• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സെറിബ്രല്‍ കാഴ്ചാ പ്രശ്‌നങ്ങള്‍ക്ക് സമഗ്ര ചികിത്സയുമായി തൃശൂര്‍ മെഡിക്കല്‍ കോളജ്

by Web Desk 04 - News Kerala 24
January 13, 2023 : 5:49 pm
in Kerala, News
0
A A
0
സെറിബ്രല്‍ കാഴ്ചാ പ്രശ്‌നങ്ങള്‍ക്ക് സമഗ്ര ചികിത്സയുമായി തൃശൂര്‍ മെഡിക്കല്‍ കോളജ്

തൃശൂര്‍: സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സെറിബ്രല്‍ വിഷ്വല്‍ ഇംപയര്‍മെന്റ് ക്ലിനിക് ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പീഡിയാട്രിക്സ് വിഭാഗം, ഒഫ്താല്‍മോളജി വിഭാഗം, ആര്‍.ഇ.ഐ.സി. & ഓട്ടിസം സെന്റര്‍ എന്നീ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് ഈ ക്ലിനിക് ആരംഭിച്ചത്. ഒഫ്താല്‍മോളജിസ്റ്റ്, ഒപ്റ്റോമെട്രിസ്റ്റ്, പീഡിയാട്രീഷന്‍, ഇഎന്‍ടി സര്‍ജന്‍, ഫിസിയാട്രിസ്റ്റ് തുടങ്ങിയ മള്‍ട്ടി ഡിസിപ്ലിനറി ടീമിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് വളരെ കുറച്ച് ആശുപത്രികളില്‍ മാത്രമാണ് ഈ ചികിത്സാ സൗകര്യമുള്ളത്. സെറിബ്രല്‍ കാഴ്ച വൈകല്യം (സിവിഐ) സംഭവിച്ച കുട്ടികള്‍ക്ക് നേരത്തെ കണ്ടെത്തി ചികിത്സ ലഭ്യമാക്കാന്‍ സെറിബ്രല്‍ വിഷ്വല്‍ ഇംപയര്‍മെന്റ് ക്ലിനിക് സഹായിക്കും. സെറിബ്രല്‍ കാഴ്ച വൈകല്യം മസ്തിഷ്‌കവുമായി ബന്ധപ്പെട്ടുള്ള കാഴ്ച വൈകല്യമാണ്. നേത്രരോഗപരമായ പരിശോധനകളാല്‍ കാഴ്ചയുടെ പ്രവര്‍ത്തനം കണ്ടെത്താന്‍ കഴിയാത്ത ഏതൊരു കുട്ടിയിലും സിവിഐ സംശയിക്കേണ്ടിയിരിക്കുന്നു. പ്രിമെച്യുരിറ്റി, സെറിബ്രല്‍ പാള്‍സി, ഹൈപ്പോക്‌സിക് ഇസ്‌കെമിക് എന്‍സെഫലോപ്പതി, ഡൗണ്‍ സിന്‍ഡ്രോം, ഹൈഡ്രോസെഫാലസ് തുടങ്ങിയ ന്യൂറോ സംബന്ധമായ വൈകല്യമുള്ള 20 മുതല്‍ 90 ശതമാനം വരെ കുട്ടികള്‍ക്ക് ഈ രോഗത്തിന് സാധ്യതയുണ്ട്.

സിവിഐയുടെ നേരത്തെയുള്ള കണ്ടെത്തലും ശരിയായ ഇടപെടലും തലച്ചോറില്‍ മാറ്റങ്ങള്‍ക്ക് കാരണമാകും. ഇത് കാഴ്ച മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ചൈല്‍ഡ് ഹെല്‍ത്ത് ബില്‍ഡിങ് ആര്‍ഇഐസി & ഓട്ടിസം സെന്ററിലാണ് ഈ ക്ലിനിക് പ്രവര്‍ത്തിക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആ മദ്യകുപ്പി വഴിയിൽ കിടന്നു കിട്ടിയതല്ല; സിറിഞ്ച് ഉപയോഗിച്ച് വിഷം ചേർത്ത സുഹൃത്ത് അറസ്റ്റിൽ

Next Post

മകരവിളക്കുത്സവത്തിനായി പരമാവധി സൗകര്യങ്ങളൊരുക്കി: ദേവസ്വം പ്രസിഡന്റ്‌

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മകരവിളക്കുത്സവത്തിനായി പരമാവധി സൗകര്യങ്ങളൊരുക്കി: ദേവസ്വം പ്രസിഡന്റ്‌

മകരവിളക്കുത്സവത്തിനായി പരമാവധി സൗകര്യങ്ങളൊരുക്കി: ദേവസ്വം പ്രസിഡന്റ്‌

കഠിന വ്യായാമത്തിനു ശേഷം ബദാം കഴിച്ചാലുള്ള ഗുണങ്ങൾ

കഠിന വ്യായാമത്തിനു ശേഷം ബദാം കഴിച്ചാലുള്ള ഗുണങ്ങൾ

ജോഷിമഠിലെ വിള്ളലുകൾക്ക് കാരണം എൻടിപിസി?: അന്വേഷിക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ

ജോഷിമഠിലെ വിള്ളലുകൾക്ക് കാരണം എൻടിപിസി?: അന്വേഷിക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ

ആ മദ്യകുപ്പി വഴിയിൽ കിടന്നു കിട്ടിയതല്ല; സിറിഞ്ച് ഉപയോഗിച്ച് വിഷം ചേർത്ത ബന്ധു അറസ്റ്റിൽ

ആ മദ്യകുപ്പി വഴിയിൽ കിടന്നു കിട്ടിയതല്ല; സിറിഞ്ച് ഉപയോഗിച്ച് വിഷം ചേർത്ത ബന്ധു അറസ്റ്റിൽ

സെക്രട്ടേറിയറ്റ് വളയൽ സമരവുമായി കെപിസിസി: ഒരു ലക്ഷം പേര്‍ പങ്കെടുക്കും

സെക്രട്ടേറിയറ്റ് വളയൽ സമരവുമായി കെപിസിസി: ഒരു ലക്ഷം പേര്‍ പങ്കെടുക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021