• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

റിലീസിന് രണ്ട് നാൾ, ടിക്കറ്റ് ബുക്കിങ്ങിൽ കുതിപ്പ് തുടർന്ന് പഠാൻ; മന്നത്തിൽ തടിച്ചു കൂടി ആരാധകർ

by Web Desk 06 - News Kerala 24
January 23, 2023 : 10:12 am
in cinema, India, News
Reading Time: 1 min read
0
A A
0
റിലീസിന് രണ്ട് നാൾ, ടിക്കറ്റ് ബുക്കിങ്ങിൽ കുതിപ്പ് തുടർന്ന് പഠാൻ; മന്നത്തിൽ തടിച്ചു കൂടി ആരാധകർ

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററിലേക്ക് എത്തുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് പഠാൻ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം ജനുവരി 25ന് തിയറ്ററിൽ എത്തും. പഠാന്റേതായി പുറത്തുവന്ന പ്രമോഷണൽ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ ​ഗാനത്തിന്റെ പേരിൽ വിവാദങ്ങളും ബഹിഷ്കരണാഹ്വാനങ്ങളും എസ്ആർകെ ചിത്രത്തിനെതിരെ പൊട്ടിപ്പുറപ്പെട്ടെങ്കിലും അതൊന്നും തന്നെ പഠാനെ ബാധിച്ചില്ല. പഠാൻ തിയറ്ററിൽ എത്താൻ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കി. ഈ അവസരത്തിൽ ആരാധകരെ മന്നത്തിൽ എത്തി കണ്ട ഷാരൂഖിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

പൊതുവിൽ എന്തെങ്കിലും വിശേഷ ദിവസങ്ങളിൽ ആയിരിക്കും ഷാരൂഖ് ആരാധകരെ കാണാൻ എത്താറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം വൈകിട്ട് സർപ്രൈസ് ആയി എസ് ആർ കെ മന്നത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, ആരാധകരും അത് ആഘോഷമാക്കി. ഷാരൂഖ് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ വീഡിയോ പങ്കുവച്ച് ആരാധകർക്ക് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ടിക്കറ്റ് ബുക്കിങ്ങിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്നലെ മാത്രം 3,00,500 ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. ലിമിറ്റഡ് അഡ്വാൻസ് ബുക്കിങ്ങിൽ 1.70 കോടിയോളം രൂപ ചിത്രം നേടിയിരുന്നു. പിന്നാലെ നടന്ന പ്രീ ബുക്കിങ്ങിൽ റെക്കോർഡ് വിൽപ്പനയാണ് നടന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. കൊവിഡിനു ശേഷമുള്ള ബോളിവുഡ് റിലീസുകളില്‍ ബ്രഹ്‍മാസ്ത്ര മാത്രമാണ് പ്രീ റിലീസ് ബുക്കിം​ഗില്‍ പഠാന് മുന്നിലുള്ളത്. എന്നാല്‍ ബ്രഹ്‍മാസ്ത്രയുടെ റെക്കോര്‍ഡും പഠാന്‍ തകര്‍ക്കുമെന്നാണ് വിലയിരുത്തലുകൾ.

2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണ് പഠാൻ. സിദ്ധാര്‍ഥ് ആനന്ദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബിബിസി ഡോക്യുമെൻററി; സമൂഹ മാധ്യമങ്ങളിൽ നിരീക്ഷണം തുടർന്ന് വാർത്ത വിതരണ മന്ത്രാലയം

Next Post

കൊച്ചിയിൽ നോറൊ വൈറസ് ബാധ? കാക്കനാട്ടെ സ്വകാര്യ സ്കൂളിലെ പ്രൈമറി വിഭാഗം 3 ദിവസത്തേക്ക് അടച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊച്ചിയിൽ നോറൊ വൈറസ് ബാധ? കാക്കനാട്ടെ സ്വകാര്യ സ്കൂളിലെ പ്രൈമറി വിഭാഗം 3 ദിവസത്തേക്ക് അടച്ചു

കൊച്ചിയിൽ നോറൊ വൈറസ് ബാധ? കാക്കനാട്ടെ സ്വകാര്യ സ്കൂളിലെ പ്രൈമറി വിഭാഗം 3 ദിവസത്തേക്ക് അടച്ചു

‘തോളിൽ കയ്യിടാൻ വന്നപ്പോൾ കംഫർട്ടബിൾ ആയിരുന്നില്ല; വിദ്യാർഥികളെല്ലാം മാപ്പ് പറഞ്ഞു’

‘തോളിൽ കയ്യിടാൻ വന്നപ്പോൾ കംഫർട്ടബിൾ ആയിരുന്നില്ല; വിദ്യാർഥികളെല്ലാം മാപ്പ് പറഞ്ഞു’

സാങ്കേതിക തകരാർ: തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി

സാങ്കേതിക തകരാർ: തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി

‘സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല’, വേഗതയുമുള്ള യാത്രയ്ക്ക് സില്‍വര്‍ലൈന്‍ വേണമെന്ന് ഗവര്‍ണര്‍

'സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല', വേഗതയുമുള്ള യാത്രയ്ക്ക് സില്‍വര്‍ലൈന്‍ വേണമെന്ന് ഗവര്‍ണര്‍

ലൈഫ് മിഷനിൽ ആറ് കോടിയുടെ കോഴ ഇടപാട് നടന്നുവെന്ന് ആവര്‍ത്തിച്ച് സ്വപ്ന സുരേഷ്

ലൈഫ് മിഷനിൽ ആറ് കോടിയുടെ കോഴ ഇടപാട് നടന്നുവെന്ന് ആവര്‍ത്തിച്ച് സ്വപ്ന സുരേഷ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021