ന്യൂഡൽഹി ∙ ഭാരത് ജോഡോ യാത്രയുമായി മുന്നോട്ടെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. യാത്ര തടസ്സപ്പെടുത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ ജനപിന്തുണ വര്‍ധിക്കുന്നതിനെ ബിജെപി ഭയപ്പെടുന്നുണ്ട്. തടസ്സങ്ങളെ അതിജീവിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര ഡല്‍ഹിയിലേക്കു പ്രവേശിക്കുന്നതിനു മുന്നോടിയായാണു ഖർഗെയുടെ പ്രതികരണം. കോവിഡിന്റെ പശ്ചാത്തലത്തിൽ, യാത്രയില്‍ പങ്കെടുക്കുന്നവര്‍ മാസ്ക് ധരിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനായില്ലെങ്കിൽ ഭാരത് ജോഡോ യാത്ര റദ്ദാക്കുന്നത് ആലോചിക്കണമെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു കത്തയച്ചിരുന്നു. യാത്ര രാജസ്ഥാനിൽനിന്നു ഹരിയാനയിലേക്കു പ്രവേശിച്ചതിനു പിന്നാലെയാണു രാഹുലിനും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും മന്ത്രി കത്തയച്ചത്. വാക്സീനെടുത്തവരെ മാത്രമേ യാത്രയിൽ അനുവദിക്കാവൂ, മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കണം തുടങ്ങിയ നിർദേശങ്ങളോടെയാണു കത്തു നൽകിയത്. യാത്രയുടെ വിജയത്തിൽ കേന്ദ്ര സർക്കാർ അസ്വസ്ഥരാണെന്നതിന്റെ തെളിവാണിതെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു.