• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കന്നിയാത്രയിൽ ബിഹാറിൽ കുടുങ്ങി ഗംഗാ വിലാസ് ആഡംബര നൗക

by Web Desk 04 - News Kerala 24
January 16, 2023 : 6:39 pm
in India, News
0
A A
0
കന്നിയാത്രയിൽ ബിഹാറിൽ കുടുങ്ങി ഗംഗാ വിലാസ് ആഡംബര നൗക

പട്ന ∙ ഗംഗാ വിലാസ് ആഡംബര ഉല്ലാസ നൗക ബിഹാറിലെ ചപ്രയിൽ കുടുങ്ങി. വിനോദസഞ്ചാരികളെ ചപ്രയ്ക്കു സമീപമുള്ള പുരാതന കേന്ദ്രമായ ചിരാന്ത് സാരനിലേക്കു കൊണ്ടുപോകാനായി കപ്പൽ കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുമ്പോഴാണു കുടുങ്ങിയത്. ഗംഗാനദിയിൽ വെള്ളം കുറവായതിനാൽ കരയിലേക്ക് അടുപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്നു ദുരന്ത നിവാരണ സേനയെത്തി വിനോദ സഞ്ചാരികളെ കപ്പലിൽനിന്നു ബോട്ടുകളിലേക്ക് ഇറക്കിയാണു കരയ്ക്കെത്തിച്ചത്. യുപിയിലെ വാരാണസിയിൽനിന്ന് അസമിലെ ദിബ്രുഗഡിലേക്ക് ആരംഭിച്ച ഉല്ലാസ നൗക യാത്രയ്ക്കു 13നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പച്ചക്കൊടി വീശിയത്. 3200 കിലോമീറ്റർ നദീയാത്ര 51 ദിവസത്തേക്കാണ്. ഗംഗ, മേഘ്ന, ബ്രഹ്മപുത്ര നദികളിലൂടെയാണ് സഞ്ചാരം. യാത്രയ്ക്കിടെ ചരിത്ര സ്മാരകങ്ങളും ദേശീയോദ്യാനങ്ങളും ഉൾപ്പെടെ 50 സ്ഥലങ്ങൾ സന്ദർശിക്കും.

62 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള ഗംഗാ വിലാസിൽ 3 ‍ഡെക്കുകളും 18 സ്വീറ്റുകളുമാണുള്ളത്. 36 വിനോദസഞ്ചാരികൾക്കുള്ള സൗകര്യങ്ങളുണ്ട്. ആദ്യയാത്രയിൽ സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള 32 സഞ്ചാരികളാണുള്ളത്. ഒരാൾക്ക് പ്രതിദിനം 25,000 രൂപ വീതം ചെലവാകും. ഏകദേശം 13 ലക്ഷം രൂപയാണ് ഒരാൾക്ക് ആകെ ചെലവാകുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മൊത്തവില പണപ്പെരുപ്പം 22 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ; ഭക്ഷ്യ ഉൽപന്നങ്ങളുടെ വിലയിടിവ് തുണച്ചു

Next Post

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് ഏഴിന്, വിപുലമായ ഒരുക്കങ്ങള്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് ഏഴിന്, വിപുലമായ ഒരുക്കങ്ങള്‍

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് ഏഴിന്, വിപുലമായ ഒരുക്കങ്ങള്‍

താലിബാന്‍ വിമര്‍ശകയായ മുന്‍ വനിതാ എംപിയെ അഫ്ഗാനില്‍ വെടിവെച്ചുകൊന്നു

താലിബാന്‍ വിമര്‍ശകയായ മുന്‍ വനിതാ എംപിയെ അഫ്ഗാനില്‍ വെടിവെച്ചുകൊന്നു

യുവതിയുടെ അശ്‌ളീല വീഡിയോ കോള്‍, പ്രമുഖനടന്റെ പിതാവിന് നഷ്ടമായത് 89,000 രൂപ!

യുവതിയുടെ അശ്‌ളീല വീഡിയോ കോള്‍, പ്രമുഖനടന്റെ പിതാവിന് നഷ്ടമായത് 89,000 രൂപ!

വോട്ടുപെട്ടി സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിലെത്തിയതിൽ വ്യക്തതയില്ല: റിട്ടേണിങ് ഓഫീസർ

വോട്ടുപെട്ടി സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിലെത്തിയതിൽ വ്യക്തതയില്ല: റിട്ടേണിങ് ഓഫീസർ

സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധം, സാമൂഹിക അകലം പാലിക്കണം; ഉത്തരവ് ഇറക്കി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധം, സാമൂഹിക അകലം പാലിക്കണം; ഉത്തരവ് ഇറക്കി ആരോഗ്യ വകുപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021