ദില്ലി: ജൂഡീഷ്യറിക്കെതിരെ വീണ്ടും വിമർശനവുമായി ഉപരാഷ്ട്രപതി രംഗത്തെത്തി. കോടതികൾ പരസ്യ നിലപാട് സ്വീകരിക്കുന്നത് നല്ലതല്ലന്ന് ജഗദീപ് ധൻകർ പറഞ്ഞു. തന്‍റെ പ്രസ്താവനയിലെ അത്യപ്തി അറിയിക്കാൻ എ ജിയെ ചുമതലപ്പെടുത്തിയ കോടതി നിർദേശം ആശ്ചര്യജനകമെന്നും ഉപരാഷ്ട്രപതി പ്രതികരിച്ചു. ഭരണഘടന സ്ഥാപനങ്ങൾ അവരുടെ നിലയിൽ നിന്ന് വേണം പ്രവർത്തിക്കേണ്ടതെന്നും ഉപരാഷ്ട്രപതി ജയ്പൂരിൽ പറഞ്ഞു. കോടതികൾക്ക് നിയമനിർമ്മാണത്തിന് കഴിയില്ലെന്നും പാർലമെന്‍റിന് കോടതി വിധി ചർച്ച ചെയ്യാനുമാകില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.