കാബൂള്‍ : അഫ്ഗാനിസ്താനില്‍ താലിബാന്‍ നേതൃത്വത്തെ വിമര്‍ശിച്ച കാബൂള്‍ സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍. നിയമ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ ഏറെ കാലമായി പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന ഫൈസുള്ള ജലാലിനെയാണ് തടവിലാക്കിയത്.
ടെലിവിഷന്‍ സംവാദങ്ങളില്‍, രാജ്യത്തുണ്ടായ കടുത്ത സാമ്പത്തികപ്രതിസന്ധിക്ക് താലിബാനെ കുറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തി ഭരിക്കുന്നതിനെ വിമര്‍ശിച്ചതിനുമാണ് നടപടി. കൂടാതെ താലിബാന്‍ വക്താവ് മുഹമ്മദ് നയീമിനെ ഫൈസുള്ള കന്നുകാലിയോടുപമിച്ചതും വിവാദമായിരുന്നു. തങ്ങളുടെ രഹസ്യാന്വേഷണവിഭാഗം ജലാലിനെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തതായി താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് ട്വിറ്ററിലൂടെ അറിയിച്ചു. അജ്ഞാതപ്രദേശത്ത് ഫൈസുള്ള തടവിലാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ മസ്സൗദയും പറഞ്ഞു. അഫ്ഗാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച ആദ്യ വനിതയാണ് മസൗദ. 2004 തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയായിരുന്നു അവര്‍. അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനകള്‍ ഫൈസുള്ളയുടെ അറസ്റ്റില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.