• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മദ്യലഹരിയില്‍ സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ചു, കിലോമീറ്ററോളം യുവതിയെ വലിച്ചിഴച്ചു; ദാരുണാന്ത്യം, അറസ്റ്റ്

by Web Desk 06 - News Kerala 24
January 1, 2023 : 9:45 pm
in India, News
Reading Time: 1 min read
0
A A
0
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

ദില്ലി:  ദില്ലിയില്‍ പുതുവത്സര ദിനത്തില്‍ യുവതി കാറിടിച്ച് മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ദാരുണമായ സംഭവം നടന്നത്. അമൻ വിഹാർ സ്വദേശിനിയായ 20 കാരിയാണ് മരിച്ചത്. സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ച കാര്‍ ടയറിനിടയില്‍ കുടുങ്ങിയ യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊണ്ടുപോയി. ദില്ലിയിലെ സുൽത്താൻപുരിയിൽ അർദ്ധരാത്രിയിൽ പുതുവത്സരാഘോഷങ്ങൾ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് സംഭവം. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അപകടത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. പുലര്‍ച്ചെ 3.45 ഓടെ യുവതി ന്യൂ ഇയര്‍ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ പിന്നില്‍ നിന്നും അമിത വേഗതയയിലെത്തിയ മാരുതി ബലേനോ കാര്‍ യുവതിയുെ സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ചു. വാഹനത്തിന് അടിയിലേക്ക് വീണ യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊണ്ടുപോയി. അഞ്ച് പേരാണ് കാറിലുണ്ടായാരുന്നത്. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കാറിന്‍റെ ടയറിനുള്ളില്‍ യുവതിയുടെ കൈകാലുകള്‍ കുരുങ്ങി. അപകടം നടന്നതായി മനസിലാക്കിയിട്ടും പ്രതികള്‍ വാഹനം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. ദൃക്സാക്ഷികള്‍ പൊലീസില്‍ വിവരമറിയിച്ചതോടെയാണ് ചെക്കിംഗ് പോയിന്‍റിലുണ്ടായിരുന്ന പൊലീസ് സംഘം പ്രതികളെ പിടികൂടിയത്.  പുലര്‍ച്ചെ 4.11 ഓടെയാണ് പരിശോധനയില്‍ യുവതിയുടെ മൃതദേഹം റോഡരുകില്‍ നിന്ന് കണ്ടെത്തിയത്. അതേസമയം അപകടം നടന്നത് അറിഞ്ഞിരുന്നു, എന്നാല്‍ യുവതി കാറിനടിയില്‍ അകപ്പെട്ടെതായി അറിഞ്ഞില്ലെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പ്രദേശത്തെ സിസിടിവികള്‍ പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ദാരുണമായ അപകടമാണ് നടന്നത്. യുവതിയുടെ കുടംബത്തിന് നീതി ലഭിക്കാനായി മുഴുവന്‍ സത്യവും പുറത്ത് വരണമെന്ന്  മലിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ആട് മോഷണത്തിനിടെ പിടിച്ചു’; മദ്ധ്യവയസ്കനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു

Next Post

പുതുവത്സര ആഘോഷങ്ങൾക്കിടെ യുവതിയെ കാറിടിച്ച് വലിച്ചിഴച്ച് കൊന്നു, 5 യുവാക്കൾ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

പുതുവത്സര ആഘോഷങ്ങൾക്കിടെ യുവതിയെ കാറിടിച്ച് വലിച്ചിഴച്ച് കൊന്നു, 5 യുവാക്കൾ പിടിയിൽ

മദ്യപിക്കാനുള്ള പ്രായപരിധി കുറച്ചു ; പ്രായം 25ല്‍ നിന്നും 21 ആയി കുറച്ച് ഹരിയാന സര്‍ക്കാര്‍

പുതുവത്സരത്തിൽ കേരളം കുടിച്ചത് 107.14 കോടിയുടെ മദ്യം

ജിം കഴിഞ്ഞ് കാറില്‍ വിശ്രമിക്കവേ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; സംഭവം പട്ടാപ്പകല്‍

ജിം കഴിഞ്ഞ് കാറില്‍ വിശ്രമിക്കവേ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; സംഭവം പട്ടാപ്പകല്‍

മദ്യപാനവും മർദനവും അതിര് കടന്നു ; ഉറങ്ങിക്കിടന്ന ഭ‍ർത്താവിനെ തീക്കൊളുത്തി ; ഭാര്യ പിടിയിൽ

പുതുവർഷ ദിനത്തിൽ കൊടുംക്രൂരത; വഴിയോര കടകൾക്ക് തീയിട്ടു സാമൂഹ്യ വിരുദ്ധർ; ലക്ഷങ്ങളുടെ നഷ്ടം, കണ്ണീരോടെ ഉടമകൾ

ടിഡിപി റാലിയിൽ വീണ്ടും ദുരന്തം, സൗജന്യ റേഷൻ കിറ്റ് വിതരണത്തിനിടെ തിക്കും തിരക്കും; മൂന്ന് മരണം

ടിഡിപി റാലിയിൽ വീണ്ടും ദുരന്തം, സൗജന്യ റേഷൻ കിറ്റ് വിതരണത്തിനിടെ തിക്കും തിരക്കും; മൂന്ന് മരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021