മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വൻ കുതിപ്പ് നടത്തി വോഡഫോൺ ഐഡിയയുടെ ഓഹരികൾ. ഓഹരി വിലയിൽ 24 ശതമാനം വർധനവാണ് ഇന്നുണ്ടായത്. കേന്ദ്ര സർക്കാരിന് നൽകാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശികയ്ക്ക് പകരം ഓഹരികൾ നൽകാമെന്ന വോഡഫോൺ ഐഡിയയുടെ നീക്കം കേന്ദ്രസർക്കാർ അംഗീകരിച്ചതാണ് ഈ കുതിപ്പ് സാധ്യമാക്കിയത്.
കഴിഞ്ഞ വർഷം തന്നെ ബാധ്യതയായ 16,133 കോടി രൂപയ്ക്ക് പകരം ഓഹരി നൽകാമെന്ന് വോഡഫോൺ ഐഡിയ ബോർഡ് തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്രം അംഗീകാരം നൽകിയിരുന്നില്ല. പ്രൊമോട്ടര്‍മാര്‍ പുതിയ നിക്ഷേപം നടത്തുമെന്ന് ഉറപ്പ് നല്‍കുന്നത് വരെ തീരുമാനം നടപ്പാക്കില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്. വലിയ നിക്ഷേപം നടത്താമെന്ന് പ്രെമോട്ടർമാരായ ആദിത്യ ബിർള ഗ്രൂപ്പ് ഉറപ്പ് നൽകിയതോടെയാണ് കേന്ദ്രം വഴങ്ങിയത്.