• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഐഎൻഎൽ സംസ്ഥാന സമ്മേളനം 28ന് കോഴിക്കോട്ട്; വഴിത്തിരിവാകുമെന്ന് നേതൃത്വം

by Web Desk 04 - News Kerala 24
December 23, 2022 : 5:22 pm
in Kerala, News
Reading Time: 1 min read
0
A A
0
ഐഎൻഎൽ സംസ്ഥാന സമ്മേളനം 28ന് കോഴിക്കോട്ട്; വഴിത്തിരിവാകുമെന്ന് നേതൃത്വം

കോഴിക്കോട്∙ ഇന്ത്യൻ നാഷനൽ ലീഗിന്റെ (ഐഎൻഎൽ) ചരിത്രത്തിലെ വഴിത്തിരിവാകുന്ന സംസ്ഥാന സമ്മേളനത്തിന് 28ന് കോഴിക്കോട്ട് തുടക്കമാവും. മുൻ പ്രസിഡന്റ് പ്രഫ. എ.പി.അബ്ദുൽ വഹാബും സംഘവും വേർപെട്ടുപോയശേഷം നടക്കുന്ന സംസ്ഥാന സമ്മേളനം 3 ദിവസമാണ്. ദേശീയ കൗൺസിൽ യോഗവും സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് നടക്കും. 28ന് രാവിലെ 10.30ന് മുതലക്കുളം മൈതാനിയിലെ പി.എം.അബൂബക്കർ നഗറിൽ സമ്മേളനത്തിനു പതാകയുയർത്തും. 7 പ്രധാന സെഷനുകളിലായി 60 പ്രമുഖർ വേദിയിലെത്തും.

‘യുവത: രാഷ്ട്രീയം, പോരാട്ടം’ യുവജന–വിദ്യാർഥി സെമിനാ‍ർ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നടൻ ടൊവിനോ തോമസ് ലഹരിവിരുദ്ധ പ്രഖ്യാപനം നടത്തും. ഉച്ചയ്ക്ക് വനിതാ സിംപോസിയം വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി ഉദ്ഘാടനം ചെയ്യും. 29ന് രാവിലെ 10.30ന് അസ്മ ടവറിലെ പി.എം.ലത്തീഫ് നഗറിൽ ഐഎൻഎൽ‌ ദേശീയ കൗൺസിൽ‌ ചേരും. കേരളത്തിൽനിന്നുള്ള 10 പ്രതിനിധികളടക്കം 65 പേർ പങ്കെടുക്കും. അന്നു രാവിലെ മുതലക്കുളത്ത് തൊഴിലാളി സമ്മേളനത്തിൽ ‘ആഗോളവത്കരണകാലത്തെ തൊഴിലാളികൾ’ ചർച്ച. ഉച്ചയ്ക്കു ‘മതേതര ഇന്ത്യയുടെ ഭാവി’ ദേശീയ സെമിനാർ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു, ബിനോയ് വിശ്വം എംപി, എം.കെ.രാഘവൻ എംപി തുടങ്ങിയവർ പങ്കെടുക്കും.

പ്രവാസി കുടുംബസംഗമം മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. കെ.പി.രാമനുണ്ണി, ഡോ.ഫസൽ ഗഫൂർ എന്നിവർ വിഷയാവതരണം നടത്തും. 30ന് വൈകിട്ട് അഞ്ചിന് കടപ്പുറത്തെ സേട്ട് സാഹിബ് നഗറിൽ മഹാസമ്മേളനം ഐഎൻഎൽ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ ഉദ്ഘാടനം ചെയ്യും. ഡിഎംകെ സെക്രട്ടറി കനിമൊഴി കരുണാനിധി, ഇ.പി.ജയരാജൻ, കാനം രാജേന്ദ്രൻ, ജോസ് കെ.മാണി, എ.എം.ആരിഫ്, മന്ത്രി എ.കെ.ശശീന്ദ്രൻ, കെ.ടി.ജലീൽ എംഎൽഎ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും.

ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനായിരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു. പാർട്ടി പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ച ശേഷം നടത്തുന്ന ആദ്യ സംസ്ഥാന സമ്മേളനമാണ് ഇത്തവണത്തേത്. 6 മാസത്തിലധികം നീണ്ടുനിന്ന അംഗത്വ ക്യാംപെയ്‌നു ശേഷമാണ് സംസ്ഥാന സമ്മേളനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘സജി ചെറിയാനെതിരെ സിബിഐ അന്വേഷണം വേണം’: സർക്കാരിന് ഹൈക്കോടതി നോട്ടിസ്

Next Post

സിക്കിമിൽ ആർമി ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം, 16 സൈനികർ മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സിക്കിമിൽ ആർമി ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം, 16 സൈനികർ മരിച്ചു

സിക്കിമിൽ ആർമി ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം, 16 സൈനികർ മരിച്ചു

എയർ ഇന്ത്യയുടെ ചെലവ് കുറഞ്ഞ എയർലൈൻ ബിസിനസ്സിന്റെ തലപ്പത്തേക്ക് അലോക് സിംഗ്

എയർ ഇന്ത്യയുടെ ചെലവ് കുറഞ്ഞ എയർലൈൻ ബിസിനസ്സിന്റെ തലപ്പത്തേക്ക് അലോക് സിംഗ്

ക്രിസ്‌മസ്‌ ആഘോഷിച്ച് യു കെ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്‍

ക്രിസ്‌മസ്‌ ആഘോഷിച്ച് യു കെ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്‍

സിദ്ദീഖ് കാപ്പന് ഇ.ഡി കേസിലും ജാമ്യം; വെരിഫിക്കേഷൻ പൂർത്തിയായാല്‍ ജയില്‍ മോചിതനാകും

സിദ്ദീഖ് കാപ്പന് ഇ.ഡി കേസിലും ജാമ്യം; വെരിഫിക്കേഷൻ പൂർത്തിയായാല്‍ ജയില്‍ മോചിതനാകും

കോൺഗ്രസിനെ തകർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് നയിച്ചത് ലീഡറെന്ന് എം.എം ഹസൻ

കോൺഗ്രസിനെ തകർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് നയിച്ചത് ലീഡറെന്ന് എം.എം ഹസൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021