തിരുവനന്തപുരം> കുണ്ടമണ്‍കടവ് സ്വദേശിയായ ആര്‍എസ്എസ് പ്രവര്ത്തകന് പ്രകാശ് ആത്മഹത്യ ചെയ്തെന്ന കേസില്‍ 4 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.ക്രൈംബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.പരസ്ത്രീ ബന്ധം ആരോപിച്ച് ഇവര്‍ പ്രകാശിനെ മര്‍ദിച്ചെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. തുടര്‍ന്നു പ്രകാശ് തൂങ്ങിമരിച്ചെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി
കൃഷ്ണകുമാര്‍, ശ്രീകുമാര്‍, സതികുമാര്‍, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.പ്രകാശിന്റെ മരണത്തിന് പിന്നാലെ, സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തിന് തീയിട്ടത് പ്രകാശും സുഹൃത്തുക്കളുമാണെന്ന് സഹോദരന് പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. പിന്നീട് കോടതിയില്‍ പ്രശാന്ത് മൊഴി മാറ്റുകയും ചെയ്തു.അതേസമയം, തന്റെ സഹോദരന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സുഹൃത്തുക്കള്‍ മര്‍ദിച്ചതിനെ തുടര്‍ന്നാണ് തൂങ്ങിമരിച്ചതെന്നും മൊഴി നല്കി.