• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എല്‍ജിബിറ്റിക്യു നാട്ടിലെ തല്ലിപ്പൊളി പണി; കുട്ടികളുടെ മനസില്‍ ജന്റർ കൺഫ്യൂഷൻ ഉണ്ടാക്കുന്നുവെന്ന് കെഎം ഷാജി

by Web Desk 06 - News Kerala 24
January 14, 2023 : 3:02 pm
in Kerala, News
0
A A
0
കെ എം ഷാജിക്ക് ആശ്വാസം ; ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടല്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

മലപ്പുറം: സ്കൂളിലെ സർ, മാഡം വിളി ഒഴിവാക്കിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ എംഎല്‍എ കെഎം ഷാജി. ചെയ്യുന്നത് അപകടം പിടിച്ച പണിയെന്ന് കെഎം ഷാജി പറഞ്ഞു. കുട്ടികളുടെ മനസിനകത്തേക്ക് വിഷം നിറക്കുന്നുവെന്നും അവരുടെ മനസില്‍ ജന്റർ കൺഫ്യൂഷൻ ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്നും കെഎം ഷാജി ആരോപിച്ചു. വലുതായതിന് ശേഷം ജന്റർ തീരുമാനിച്ചാൽ മതിയെന്ന് പറയുന്നത് മണ്ടത്തരം. ജൻറർ ആളുകൾ തീരുമാനിക്കട്ടെ എന്ന് പറയുന്നത് അപകടമാണെന്നും കെഎം ഷാജി പറയുന്നു. കേരളത്തിലെ സർക്കാർ എന്തിനാണ് വിശ്വാസത്തിൽ കയറി ഇടപെടുന്നതെന്നും കെഎം ഷാജി ചോദിക്കുന്നു.

എല്‍ജിബിറ്റിക്യു അംഗീകരിക്കുന്നില്ലന്നും കെ എം ഷാജി പറഞ്ഞു. എല്‍ജിബിറ്റിക്യു നാട്ടിൻ പുറത്തെ തല്ലിപ്പൊളി പരിപാടിയാണ്. അതിനെ കളറാക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നതെന്നും കെഎം ഷാജി ആരോപിച്ചു. പ്രകൃതിയുടെ ഏറ്റവും മനോഹാരിതയാണ് ആണും പെണ്ണും എന്നത്. ഇന്ത്യ ലോകത്ത് വ്യത്യസ്തമായി നില്‍ക്കുന്നത് ഈ വര്‍ണ്ണ, വര്‍ഗ്ഗ വൈജാത്യങ്ങളുടെ മനോഹാരിത കൊണ്ടാണ്. ഈ വ്യത്യസ്തത  തന്നെ സൌന്ദര്യമാണ്. ലോകത്തില്‍ മനുഷ്യന് മാത്രമല്ല ജെന്‍റര്‍ ഉള്ളത്. ചെടീയില്‍ ആണും പെണ്ണുമുണ്ട്. മണ്ണിലും നദിയിലും വായുവിലും പക്ഷി മൃഗാദികളിലും ആണും പെണ്ണുമുണ്ട്. ചെറിയ വിഷമല്ല ഇത്. കേരളത്തിലെ ഗവണ്‍മെന്‍റ് വളരെ ആസൂത്രിതമായി ഒരു സമൂഹത്തിനിടയില്‍ അവരുടെ വിശ്വാസ ജീവിത സംസ്കാര രീതികളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.

ഇത് വിശ്വാസത്തിന്‍റെ കൂടി പ്രശ്നമാണ്. ലോകത്തിലെ ഒരു വിശ്വാസികളും ഇത് അംഗീകരിക്കില്ല. എല്‍ജിബിറ്റിക്യു എന്ന് കേള്‍ക്കുമ്പോള്‍ എന്തോ കാര്യപ്പെട്ട പണിയായി തോന്നുമെങ്കിലും അത് അങ്ങനെ അല്ല നാട്ടുംപുറത്തെ തല്ലിപ്പൊളി പണിയാണ്. ആ പണിയെടുക്കുന്നവര്‍ ഏറ്റം മോശമാണ്. ഈ പദം പോലും അപകടകരമായാണ്. ഈ ഹോര്‍മോണല്‍ തകരാറ് പരിഹരിക്കാന്‍ കൌണ്‍സിലിംഗ് അടക്കം ഒരുപാട് മാര്‍ഗങ്ങളുണ്ടെന്നും കെഎം ഷാജി പറയുന്നു. ലിംഗ വ്യത്യാസമില്ലാതെ അധ്യാപകരെ ടീച്ചർ എന്ന് വിളിക്കണമെന്ന് ബാലാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്.

അധ്യാപകരെ ആദര സൂചകമായി അഭിസംബോധന ചെയ്യാൻ കഴിയുന്ന അനുയോജ്യമായ പദമാണ് ടീച്ചര്‍. ടീച്ചർ വിളിയിലൂടെ തുല്യത നിലനിർത്താനും, കുട്ടികളോടുളള അടുപ്പം കൂട്ടാനും സ്‌നേഹാർദ്രമായ സുരക്ഷിതത്വം കുട്ടികൾക്ക് അനുഭവിക്കാനും കഴിയുമെന്നാണ് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ കെ.വി. മനോജ്കുമാർ, അംഗം സി. വിജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവിലുള്ളത്. സർ, മാഡം തുടങ്ങിയ ഒരു പദവും ടീച്ചർ പദത്തിനോ സങ്കൽപ്പത്തിനോ തുല്യമാകില്ലെന്നാണ് കമ്മീഷൻ വിലയിരുത്തൽ. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് ബാലവകാശ കമ്മീഷൻ നിര്‍ദ്ദേശം നൽകിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയനാട് കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി

Next Post

പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി നാലുവയസ്സുകാരിക്ക് ​ഗുരുതര പരിക്ക്; അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അപകടം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി നാലുവയസ്സുകാരിക്ക് ​ഗുരുതര പരിക്ക്; അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അപകടം

പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി നാലുവയസ്സുകാരിക്ക് ​ഗുരുതര പരിക്ക്; അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അപകടം

എസ്എസ്എൽസി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

സ‍ര്‍, മാഡം വിളി വേണ്ടെന്ന ബാലാവകാശ കമ്മീഷൻ നി‍‍ര്‍ദ്ദേശം; സര്‍ക്കാരിന് അറിയിപ്പ് നൽകിയിട്ടില്ലെന്ന് മന്ത്രി

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

മുത്തങ്ങയില്‍ വന്‍ലഹരിവേട്ട; 10 ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി മലയാളി യുവാവ് അറസ്റ്റില്‍, ചരസും പിടികൂടി

പെട്രോളിനും ഡീസലിനും വില വര്‍ധിച്ചതിന് കാരണം റഷ്യ ഉക്രൈന്‍ യുദ്ധം : നിതിൻ ​ഗഡ്കരി

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി, ഫോണിലൂടെ രണ്ട് തവണ അജ്ഞാതൻ ഭീഷണി മുഴക്കി

അല്‍വാര്‍ ബലാത്സംഗക്കേസ് ; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

പ്രണയത്തിൽ നിന്നും പിന്മാറുമെന്ന് പറഞ്ഞു, 14 -കാരൻ പെൺകുട്ടിയെ വെടിവച്ചത് മൂന്ന് തവണ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021