• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

‘എല്ലാ ചികിത്സയും നല്‍കിയിട്ടും ആളെ കിട്ടിയില്ല’ , സുബിയെ വിവാഹം കഴിക്കാനിരുന്ന കലാഭവൻ രാഹുലിന്റെ വാക്കുകള്‍

by Web Desk 06 - News Kerala 24
February 23, 2023 : 12:37 pm
0
A A
0
‘എല്ലാ ചികിത്സയും നല്‍കിയിട്ടും ആളെ കിട്ടിയില്ല’ , സുബിയെ വിവാഹം കഴിക്കാനിരുന്ന കലാഭവൻ രാഹുലിന്റെ വാക്കുകള്‍

മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരി സുബി സുരേഷ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 42 വയസ് ആയിരുന്നു സുബിക്ക്. വിവാഹിതയാകാൻ തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് സുബി സുരേഷിന്റെ അന്ത്യം സംഭവിച്ചത്. സുബിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്ന കലാഭവൻ രാഹുല്‍ താരത്തെ അവസാനമായി കാണാൻ എത്തിയപ്പോള്‍ പറഞ്ഞ വാക്കുകളാണ് ആരാധകരെ ഇപ്പോള്‍ സങ്കടത്തിലാക്കുന്നത്.

വളരെ വിഷമത്തിലാണ്. കുറെ ദിവസം ഐസിയുവില്‍ നോക്കി. ആളെ കിട്ടിയില്ല. എല്ലാ രീതിയിലുള്ള ചികിത്സയും കൊടുത്തു. കുറേ നാളായി ഞങ്ങള്‍ ഒരുമിച്ച് പ്രോഗ്രാമിന് പോയിക്കൊണ്ടിരിക്കുകയായിരുന്നു. അതങ്ങനങ്ങ് പോകുകയാണെങ്കില്‍ ഭാവിയില്‍ ഒരുമിച്ച് ജീവിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. ആശുപത്രിയില്‍വെച്ച് സംസാരിച്ചപ്പോള്‍ പല ഘട്ടത്തില്‍ ആരോഗ്യത്തില്‍ ഇംപ്രൂവ്മെന്റ് ഉണ്ടായിരുന്നു. ചില സമയങ്ങളില്‍ ഓര്‍മയൊക്കെ പോകുന്നുണ്ടായിരുന്നു.  ഡോക്ടര്‍മാരും പറഞ്ഞത് ഇംപ്രൂവായി വരുമെന്നാണ്. പക്ഷേ സോഡിയവും പൊട്ടാസ്യവുമൊക്കെ കുറയാറുണ്ട്. പുള്ളിക്കാരി ഭക്ഷണം കഴിക്കുന്നത് കുറവായിരുന്നു. ട്രിപ്പ് പോകുകയാണെങ്കിലും ഭക്ഷം കഴിക്കുന്നത് സുബിക്ക് വലിയ താല്‍പര്യം ഇല്ലായിരുന്നു. ജ്യൂസൊക്കെ കഴിക്കും എന്ന് മാത്രം. സുബിയുടെ കുടുംബവുമായിട്ടും തനിക്ക് അടുപ്പമായിരുന്നു എന്നും രാഹുല്‍ ഒരു മാധ്യമത്തോട് പറഞ്ഞു.

മുന്‍പ് ഒരു ടെലിവിഷന്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ സുബി  വിവാഹത്തെ കുറിച്ച് പറഞ്ഞിരുന്നു. സ്വതസിദ്ധമായ നര്‍മ്മത്തോടെയായിരുന്നു ഇക്കാര്യവും സുബി പ്രേക്ഷകരുമായി പങ്കുവച്ചത്. ഒരു സത്യം തുറന്നു പറയട്ടെ. എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാള്‍ കൂടെക്കൂടിയിട്ടുണ്ട്. പുള്ളിക്കാരന്‍ ഏഴ് പവന്‍റെ താലിമാലയ്ക്കു വരെ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. പുള്ളിക്ക് ഫെബ്രുവരിയില്‍ കല്യാണം നടത്തണമെന്നാണ് ആഗ്രഹം. വെറുതെ പറഞ്ഞതല്ല, സത്യമാണ്, സുബി പറഞ്ഞിരുന്നു. സുബിയുടെ വിയോഗ വാര്‍ത്ത വന്നതിനു പിന്നാലെ സുബിയുടെ സുഹൃത്തും മുതിര്‍ന്ന മിമിക്രി കലാകാരനുമായ കെ എസ് പ്രസാദും ഇക്കാര്യം പറയുന്നുണ്ട്.

