• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ശർക്കര കഴിച്ചതിന് ചെരിപ്പുകൊണ്ട് തല്ലി, തീകൊളുത്തി കൊല്ലുമെന്ന് ഭീഷണി’; ക്രൂരമര്‍ദ്ദനം നേരിട്ട് പെണ്‍കുട്ടി

by Web Desk 06 - News Kerala 24
December 29, 2022 : 1:26 pm
in India, News
Reading Time: 1 min read
0
A A
0
‘ശർക്കര കഴിച്ചതിന് ചെരിപ്പുകൊണ്ട് തല്ലി, തീകൊളുത്തി കൊല്ലുമെന്ന് ഭീഷണി’; ക്രൂരമര്‍ദ്ദനം നേരിട്ട് പെണ്‍കുട്ടി

ദില്ലി: നോയിഡയിൽ ജോലിക്കാരിയായ പെൺകുട്ടിയെ വീട്ടുടമ അതിക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ  പുറത്തു വന്നതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും. നോയിഡയിലെ ക്ലിയോ കൗണ്ടി ഫ്ലാറ്റില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചത്.

വീട്ടുടമയായ ഷെഫാലി കൗൾ എന്ന സ്ത്രീയാണ് അനിത എന്ന ഇരുപത് വയസ്സുള്ള പെൺകുട്ടിയെ അതിക്രൂരമായി വലിച്ചിഴച്ച് മർദ്ദിച്ചത്. അടുക്കളയിൽ നിന്ന് ഒരു കഷ്ണം ശർക്കര എടുത്തു കഴിച്ചതിന് തന്നെ മർ​ദ്ദിക്കുകയും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി എൻഡിടിവിയോട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വീട്ടുടമക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ജോലിക്കാരിയായ അനിതയെ ഷെഫാലി കൗൾ സ്ഥിരമായി മർദ്ദിക്കാറുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മർദ്ദനം സഹിക്കാൻ കഴിയാതെ ജോലി അവസാനിപ്പിച്ച് പോകാൻ ശ്രമിച്ചപ്പോൾ അവർ പിടികൂടി തിരികെ കൊണ്ടുവന്നെന്നും അനിത പറഞ്ഞു. അനിതയുടെ ശരീരത്തിൽ മുറിവുകളും ചതവുകളുമുണ്ട്. പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. റിപ്പോർട്ട് വരാനിരിക്കുന്നതേയുള്ളൂ.

”അവർ എല്ലാ ദിവസവും എന്നെ തല്ലും. തണുത്ത വെള്ളം എന്റെ ശരീരത്ത് ഒഴിക്കും. കഴിഞ്ഞ ദിവസം ഡിസംബർ 26 ന് ഞാനൊരു കഷ്ണം ശർക്കരയെടുത്ത് കഴിച്ചു. അന്ന് അവരെന്നെ ചെരിപ്പുകൊണ്ട് അടിച്ചു. എന്നെ തീകൊളുത്തി കൊല്ലുമെന്നും മുകളിൽ നിന്ന് താഴേക്ക് എറിയുമെന്നും ഭീഷണിപ്പെടുത്തി.” രക്ഷപ്പെടാൻ ശ്രമിച്ചതിന്റെ കാരണമിതാണെന്ന് അനിത പറഞ്ഞു.

ഒന്നിലധികം ദുപ്പട്ടകൾ ചേർത്തുകെട്ടി ഉണ്ടാക്കിയ കയറിലൂടെയാണ് നാലാം നിലയിൽ നിന്ന് താഴേക്കിറങ്ങിയത്. എന്നാൽ കാവൽക്കാരൻ പിടികൂടി. ”അയാൾ എന്നെ തടഞ്ഞു നിർത്തിയതിന് ശേഷം മാഡത്തെ വിളിച്ചു. അവർ എന്നെ മുകളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. കഴുത്തിന് പിടിച്ച് ഞെരിച്ചു.” അനിതയുടെ കഴുത്തിലും ചെവികളിലും മർദ്ദനമേറ്റതിന്റെ പാടുകൾ ദൃശ്യമാണ്.

ഏപ്രിൽ മുതൽ താൻ ഷെഫാലിയുടെ വീട്ടിൽ ജോലി ചെയ്തു വരികയാണെന്നും ഒക്ടോബറിൽ ആറുമാസത്തെ കരാർ അവസാനിച്ചെന്നും എന്നാൽ തന്നെ വിട്ടയയ്ക്കാൻ അവർ തയ്യാറായില്ലെന്നും അനിത പറഞ്ഞു.  അതേസമയം, പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് കേസെടുത്തതെന്ന് നോയിഡ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ സാദ് മിയ ഖാൻ പറഞ്ഞു. പ്രതികൾ ഒളിവിലാണെന്നും അവർക്കായി തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഭൂരിപക്ഷ സമുദായത്തെ ഒപ്പംനിര്‍ത്തണമെന്ന പ്രസ്താവന കാപട്യം, ആന്‍റണി ന്യൂനപക്ഷവർഗീയതയെ ഉള്ളിൽ താലോലിക്കുന്നു’

Next Post

അതിജീവിതയെ വിവാഹം കഴിക്കാമെന്ന് പീഡനക്കേസ് പ്രതി, വെറുതെ വിട്ട് കോടതി, വൻ വിമർശനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബിരുദം പോലുമില്ല, വ്യാജ വക്കീൽ ജോലി ചെയ്തത് 14 വർഷം, ഒടുവിൽ കസ്റ്റഡിയിൽ

അതിജീവിതയെ വിവാഹം കഴിക്കാമെന്ന് പീഡനക്കേസ് പ്രതി, വെറുതെ വിട്ട് കോടതി, വൻ വിമർശനം

ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം : വി മുരളീധരന്‍

ഇപിക്കെതിരായ ആരോപണം: പരാതി ഇല്ലാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയുമെന്ന് വി മുരളീധരന്‍

കേരളസ്‌പെയ്‌സ് പാര്‍ക്കിനെ കെസ്‌പെയ്‌സ് എന്ന സൊസൈറ്റിയാക്കും,കരാര്‍ അടിസ്ഥാനത്തില്‍ 10 തസ്തികകള്‍ സൃഷ്ടിക്കും

കേരളസ്‌പെയ്‌സ് പാര്‍ക്കിനെ കെസ്‌പെയ്‌സ് എന്ന സൊസൈറ്റിയാക്കും,കരാര്‍ അടിസ്ഥാനത്തില്‍ 10 തസ്തികകള്‍ സൃഷ്ടിക്കും

‘ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കും’, ബില്‍ പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരുമെന്ന് സതീശന്‍

'മഹാഭൂരിപക്ഷം ഹിന്ദുക്കളും മതേതര വാദികളാണ്'; എ കെ ആന്റണിക്ക് പിന്തുണയുമായി വി ഡി സതീശനും

ക്രിസ്മസ് ദിനത്തിൽ അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

ക്രിസ്മസ് ദിനത്തിൽ അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021