• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, July 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളം സമാധാനപരമായി ജീവിക്കാവുന്ന ഇടം: മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
March 1, 2023 : 8:15 pm
in Kerala, News
0
A A
0
ദൂരദര്‍ശനെയും ആകാശവാണിയെയും സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടാനുള്ള കേന്ദ്ര നീക്കം ജനാധിപത്യത്തിന്റെ കഴുത്തില്‍ കത്തിവെക്കുന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം> സമാധാനപരമായി ജീവിക്കാവുന്ന ഇടമാക്കി കേരളത്തെ മാറ്റാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനക്കൂട്ടങ്ങൾക്കുനേരെ പൊലീസ് വെടിവയ്‌‌പ്പില്ലാത്ത, ലോക്കപ്പ് കൊലപാതകങ്ങളില്ലാത്ത, വർഗീയ കലാപങ്ങളില്ലാത്ത നാടായി കേരളം മാറി. രാജ്യത്തിന്റെ പൊതുസ്ഥിതിയുടെ പശ്ചാത്തലത്തിൽ സമാധാനത്തിന്റെ തുരുത്താണ് കേരളമെന്നും നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്‌ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് അഴിമതി പൂർണമായും ഇല്ലാതാക്കാൻ ശക്തമായ നടപടിയാണ്‌ സ്വീകരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർക്ക് ടെസ്റ്റ് നടത്തി ലിസ്‌റ്റ്‌ തയ്യാറാക്കി യോഗ്യരായവരെ വിജിലൻസിലേക്ക്‌ തെരഞ്ഞെടുക്കും. ഇവർ നിശ്ചിത കാലയളവിൽ വിജിലൻസിൽ പ്രവർത്തിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരും. ഉദ്യോഗസ്ഥ തലത്തിലെ കൈക്കൂലിയും അഴിമതിയും തടയും. 2021 ൽ 30 ട്രാപ്പ് കേസുകളും 2022 ൽ 47 കേസും രജിസ്റ്റർ ചെയ്‌തു. ഈവർഷം രണ്ടുമാസത്തിനുള്ളിൽ പത്തു കേസ്‌ രജിസ്റ്റർ ചെയ്‌തു. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ മിന്നൽപരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞവർഷം 13 മിന്നൽ പരിശോധന നടത്തി.

ഗുണ്ടകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് കൈക്കൊള്ളുന്നത്. 349 ഗുണ്ടകളെ കാപ്പ ചുമത്തി ജയിലിലച്ചു. ഗുണ്ടാനിയമപ്രകാരം 387 പേരെ നാടുകടത്തി. ഈ സർക്കാർ വന്നശേഷം പോക്‌സോ കേസുകളിലെ 863 പ്രതികളെ ശിക്ഷിച്ചു. പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമ കേസ്‌ കൈകാര്യംചെയ്യാൻ തൃശൂരും തിരുവനന്തപുരത്തും കോടതി ആരംഭിച്ചു.

വിദ്യാസമ്പന്നരും സാങ്കേതിക പരിജ്ഞാനവുമുള്ളവരാണ് പൊലീസ് സേനയിലുള്ളത്. അതിനാൽ സാമ്പത്തിക, ഐടി തട്ടിപ്പ് കേസുകളുൾപ്പെടെ വേഗത്തിൽ കണ്ടെത്താനാകുന്നുണ്ട്‌. ജയിലുകൾ തിരുത്തൽ കേന്ദ്രങ്ങളായി മാറി. മറ്റ് പ്രവണതകൾ അംഗീകരിക്കില്ല. സ്ത്രീ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകിയുള്ള പദ്ധതികളാണ് നടപ്പാക്കിയത്‌. 2012 ൽ വാഹനാപകട നിരക്ക് ലക്ഷത്തിന് 527 ആയിരുന്നത് 2022 ൽ ലക്ഷത്തിന് 279 ആയി കുറയ്‌ക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവന്ന് ഒപ്പം താമസിപ്പിക്കാന്‍ പുതിയ നിബന്ധന

Next Post

സേലം ഡിവിഷനിൽ ട്രെയിൻ നിയന്ത്രണം: നാളെ മുതൽ നിരവധി ട്രെയിനുകൾ റദ്ദാക്കി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
സേലം ഡിവിഷനിൽ ട്രെയിൻ നിയന്ത്രണം: നാളെ മുതൽ നിരവധി ട്രെയിനുകൾ റദ്ദാക്കി

സേലം ഡിവിഷനിൽ ട്രെയിൻ നിയന്ത്രണം: നാളെ മുതൽ നിരവധി ട്രെയിനുകൾ റദ്ദാക്കി

മോഷ്ടാവെന്ന് മുദ്രകുത്തിയ ആദിവാസി യുവാവിന്റെ മരണം: ശവസംസ്കാരത്തിനുള്ള പണം പോലും ഇതുവരെ കൈമാറിയില്ല

മോഷ്ടാവെന്ന് മുദ്രകുത്തിയ ആദിവാസി യുവാവിന്റെ മരണം: ശവസംസ്കാരത്തിനുള്ള പണം പോലും ഇതുവരെ കൈമാറിയില്ല

ശബരിമല വിമാനത്താവളം; കെ.വി. തോമസ് വ്യോമയാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ശബരിമല വിമാനത്താവളം; കെ.വി. തോമസ് വ്യോമയാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഫെബ്രുവരിയിലെ ജി.എസ്.ടി പിരിവ് ഉയർന്നു; 12 ശതമാനം വളർച്ച

ഫെബ്രുവരിയിലെ ജി.എസ്.ടി പിരിവ് ഉയർന്നു; 12 ശതമാനം വളർച്ച

പാചകവാതകവില കൂട്ടിയത് ജനങ്ങളെ കടുത്ത ദുരിതത്തിലാക്കും; ഉടനെ പിൻവലിക്കണം: പി ബി

പാചകവാതകവില കൂട്ടിയത് ജനങ്ങളെ കടുത്ത ദുരിതത്തിലാക്കും; ഉടനെ പിൻവലിക്കണം: പി ബി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021