആണെന്നും എഐസിസി വക്താവ് പവൻ ഖേര പറഞ്ഞു.രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് എംബസി സംഭാവന നൽകിയത് പരസ്യമായ കാര്യമാണ്.
എല്ലായിടത്തും സംഘടനകൾക്ക് ഇങ്ങനെയൊക്കെയാണ് സഹായം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ചൈന സംഘർഷം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചർച്ച അനുവദിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കോണ്‍ഗ്രസിന്‍റെ കാലത്ത് ചൈനയുടെ കടന്ന് കയറ്റം ഉണ്ടായത് സഭയില്‍ ഉന്നയിച്ചായിരുന്നു സർക്കാരിൻറെ പ്രതിരോധം.
ചർച്ച ആവശ്യപ്പെട്ട് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെ തുടര്‍ച്ചയായി നോട്ടീസ് നല്കുന്നതിനെ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ വിമർശിച്ചു. വഹിക്കുന്ന പദവിയുടെ മഹത്വം കളയരുതെന്ന് അദ്ദേഹം പറഞ്ഞു. വിദദേശകാര്യ സഹമന്ത്രിയായിരുന്ന ഇ അഹമ്മദ് 2012 ല്‍ നടത്തിയ പ്രസ്താവന വായിച്ച് കോണ്‍ഗ്രസ് ഭരണകാലത്താണ് ചൈന യുടെ കടന്നുകയറ്റുമുണ്ടായതെന്ന് പീയുഷ് ഗോയല്‍ ആരോപിച്ചു.