വിവാഹം കഴിക്കണമെന്ന് കഴിഞ്ഞൊരു മൂന്ന് വര്‍ഷമായി ഞാന്‍ നിര്‍ബന്ധിക്കുമായിരുന്നു. അമ്മയോട് സംസാരിക്കുമായിരുന്നു. വിവാഹം അടുത്ത് നടക്കുമെന്ന ഘട്ടത്തിലാണ് ഈ അത്യാഹിതം ഉണ്ടാവുന്നത്. രാഹുല്‍ എന്നാണ് അദ്ദേഹത്തിന്‍റെ പേര്. കലാഭവന്‍റെ പ്രോഗ്രാംസ് ചെയ്യുന്ന ആളാണ്. രാഹുല്‍ തന്നെയാണ് രാവിലെ എന്നെ ഇത് വിളിച്ച് പറഞ്ഞത്.  പ്രസാദേട്ടാ, പോയി എന്ന് പറഞ്ഞു- കെ എസ് പ്രസാദ് പ്രതികരിച്ചു.  പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് എപ്പോഴും ആഗ്രഹം പറഞ്ഞിരുന്ന സുബി രാഹുലിനെ പരിചയപ്പെടുന്നത് ഒരു കാനഡ പ്രോഗ്രാമിനിടെ ആയിരുന്നു. 2000 കാലഘട്ടത്തില്‍ ഗള്‍ഫ് ഷോകളില്‍ പോകുന്ന സമയം മുതലേ സുബി ഞങ്ങളോടൊപ്പമുണ്ട്. സൂപ്പര്‍ കോമഡി ഷോ മുതല്‍. രണ്ട് മാസം മുന്‍പ് കണ്ടതാണ്. പക്ഷേ ഒരു മൂന്നാഴ്‍ചയായിട്ട് ആശുപത്രിയില്‍ ആണ്. മഞ്ഞപ്പിത്തം വന്നു. കരളിനെ ബാധിച്ചു. കരള്‍ മാറ്റിവെക്കണം എന്നൊരു അവസ്ഥ വന്നു. സഹോദരിയുടെ മകനോ മകളോ കരള്‍ കൊടുക്കാന്‍ തയ്യാറായിരുന്നു. പ്രശ്‍നം മാറുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങള്‍, ഒരാഴ്‍ച മുന്‍പ് വരെ. പക്ഷേ ഒരു ആറ് ദിവസം മുന്‍പാണ് പറയുന്നത് കരള്‍ മാറ്റിവെക്കുന്നതിന് എന്തോ തടസ്സമുണ്ടെന്ന്. ഒരാഴ്‍ച കൂടി കാത്തിരുന്നതിനു ശേഷം കരള്‍ മാറ്റിവെക്കാം എന്ന് പറഞ്ഞു. അങ്ങനെ ഇരിക്കുമ്പോഴാണ് ഈ വാര്‍ത്ത എത്തുന്നത്, കെ എസ് പ്രസാദ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എപ്പോഴും സങ്കടവും അസ്വസ്ഥതയും; പരിഹരിക്കാം ഭക്ഷണത്തിലൂടെയും…

Next Post

പാക്കിസ്ഥാനില്‍ വാഹനവില ഭീകരമായി കുതിച്ചുയരുന്നു, കാരണം ഇതാണ്!

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പാക്കിസ്ഥാനില്‍ വാഹനവില ഭീകരമായി കുതിച്ചുയരുന്നു, കാരണം ഇതാണ്!

പാക്കിസ്ഥാനില്‍ വാഹനവില ഭീകരമായി കുതിച്ചുയരുന്നു, കാരണം ഇതാണ്!

ആവശ്യം വര്‍ദ്ധിച്ചു; ഒമ്പത് മാസത്തിനിടെ കുവൈത്തില്‍ വിറ്റത് 10.8 ടൺ സ്വര്‍ണം

നാല് ദിവസംകൊണ്ട് 320 രൂപയുടെ ഇടിവ്; സ്വർണവില താഴേക്ക്

പൊതുമേഖല പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍, പാര്‍ട്ടി അറിഞ്ഞിരുന്നില്ലെന്ന് എം വി ഗോവിന്ദന്‍

നല്ല വിളയ്‍ക്കൊപ്പം നല്ല കളയുണ്ടാകുമെന്ന് പാർട്ടി കാണുന്നു, ഈ കളയെല്ലാം പാർട്ടി പറിച്ചു കളയും: എം വി ഗോവിന്ദൻ

‘ഒന്നാം ക്ലാസ് പ്രവേശത്തിന് ആറുവയസന്ന ഉത്തരവിന് കേരളം ഇതുവരെ മറുപടി നല്‍കിയില്ല’; വിശദീകരണവുമായി കേന്ദ്രം

'ഒന്നാം ക്ലാസ് പ്രവേശത്തിന് ആറുവയസന്ന ഉത്തരവിന് കേരളം ഇതുവരെ മറുപടി നല്‍കിയില്ല'; വിശദീകരണവുമായി കേന്ദ്രം

ഇടുക്കി മാങ്കുളത്ത് ആദിവാസി കോളനിക്ക് സമീപമുള്ള കിണറ്റിൽ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

'301 കോളനിയില്‍ കൂടൊരുക്കും'; അരിക്കൊമ്പനെ പിടികൂടാന്‍ വനം വകുപ്പ് നടപടി തുടങ്ങുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In