• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രണയത്തിൽ നിന്നും പിന്മാറുമെന്ന് പറഞ്ഞു, 14 -കാരൻ പെൺകുട്ടിയെ വെടിവച്ചത് മൂന്ന് തവണ

by Web Desk 06 - News Kerala 24
January 14, 2023 : 4:24 pm
in Kerala, News
Reading Time: 1 min read
0
A A
0
അല്‍വാര്‍ ബലാത്സംഗക്കേസ് ; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

പ്രണയത്തിൽ നിന്നും പിന്മാറിയാലോ വിവാഹാഭ്യർത്ഥന നിരസിച്ചാലോ ഒക്കെ സ്ത്രീകളെ ആക്രമിക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടി വരികയാണ്. അടുത്തിടെ കേരളത്തിൽ തന്നെ നിരവധി സംഭവങ്ങളാണ് ഇത്തരത്തിൽ ഉണ്ടായത്. ഇപ്പോഴിതാ, വിസ്കോൺസിനിൽ വെറും പതിനാല് വയസുള്ള ഒരു ആൺകുട്ടി തന്റെ കാമുകിയായിരുന്ന പെൺകുട്ടിയെ വെടിവച്ചിരിക്കുകയാണ്. പ്രണയത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചതിനാണ് ഈ ക്രൂരത ആൺകുട്ടി കാണിച്ചത്.

മൂന്ന് തവണയാണ് പെൺകുട്ടിയുടെ തലയിലേക്ക് പതിനാലുകാരൻ നിറയൊഴിച്ചത്. ജാസ്‌ലിൻ ജോൺസ് എന്ന 14 -കാരിക്കാണ് വെടിയേറ്റത്. പെൺകുട്ടി രക്ഷപ്പെടും എന്ന പ്രതീക്ഷയിലാണ് വീട്ടുകാർ. റേസിനിലുള്ള എലിയ ഓൾസൺ എന്ന പതിനാലുകാരനാണ് പെൺകുട്ടിക്ക് നേരെ വെടിയുതിർത്തത്. ഓൾസണെ മുതിർന്നവനായി കണ്ടാണ് വിചാരണ നടക്കുക. കൊലപാതകശ്രമത്തിനും ആയുധം കയ്യിൽ വച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

കുറ്റം തെളിഞ്ഞു കഴിഞ്ഞാൽ അടുത്ത 60 വർഷം പതിനാലുകാരൻ ജയിലിൽ കഴിയേണ്ടി വരും. ഞായറാഴ്ച ഉച്ചയോടെയാണ് ദാരുണമായ സംഭവം നടന്നത്. ഇരുവരും റെയിൽവേ ട്രാക്കിനരികിലൂടെ നടക്കുകയായിരുന്നു. ആ സമയത്താണ് പെൺകുട്ടി ഓൾസണോട് താൻ ഈ ബന്ധം അവസാനിപ്പിക്കാൻ ആ​ഗ്രഹിക്കുന്നു എന്ന് പറഞ്ഞത്.

ഉടനെ തന്നെ അവൻ പെൺകുട്ടിയോട് ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു. ആ ഫോൺ വലിച്ചെറിഞ്ഞ ശേഷം കയ്യിൽ നിന്നും തോക്കെടുത്ത് അവളുടെ തലയ്ക്ക് നേരെ ചൂണ്ടുകയായിരുന്നു. തന്റെ ജീവനു വേണ്ടി അവൾ ഓൾസണോട് യാചിച്ചു. എന്നാൽ, അവനത് ഒന്നും തന്നെ കേട്ടില്ല. നീ മരിക്കണം എന്ന് അക്രോശിച്ച് കൊണ്ട് അവൻ പെൺകുട്ടിക്ക് നേരെ വെടിയുതിർത്തു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ മൂന്ന് തവണ അവൾക്ക് വെടിയേറ്റു.

പരിക്കുകൾ കാര്യമാക്കാതെ അവൾ ഓടി. ബൈക്കിൽ വന്ന ഒരാളോട് സഹായം അഭ്യർത്ഥിച്ചു. ഉടനെ തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു. തലയ്ക്ക് വെടിയേറ്റ മൂന്ന് പരിക്കുകൾ ഉണ്ടായിരുന്നു. അവൾ ജീവനോടെ ബാക്കിയായത് തന്നെ ഒരു അത്ഭുതമായിരുന്നു. ഈ ചെറുപ്രായത്തിൽ തന്നെ തങ്ങളുടെ കുട്ടിക്ക് അനുഭവിക്കേണ്ടി വന്ന ദുരിതത്തെ കുറിച്ച് വീട്ടുകാർ അവളുടെ ചികിത്സക്ക് പണം കണ്ടെത്താനായി ആരംഭിച്ച് ​ഗോഫണ്ട് മീ പേജിൽ വിവരിച്ചു. ഇത്രയൊക്കെ സംഭവിച്ചിട്ടും അവൾ അതിജീവിക്കുന്നു എന്നും അവർ പറഞ്ഞു.

ആൺകുട്ടിയെ പിന്നീട് ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. തോക്കും രക്തം പുരണ്ട വസ്ത്രങ്ങളും ഷൂവും ഇവിടെ നിന്നും കണ്ടെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി, ഫോണിലൂടെ രണ്ട് തവണ അജ്ഞാതൻ ഭീഷണി മുഴക്കി

Next Post

തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചു; ജോഷിമഠില്‍ ഭൂമി ഇടിഞ്ഞ് താഴ്ന്നെന്ന റിപ്പോർട്ട് പിന്‍വലിച്ച് ഐഎസ്ആര്‍ഒ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചു; ജോഷിമഠില്‍ ഭൂമി ഇടിഞ്ഞ് താഴ്ന്നെന്ന റിപ്പോർട്ട് പിന്‍വലിച്ച് ഐഎസ്ആര്‍ഒ

തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചു; ജോഷിമഠില്‍ ഭൂമി ഇടിഞ്ഞ് താഴ്ന്നെന്ന റിപ്പോർട്ട് പിന്‍വലിച്ച് ഐഎസ്ആര്‍ഒ

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ചു, ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

തൃശ്ശൂരിൽ യുവ അഭിഭാഷക ഫ്ലാറ്റിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

വിൻ വിൻ W 678 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കാരുണ്യ KR 584 ലോട്ടറി ഫലം പ്രഖ്യാപിച്ചു

‘എല്ലാ കോൺഗ്രസുക്കാർക്കും തരൂരിന്‍റെ പരിപാടില്‍ പങ്കെടുക്കാം’; അതിൻ്റെ പേരിൽ നടപടി ഉണ്ടാകില്ലെന്ന് കെ മുരളീധരൻ

'മുഖ്യമന്ത്രിയാകുന്നവർക്ക് പ്രത്യേക കുപ്പായം ഉണ്ടോ'? ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021