ദില്ലി : ദില്ലിയിൽ പുതുവത്സര ആഘോഷങ്ങൾക്കിടെ യുവാക്കൾ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. യുവാക്കൾ സഞ്ചരിച്ച കാർ ഇടിച്ചു സ്കൂട്ടറിൽ നിന്ന് വീണ യുവതിയെ കിലോമീറ്ററുകൾ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ യുവതി മരിച്ചു. യുവതിയുടെ മൃതദേഹത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. യുവാക്കൾ അഞ്ച് പേരും മദ്യപിച്ചിരുന്നു. എല്ലാവരെയും അറസ്റ്റ് ചെയ്തു. ദില്ലി പൊലീസിൽ നിന്ന് വിവരങ്ങൾ തേടിയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ അറിയിച്ചു. യുവതി പീഡിപ്പിക്കപെട്ടിട്ടില്ല എന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം ആണെന്നും പൊലീസ് അറിയിച്ചു.