• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് ഒരുങ്ങി തലസ്ഥാനം, തിരുവനന്തപുരം നഗരവസന്തം പുഷ്പോത്സവത്തിന് നാളെ തുടക്കം

by Web Desk 04 - News Kerala 24
December 20, 2022 : 7:17 pm
in Kerala, News
Reading Time: 1 min read
0
A A
0
ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് ഒരുങ്ങി തലസ്ഥാനം, തിരുവനന്തപുരം നഗരവസന്തം പുഷ്പോത്സവത്തിന് നാളെ തുടക്കം

തിരുവനന്തപുരം:തലസ്ഥാന നഗരത്തിന്‍റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ നഗര വസന്തം പുഷ്‌പോത്സവം നാളെ ആരംഭിക്കും. സംസ്ഥാന ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായി തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെയാണ് നഗരവസന്തം സംഘടിപ്പിക്കുന്നത്. പുഷ്‌പോത്സവത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് ആറിന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

കനകക്കുന്നിലും നിശാഗന്ധിയിലും സുര്യകാന്തിയിലുമായി ഒരുക്കിയിട്ടുള്ള പുഷ്‌പോത്സവ പ്രദര്‍ശനത്തിലേക്ക് നാളെ (22-12-2022) വൈകിട്ട് മൂന്നു മണി മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. മുതിര്‍ന്നവര്‍ക്ക് 100 രൂപയും 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. തിരക്ക് ഒഴിവാക്കുന്നതിനായി നഗരത്തിലെ അഞ്ചു കേന്ദ്രങ്ങളില്‍ ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കനകക്കുന്നിനു മുന്‍വശം, മ്യൂസിയത്തിനെതിര്‍വശത്തുള്ള ടൂറിസം ഓഫിസ്, ജവഹര്‍ ബാലഭവനു മുന്‍വശത്തുള്ള പുഷ്‌പോത്സവത്തിന്റെ സംഘാടക സമിതി ഓഫിസ്, വെള്ളയമ്പലത്തെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫിസ്, വഴുതക്കാട് ടാഗോര്‍ തിയെറ്റര്‍ എന്നിവിടങ്ങളിലാണ് ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുള്ളത്. നഗരവസന്തത്തിന്റെ ഭാഗമായുള്ള പ്രദര്‍ശനം രാത്രി ഒരു മണിവരെ നീണ്ടു നില്‍ക്കും. രാത്രി 12 മണിവരെ പ്രദര്‍ശനം കാണാനുള്ള ടിക്കറ്റുകള്‍ ലഭ്യമാകും.

നൂറുകണക്കിന് ഇന്‍സ്റ്റലേഷനുകളാണ് വസന്തോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ഇവ കനകക്കുന്ന് പരിസരത്തും നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലുമായി സ്ഥാപിച്ചിട്ടുണ്ട്. ഇന്‍സ്റ്റലേഷനുകള്‍ കേന്ദ്രീകരിച്ചാണ് നഗര വസന്തത്തില്‍ പൂക്കളും ചെടികളും ക്രമീകരിച്ചിട്ടുള്ളത്. വിപുലമായ കട്ട് ഫ്‌ളവര്‍ പ്രദര്‍ശനം, ബോണ്‍സായ് പ്രദര്‍ശനം, അലങ്കാര മത്സ്യ പ്രദര്‍ശനം, അഡ്വഞ്ചര്‍ ഗെയിംസ് 9ഡി തിയെറ്റര്‍ തുടങ്ങിയ ആകര്‍ഷണങ്ങളും നഗര വസന്തത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

സിനിമാ താരങ്ങളായ പത്മപ്രിയ, രചന നാരായണന്‍കുട്ടി തുടങ്ങിയവരും നീന പ്രസാദ്, രാജശ്രീ വാര്യര്‍, ഗോപിക വര്‍മ, പ്രിയ വെമ്പട്ടി തുടങ്ങിയവരും നൃത്ത പരിപാടികള്‍ അവതരിപ്പിക്കും. പിന്നണി ഗായകരായ ഗായത്രി, രാജലക്ഷ്മി, പുഷ്പവതി, അഖില ആനന്ദ്, അപര്‍ണ രാജീവ്, നാരായണി ഗോപന്‍, ഖാലിദ് തുടങ്ങിയവരുടെ സംഗീത പരിപാടികളും, കനല്‍ മ്യൂസിക്കല്‍ ബാന്‍ഡ്, ജനമൈത്രി പൊലീസിന്റെ സാംസ്‌കാരിക വിഭാഗം എന്നിവരുടെ കലാപരിപാടികളും അരങ്ങേറും. പൊതുനിരത്തുകളിലും സൂര്യകാന്തി പരിസരത്തുമായി സോളോ ഉപകരണ സംഗീത പരിപാടികളും ഉണ്ടായിരിക്കും. കഫെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 20ഓളം സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്ഷണ വൈവിധ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഫുഡ്‌കോര്‍ട്ടും സൂര്യകാന്തിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രവാസി സംരംഭകര്‍ക്കായുള്ള ലോണ്‍ മേളയില്‍ സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം

Next Post

ബഫർ സോണില്‍ പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍; വിദഗ്ധ സമിതി കാലാവധി 2 മാസം കൂടി നീട്ടും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബഫർ സോണില്‍ പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍; വിദഗ്ധ സമിതി കാലാവധി 2 മാസം കൂടി നീട്ടും

ബഫർ സോണില്‍ പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍; വിദഗ്ധ സമിതി കാലാവധി 2 മാസം കൂടി നീട്ടും

പുനർമൂല്യനിർണയം, പരീക്ഷ, പരീക്ഷഫലം, പരീക്ഷ; കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകളറിയാം

പുനർമൂല്യനിർണയം, പരീക്ഷ, പരീക്ഷഫലം, പരീക്ഷ; കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകളറിയാം

പിന്നിലേക്ക് എടുത്ത വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു

പിന്നിലേക്ക് എടുത്ത വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു

ലോകകപ്പ് ഫൈനല്‍ കാണുന്നതിനിടെ അഞ്ചാം നിലയില്‍ നിന്ന് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

ലോകകപ്പ് ഫൈനല്‍ കാണുന്നതിനിടെ അഞ്ചാം നിലയില്‍ നിന്ന് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

ഒമാനില്‍ വീട്ടില്‍ ഭക്ഷണം നിര്‍മിച്ച് വില്‍പന നടത്തിയവര്‍ റെയ്‍ഡില്‍ പിടിയിലായി

ഒമാനില്‍ വീട്ടില്‍ ഭക്ഷണം നിര്‍മിച്ച് വില്‍പന നടത്തിയവര്‍ റെയ്‍ഡില്‍ പിടിയിലായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021