കോഴിക്കോട്: ആലപ്പുഴ യുനൈറ്റഡ് ക്ലബിന്റെ ഭൂമിയുടെ പാട്ടം ഇളവ് ചെയ്യണമെന്ന അപേക്ഷ നിരസിച്ച് റവന്യൂ വകുപ്പിന്റെ ഉത്തരവ്. എക്സൈസ് കമ്മീഷണറുടെ 2019 ഡിസംബർ അഞ്ചിലെ ഉത്തരവ് പ്രകാരം വിദേശമദ്യ വിൽപനയ്ക്ക് എഫ്.എൽ. നാല് ലൈസൻസ് നേടിയിട്ടുള്ളതും സ്ഥാപമാണിതെന്നും ചാരിറ്റി പ്രവർത്തനങ്ങളേക്കാൾ കൊമേഴ്സ്യൽ പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകുന്ന സ്ഥാപനത്തിന് ഉളവ് അനുവദിക്കാനാവില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.
സ്ഥാപനം റസ്റ്റോറന്റ് നടത്തുന്നതിനും ലൈസൻസ് നേടിയിട്ടുണ്ട്. വാണിജ്യ പ്രവൃത്തികൾക്കാണ് സ്ഥാപനം പ്രാധാന്യം നൽകുന്നതെന്നാണ് വില്ലേജ് ആഫീസർ റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്. സ്ഥാപനത്തിന് അനുവദിച്ചിട്ടുള്ള വൈദ്യുതി കണക്ഷൻ സംബന്ധിച്ച രേഖകൾ പ്രകാരം കൊമേഴ്സ്യൽ കാറ്റഗറിയിലാണ് ക്ലബ് പ്രവർത്തിക്കുന്നത്. അതിനാൽ പാട്ടത്തുക ഇലവ് നൽകാനാവില്ലെന്നാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്
ആലപ്പുഴ വെസ്റ്റ് വില്ലേജിൽ യുനൈറ്റഡ് ക്ളബ് പാട്ടക്കരാർ വ്യവസ്ഥയിൽ കൈവശംവച്ച് വെച്ചരിക്കുന്ന 77 സെന്റ് ഭൂമിയുടെ പാട്ടത്തുക നിശ്ചയിച്ചു ആലപ്പുഴ കലക്ടർ 2021ൽ ഉത്തരവായിരുന്നു. കലക്ടറുടെ നടപടിക്കെതിരെ ക്ലബ് അധികൃതർ ലാൻഡ് റവന്യൂ കമ്മീഷണർക്ക് അപ്പീൽ നൽകി. എന്നാൽ 2022 ഫെബ്രുവരി ഒന്നിന് ലാൻഡ് റവന്യൂ കമ്മീഷണർ അപ്പീൽ നിരസിച്ചു. ഇതിനെതിരെ സ്ഥാപനം സർക്കാരിൽ അപ്പീൽ അപേക്ഷ നൽകി.
ക്ലബിന്റെ കൈവശമുള്ള ഭൂമിയുടെ പാട്ടത്തുക നിശ്ചയിച്ചത് ക്രമപ്രകരാമല്ലെന്നും ട്രാവൻകൂർ-കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റി രജിസ്റ്റേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനത്തിന്റെ പ്രവർത്തനം വാണിജ്യാടിസ്ഥാനത്തില്ലെന്നും അവർ വാദിച്ചു. അതിനാൽ പാട്ടത്തുക പുതുക്കി നിശ്ചയിക്കണമെന്നും അപ്പീൽ അപേക്ഷയിൽ ആവശ്യപ്പെട്ടു.
അതോടൊപ്പം ക്ലബ് അധികൃതർ ഹൈക്കോടതിയെയും സമീപിച്ചു. മൂന്ന് മാസത്തിനകം സർക്കാർ തീരുമാനമെടുക്കണമെന്നായിരുന്നു 2022 ഏപ്രിൽ എട്ടിലെ കോടതി ഉത്തരവ്. സർക്കാർ ഈ വിഷയം ബന്ധപ്പെട്ട രേഖകളും, ആലപ്പുഴ ജില്ലാ കലക്ടർ, ലാൻഡ് റവന്യൂ കമ്മിഷണർ എന്നിവരുടെ റിപ്പോർട്ടുകളും പരിശോധിച്ചു. ക്ലബ്ബിന്റെ അഭിഭാഷകനെ റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറി നേരിൽ കേട്ടു. അവർ ഹാജരാക്കിയ രേഖകളുടേയും അടിസ്ഥാനത്തിൽ വിശദമായി പരിശോധന നടത്തി.
1955ലെ ചാരിറ്റീസ് സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനമാണെങ്കിലും അത്തരം പ്രവർത്തനങ്ങൾക്കാണ് സ്ഥാപനം പ്രാധാന്യം നൽകുന്നില്ല. കലാ കായിക സാംസ്ക്കാരിക സംഘടനകൾക്കും സ്ഥാപനങ്ങൾക്കും പരിപാടികൾ നടത്തുന്നതിനായും ഇൻഹൗസ് ടൂർണമെന്റുകൾക്കും ക്ലബ് സ്റ്റേഡിയം തികച്ചും സൗജന്യമായി നൽകുന്നുണ്ട് എന്ന് ഹർജിക്കാരൻ അവകാശപ്പെട്ടെങ്കിലും അത് തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കാനും ക്ലബ് അധികൃതർക്ക് കഴിഞ്ഞില്ല. ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനത്തിന് നിശ്ചയിച്ചിട്ടുള്ള പാട്ടത്തുക ഇളവു യുനൈറ്റഡ് ക്ലബിന് നൽകാനില്ലെന്നാണ് ഉത്തരവ്.