• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ദാവൂദ് ഇബ്രാഹിം പാക്ക് യുവതിയെ വിവാഹം കഴിച്ചു; ആദ്യ ഭാര്യയുമായി ബന്ധം വേർപ്പെടുത്തിയിട്ടില്ല’

by Web Desk 04 - News Kerala 24
January 17, 2023 : 5:20 pm
in India, News
Reading Time: 1 min read
0
A A
0
‘ദാവൂദ് ഇബ്രാഹിം പാക്ക് യുവതിയെ വിവാഹം കഴിച്ചു; ആദ്യ ഭാര്യയുമായി ബന്ധം വേർപ്പെടുത്തിയിട്ടില്ല’

മുംബൈ∙ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി സഹോദര‌ീപുത്രൻ അലീഷ പാർക്കർ. ദാവൂദ് ഇബ്രാഹിം രണ്ടാമതും വിവാഹിതനായെന്നാണ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) അലീഷ നൽകിയ മൊഴി. പാക്കിസ്ഥാനിലുള്ള പഠാൻ വംശജയായ യുവതിയാണ് ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ഭാര്യയെന്നാണു വെളിപ്പെടുത്തൽ. ആദ്യ ഭാര്യ മെഹജബിൻ ഷെയ്ഖുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയെന്ന വാർത്ത വ്യാജമാണെന്നും അലീഷ പാർക്കർ എൻഐഎയോടു പറഞ്ഞു. ഇവർക്ക് മൂന്നു പെൺമക്കളുണ്ട്. വാട്സാപ് കോൾ വഴി മെഹജബിൻ പുറംലോകവുമായി ബന്ധപ്പെടുന്നുണ്ടെന്നും അലീഷ പറയുന്നു.

ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്കായി ദാവൂദ് ഇബ്രാഹിം പ്രത്യേക വിഭാഗം രൂപീകരിച്ചതു സംബന്ധിച്ചു കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത കേസിലാണ് എൻഐഎയുടെ ചോദ്യം ചെയ്യൽ. ദാവൂദിന്റെ സഹോദരി ഹസീന പാർ‌ക്കറിന്റെ മകനായ അലീഷ പാർക്കറും കേസിൽ പ്രതിയാണ്. ദാവൂദ് ഇബ്രാഹിം കുടുംബത്തോടൊപ്പം പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള അബ്ദുല്ല ഗാസി ബാബ ദർഗയ്ക്ക് പിന്നിലെ പ്രതിരോധ മേഖലയിലാണ് താമസിക്കുന്നതെന്നും അലീഷ എൻഐഎയോടു പറഞ്ഞു.

ദാവൂദിന്റെ നേതൃത്വത്തിലുള്ള ‘ഡി-കമ്പനി’യുടെ ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയെന്ന കേസിൽ അറസ്റ്റിലായ പ്രതികൾക്കു ഹവാല വഴി ഇബ്രാഹിം വൻ തുക അയച്ചെന്ന് എൻഐഎ കുറ്റപത്രത്തിൽ ആരോപിക്കുന്നു. ഈ പ്രവർത്തനങ്ങൾ മുംബൈയിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഭീകരാക്രമണങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ടതാണ്. രാഷ്ട്രീയ നേതാക്കളും വ്യവസായികളും ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളെ ആക്രമിച്ച് ഇന്ത്യയിലെ ജനങ്ങളിൽ ഭീതി പടർത്താൻ ഡി-കമ്പനി പ്രത്യേക യൂണിറ്റ് രൂപീകരിച്ചിട്ടുണ്ടെന്നും എൻഐഎ പറയുന്നു.

കുറ്റപത്രത്തിൽ ദാവൂദ് ഇബ്രാഹിമിനെയും അടുത്ത സഹായി ഛോട്ടാ ഷക്കീലിനെയും പ്രതികളായി ചേർത്തിട്ടുണ്ട്. കേസിൽ അറസ്റ്റിലായ മുംബൈ സ്വദേശികളായ ആരിഫ് അബൂബക്കർ ഷെയ്ഖ്, ഷബീർ അബൂബക്കർ ഷെയ്ഖ്, മുഹമ്മദ് സലിം ഖുറേഷി എന്നിവരാണ് മറ്റു പ്രതികൾ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇൻഡിഗോ വിമാനത്തിൽ സുരക്ഷാവീഴ്ച: യാത്രക്കാരൻ എമർജൻസി വാതിൽ തുറന്നു; അന്വേഷണം

Next Post

വന്യജീവി ആക്രമണത്തിൽ പരുക്കേൽക്കുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർധന: കണക്ക് ഇങ്ങനെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വന്യജീവി ആക്രമണത്തിൽ പരുക്കേൽക്കുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർധന: കണക്ക് ഇങ്ങനെ

വന്യജീവി ആക്രമണത്തിൽ പരുക്കേൽക്കുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർധന: കണക്ക് ഇങ്ങനെ

അരുവിക്കരയിൽ വീട് കുത്തി തുറന്ന് മോഷണം, 8 ലക്ഷം രൂപയും 32 പവനും നഷ്ടമായി

അരുവിക്കരയിൽ വീട് കുത്തി തുറന്ന് മോഷണം, 8 ലക്ഷം രൂപയും 32 പവനും നഷ്ടമായി

‘മകളുടെ മൃതദേഹം വീടിനുള്ളിൽ, അച്ഛൻ തൊഴുത്തിൽ തൂങ്ങിമരിച്ചനിലയിൽ’; കോട്ടയത്ത് ദുരൂഹതയായി രണ്ട് മരണം

'മകളുടെ മൃതദേഹം വീടിനുള്ളിൽ, അച്ഛൻ തൊഴുത്തിൽ തൂങ്ങിമരിച്ചനിലയിൽ'; കോട്ടയത്ത് ദുരൂഹതയായി രണ്ട് മരണം

‘ഗൂഢാലോചനയെന്ന് ആലഞ്ചേരി’; സിറോ മലബാർ ഭൂമിയിടപാട് കേസ് സുപ്രീം കോടതിയിൽ, നാളെയും വാദം തുടരും

'ഗൂഢാലോചനയെന്ന് ആലഞ്ചേരി'; സിറോ മലബാർ ഭൂമിയിടപാട് കേസ് സുപ്രീം കോടതിയിൽ, നാളെയും വാദം തുടരും

കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചു

കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021