ന്യൂഡല്‍ഹി: വൈദ്യുതി ഭേദഗതി ബില്‍ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ സഭയില്‍ കൊണ്ടുവരുന്നതിനെ ശക്തമായി എതിര്‍ത്ത് സിപിഐ എം എംപിമാര്‍. സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ കൂടിവരുന്ന വിഷയമായതിനാല്‍ സംസ്ഥാനങ്ങളെയും കണക്കിലെടുക്കണമെന്ന് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി ആവശ്യപ്പെട്ടു.വൈദ്യുത മേഖലയും സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സിപിഐ എം എംപിമാര്‍ പ്രതിഷേധിച്ചിരുന്നു.












