മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിനു പുറത്ത് വെച്ച് കഴിഞ്ഞ വർഷം പൊലീസ് പിടികൂടിയത് 40 കോടിയുടെ 73 കിലോ സ്വർണ്ണം. വിവിധ കേസുകളിലായി 33 പേർ അറസ്റ്റിലായി. വിവരാവകാശ രപകാരം നൽകിയ ചോദ്യത്തിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി വിമാനത്താവളത്തിന് പുറത്തെത്തുന്ന പ്രതികളെയാണ് പൊലീസ് പിടികൂടുന്നത്.
2022ൽ പൊലീസ് പിടികൂടിയ സ്വർണ്ണം 72.816 കിലോഗ്രാം ആണ്. ഓരോ മാസവും പിടികൂടിയസ്വർണ്ണവും അറസ്റ്റിലായവരുടെവരുടെ എണ്ണവും പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ സ്വർണ്ണം പിടികൂടിയത് ഏപ്രിൽ മെയ് മാസങ്ങളിലാണ്. ഏപ്രിൽ മാസം 11455 ഗ്രാമും മെയ് മാസത്തിൽ12565 ഗ്രാം സ്വർണ്ണവും പിടിച്ചെടുത്തു. ഇത്രയും അധികം സ്വർണ്ണം വിമാനത്താവളത്തിന് പുറത്ത് പിടികൂടുന്നുണ്ടെങ്കിൽ കടത്തിക്കൊണ്ട് വരുന്നത് എത്രയോ ഇരട്ടിയാണ്.
കസ്റ്റംസ് പരിശോധനയുടെകാര്യക്ഷമതയും ചോദ്യംചെയ്യപ്പെടുകയാണ്. പരിശോധന ശക്തമാക്കുമ്പോഴും വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് വ്യാപിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്വർണം വ്യാപകമായി പിടികൂടി തുടങ്ങിയതോടെ കടത്താൻ പുതിയ വഴികൾ തേടുകയാണ് കാരിയർമാർ.
കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് ഈ വർഷം സ്വർണക്കടത്ത് കൂടി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സ്വർണം വ്യാപകമായി പിടിക്കപ്പെട്ട് തുടങ്ങിയതോടെ കടത്തിന് പുതിയ രീതികൾ തേടുകയാണ് കാരിയർമാർ. ശരീരത്തിലൊളിപ്പിച്ച് സ്വർണം കൊണ്ടു വരുന്നതിന് പകരമാണ് കടത്തുകാർ മറ്റ് വഴികൾ പരീക്ഷിക്കുന്നത്. സൈക്കിളിനുള്ളിൽ മെർക്കുറി പൂശി സ്വർണക്കട്ടകൾ കൊണ്ടു വന്നതും അടിവസ്ത്രത്തിനുള്ളിൽ സ്വർണ ദ്രാവകം തേച്ചു പിടിപ്പിച്ചു കൊണ്ടു വന്നതും ഈ അടുത്ത ദിവസങ്ങളിലാണ്. സ്വർണം വ്യാപകമായി പിടിക്കപ്പെടുന്നുണ്ടെങ്കിലും വെട്ടിക്കൽ സംഘങ്ങളും സജീവമാണ്. കടത്തിക്കൊണ്ടു വരുന്ന സ്വർണം കരിയർമാരിൽ നിന്ന് തട്ടിയെടുക്കുന്ന സംഘങ്ങൾ വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.