തിരുവനന്തപുരം∙ വന്യജീവി ആക്രമണത്തിൽ പരുക്കേൽക്കുന്ന ആളുകളുടെ എണ്ണത്തിൽ വലിയ വർധനയെന്ന് വനംവകുപ്പിന്റെ കണക്ക്. 2017–18 കാലഘട്ടത്തിൽ നഷ്ടപരിഹാരത്തിനായി 956 പരാതികളാണ് വനംവകുപ്പിനു മുന്നിലെത്തിയതെങ്കിൽ 2021–22ൽ ലഭിച്ചത് 1416 പരാതികൾ. വന്യജീവി ആക്രമണത്തിന്റെ നഷ്ടപരിഹാരത്തുക 2017–18ൽ 2.42 കോടി രൂപയായിരുന്നത് 2021–22ൽ 3.10കോടിയായി ഉയർന്നു. 2017 മുതൽ 2022വരെ വന്യജീവി ആക്രമണത്തിൽ പരുക്കേറ്റവർ 6252. മരണം– 640. പാമ്പുകടിയേറ്റുള്ള മരണങ്ങളും ഇക്കൂട്ടത്തിൽപ്പെടും. നഷ്ടപരിഹാരത്തിനായി ലഭിച്ച അപേക്ഷകളുടെ എണ്ണം ഇങ്ങനെ: