തിരുവനന്തപുരം> ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദം കോമോറിൻ മേഖലയിൽ സ്ഥിതിചെയ്യുന്നതായി കാലാവസ്ഥാ വകുപ്പ്. ഇത് തെക്കു കിഴക്കൻ അറബിക്കടലിൽ പ്രവേശിക്കാനാണ് സാധ്യത. ഇതിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് മഴ തുടരും.
തെക്കൻ– മധ്യ കേരളത്തിലാണ് മഴയ്ക്ക് കൂടുതൽ സാധ്യത. കേരളം, ലക്ഷദ്വീപ്, തമിഴ്നാട് തീരങ്ങളിൽ 60 കിലോമീറ്റർവരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മീൻപിടിക്കാൻ ഇടങ്ങരുത്.