• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഐ പി എസുകാരനാണെന്ന് പറഞ്ഞ് സ്ത്രീകളില്‍നിന്നും കാശുതട്ടി, ചായക്കടക്കാരന്‍ പിടിയില്‍

by Web Desk 04 - News Kerala 24
December 20, 2022 : 7:05 pm
in Kerala, News
Reading Time: 1 min read
0
A A
0
ഐ പി എസുകാരനാണെന്ന് പറഞ്ഞ് സ്ത്രീകളില്‍നിന്നും കാശുതട്ടി, ചായക്കടക്കാരന്‍ പിടിയില്‍

സിവില്‍ സര്‍വീസ് പരിശീലനത്തിന് പേരു കേട്ട സ്ഥലമാണ് വടക്കന്‍ ദില്ലിയിലെ മുഖര്‍ജി നഗര്‍. ഇവിടെയുള്ള സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങളിലേക്ക് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ചെറുപ്പക്കാര്‍ വരുന്നുണ്ട്. ഇതിനടുത്തുള്ള വാടകവീടുകളിലാണ് ഇവരില്‍ പലരും താമസിക്കുന്നത്. അതിനിടയിലാണ് ഇവിടെയുള്ള ഒരു ചായക്കടക്കാരന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. ഐ പി എസ് സെലക്ഷന്‍ കിട്ടി എന്നു പറഞ്ഞ് സൗഹൃദമുണ്ടാക്കി പ്രൊഫഷണലുകള്‍ അടക്കമുള്ള സ്ത്രീകളില്‍നിന്നും കാശു തട്ടിയാണ് എട്ടാം ക്ലാസില്‍ പഠിത്തം നിര്‍ത്തിയ ഈ ചെറുപ്പക്കാരന്‍ വാര്‍ത്തയായി മാറിയത്. ഒരു ഡോക്ടറുടെ പരാതിയില്‍ ഇയാളിപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

വികാസ് ഗൗതം എന്ന 30-കാരനാണ് സോഷ്യല്‍ മീഡിയകളിലൂടെ ഇരകളെ പരിചയപ്പെടുകയും അവരില്‍നിന്നും കാശു തട്ടുകയും ചെയ്ത് ഇപ്പോള്‍ പൊലീസിന്റെ പിടിയിലായത്. മൂന്ന് വര്‍ഷം മുമ്പാണ് ഇയാള്‍ ദില്ലിയില്‍ എത്തിയത്. ഇവിടെയുള്ള പ്രശസ്തമായ ഒരു സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിനു മുന്നിലുള്ള ചായക്കടയിലായിരുന്നു ഇയാള്‍ക്ക് ജോലി. സിവില്‍ സര്‍വീസ് പരിശീലനം നടത്തുന്ന നിരവധി പേരുമായി ഇങ്ങനെയാണ് ഇയാള്‍ പരിചയമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു.

ചായക്കടയില്‍ ജോലി ചെയ്യുന്നതിനിടെയാണ് വികാസ് ഗൗതം തട്ടിപ്പ് ആരംഭിച്ചത്. 2020-ലെ സിവില്‍ സര്‍വീസ് ഫലം പുറത്തുവന്നതിനു പിന്നാലെ, തന്റെ പേര് വികാസ് യാദവ് ഐ പി എസ് എന്നാണെന്ന് പറഞ്ഞ് ഇയാള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അക്കൗണ്ട് ആരംഭിച്ചു. വികാസ് യാദവ് ഐ പി എസ് എന്ന പേരിലുള്ള അക്കൗണ്ടിലൂടെ ഇയാള്‍ നിരവധി പേരുമായി പരിചയപ്പെട്ടു. [email protected] എന്ന ഇ മെയില്‍ ഐഡി ഉണ്ടാക്കിയാണ് ഇയാള്‍ അതേ പേരില്‍ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ തുറന്നത്. തുടര്‍ന്ന്, വിവിധ പ്രൊഫഷനലുകളില്‍ ജോലി ചെയ്യുന്ന പലരും ഇയാളുടെ സുഹൃത്തായി മാറി. സ്ത്രീകളായിരുന്നു ഇവരില്‍ കൂടുതലും. വികാസ് യാദവ് ഐ പി എസ് എന്ന പേരിലുള്ള വ്യാജ ഐ ഡി കാര്‍ഡും ആധികാരികതയ്ക്കായി ഇയാള്‍ ഉപയോഗിച്ചു. പരിചയപ്പെടുന്ന സ്ത്രീകളുമായി അടുപ്പമുണ്ടാക്കിയ ഇയാള്‍ ഇവരില്‍നിന്നും പല കാര്യങ്ങള്‍ പറഞ്ഞ് പണം വാങ്ങിക്കുകയും മുങ്ങുകയുമായിരുന്നു.

അതിനിടെയാണ്, ദില്ലിയിലെ ഒരു വനിതാ ഡോക്ടര്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഐപിഎസുകാരനാണ് എന്ന് പറഞ്ഞ് ഇയാള്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നതായായിരുന്നു പരാതി. തന്റെ കൈയില്‍നിന്നും 25,000 രൂപ ഇയാള്‍ വാങ്ങിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം ശരിയാണെന്ന് തെളിഞ്ഞു. ഇയാളുടെ ഇന്‍സ്റ്റ ഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഇതിനു തെളിവായി. ഇയാളുടെ ഫോണില്‍ പരിശോധന നടത്തിയപ്പോള്‍ ഇതിന്റെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. തുടര്‍ന്ന് പൊലീസ് ഈ വ്യാജ ഐപിഎസുകാരനെ പിടികൂടുകയായിരുന്നുവെന്ന് ഔട്ടര്‍ ദില്ലി ഡിസിപി ഹരേന്ദ്ര കെ സിംഗ് പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങള്‍ ആദ്യം ഇയാള്‍ നിഷേധിച്ചുവെങ്കിലും ഫോണില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതോടെ ഇക്കാര്യം ഇയാള്‍ സമ്മതിച്ചതായും ഡി സി പി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാല്പതുകളിലും യുവത്വം തുളുമ്പുന്ന ചർമം; സിംപിൾ ടിപ്സ്

Next Post

പ്രവാസി സംരംഭകര്‍ക്കായുള്ള ലോണ്‍ മേളയില്‍ സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രവാസി സംരംഭകര്‍ക്കായുള്ള ലോണ്‍ മേളയില്‍ സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം

പ്രവാസി സംരംഭകര്‍ക്കായുള്ള ലോണ്‍ മേളയില്‍ സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം

ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് ഒരുങ്ങി തലസ്ഥാനം, തിരുവനന്തപുരം നഗരവസന്തം പുഷ്പോത്സവത്തിന് നാളെ തുടക്കം

ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് ഒരുങ്ങി തലസ്ഥാനം, തിരുവനന്തപുരം നഗരവസന്തം പുഷ്പോത്സവത്തിന് നാളെ തുടക്കം

ബഫർ സോണില്‍ പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍; വിദഗ്ധ സമിതി കാലാവധി 2 മാസം കൂടി നീട്ടും

ബഫർ സോണില്‍ പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍; വിദഗ്ധ സമിതി കാലാവധി 2 മാസം കൂടി നീട്ടും

പുനർമൂല്യനിർണയം, പരീക്ഷ, പരീക്ഷഫലം, പരീക്ഷ; കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകളറിയാം

പുനർമൂല്യനിർണയം, പരീക്ഷ, പരീക്ഷഫലം, പരീക്ഷ; കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകളറിയാം

പിന്നിലേക്ക് എടുത്ത വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു

പിന്നിലേക്ക് എടുത്ത വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021