പല ആളുകളും ശൈത്യകാലത്ത് താരൻ പ്രശ്നം നേരിടുന്നു. താരൻ ചികിത്സിക്കുന്നതിനായി വിപണിയിൽ ധാരാളം മുടി സംരക്ഷണ വസ്തുക്കൾ ലഭ്യമാണ്, എന്നിരുന്നാലും അവയിൽ ധാരാളം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. വീട്ടിലെ തന്നെ ചില ചേരുവകൾ ഉപയോഗിച്ച് താരനും മുടികൊഴിച്ചിലും എളുപ്പം അകറ്റാം…
ഒന്ന്…
വേപ്പിലയ്ക്ക് ശക്തമായ ആന്റി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ഫംഗൽ ഗുണങ്ങളുണ്ട്. ഇത് ദ്രാവക രൂപത്തിലായിരിക്കുമ്പോൾ താരൻ കുറയ്ക്കുക മാത്രമല്ല, തലയോട്ടിയിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഉണങ്ങിയ വേപ്പിലയും 4 ടേബിൾസ്പൂൺ ഒലിവ് ഓയിലും മാത്രമാണ് ഇതിനായി വേണ്ടത്. ഒരു മണിക്കൂർ, ഇലകൾ പേസ്റ്റ് ആകുന്നതുവരെ തിളപ്പിക്കുക. അതിനുശേഷം പേസ്റ്റ് നിങ്ങളുടെ തലയിൽ പുരട്ടി ഏകദേശം 30 മിനിറ്റ് ഇട്ടേക്കുക. ഇതിന് ശേഷം മുടി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
രണ്ട്…
താരൻ അകറ്റാൻ സഹായിക്കുന്ന രണ്ട് ശക്തമായ ചേരുവകളാണ് തേങ്ങയും തേനും. ഇതിനായി നിങ്ങൾക്ക് 2 ടീസ്പൂൺ ഒലിവ് ഓയിൽ, 2 ടീസ്പൂൺ വെളിച്ചെണ്ണ, 2 ടീസ്പൂൺ തൈര്, 2 ടീസ്പൂൺ തേൻ എന്നിവ ആവശ്യമാണ്. ഒരു പാത്രത്തിൽ ഈ പറഞ്ഞ എല്ലാ ചേരുവകളും നന്നായി ഇളക്കുക. ശേഷം ഇവ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുക. 20 മിനുട്ട് തലയോട്ടിയിൽ ഇട്ടേക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഈ പേസ്റ്റ് കഴുകി കളയുക.
മൂന്ന്…
താരൻ, ചൊറിച്ചിൽ എന്നിവയ്‌ക്കെതിരെ പോരാടാനുള്ള മികച്ച ഓപ്ഷനാണ് ടീ ട്രീ ഓയിൽ. ആഴ്ചയിൽ ഒരിക്കൽ മാത്രം ഉപയോഗിച്ചാൽ മതി. രണ്ട് ടീസ്പൂൺ ടീ ട്രീ ഓയിൽ ഉപയോഗിച്ച് തല നല്ല പോലെ മസാജ് ചെയ്യുക. ശേഷം ഒരു ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.
നാല്…
താരൻ അകറ്റാൻ സഹായിക്കുന്ന ലാക്റ്റിക് ആസിഡ് തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വേരു മുതൽ അറ്റം വരെ ബലപ്പെടുത്തുകയും ചെയ്യുന്നു. ഒരു പാത്രത്തിൽ കുറച്ച് തൈര് എടുത്ത് തലയിൽ പുരട്ടുക. തൈര് മുടിയിൽ വൃത്താകൃതിയിൽ 4 മിനിറ്റ് മസാജ് ചെയ്യുക. ഏകദേശം 15 മിനിറ്റ് നേരം ഇട്ടേക്കുക. ശേഷം ഒരു ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.