തിരുവനന്തപുരം> സേലം ഡിവിഷന് കീഴിലെ വിവിധ കേന്ദ്രങ്ങളിൽ എൻജിനീയറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. 06802 കോയമ്പത്തൂർ- സേലം മെമു വെള്ളിയാഴ്‌ച മുതൽ 28 വരെ റദ്ദാക്കി. ഇതേകാലയളവില 06803 സേലം–കോയമ്പത്തൂർ മെമുവും റദ്ദാക്കിയിട്ടുണ്ട്. 06419 കോയമ്പത്തൂർ– പൊള്ളാച്ചി എക്‌സ്‌പ്രസ് 12, 13 തീയതികളിലും 06420 പൊള്ളാച്ചി– കോയമ്പത്തൂർ എക്‌സ്‌പ്രസ് 13, 14 തീയതികളിലും സർവീസ് നടത്തില്ല. 06806 പാലക്കാട് ടൗൺ– കോയമ്പത്തൂർ മെമു 13 നും 06807 കോയമ്പത്തൂർ– പാലക്കാട് ടൗൺ മെമുവും റദ്ദാക്കി.
അഞ്ചിന് എറണാകുളം ജങ്‌ഷനിൽനിന്ന് പുറപ്പെടുന്ന 18190 എറണാകുളം– ടാറ്റാനഗർ എക്‌സ്‌പ്രസ് മൂന്നരമണിക്കൂർ വൈകി രാവിലെ 10.15ന് ആയിരിക്കും പുറപ്പെടുക. 13352 ആലപ്പുഴ– ധൻബാദ് എക്‌സ്‌പ്രസ് അന്നേദിവസം രാവിലെ ആറിന് പകരം മൂന്നുമണിക്കൂർ വൈകി രാവിലെ ഒമ്പതിനാകും പുറപ്പെടുക. 12244 കോയമ്പത്തൂർ– ഡോ. എംജിആർ ചെന്നൈ സെൻട്രൽ എക്‌സ്‌പ്രസ് കോയമ്പത്തൂരിൽനിന്ന് വൈകിട്ട് 5.05 ന് പകരം ഒരുമണിക്കൂർ വൈകും. 16322 കോയമ്പത്തൂർ– നാഗർകോവിൽ എക്‌സ്‌പ്രസ് 20,27 തീയതികളിൽ രണ്ടുമണിക്കൂറും 16340 നാഗർകോവിൽ– മുംബൈ സിഎസ്‌ടി എക്‌സ്‌പ്രസ് ഈ ദിവസങ്ങളിൽ ഒരുമണിക്കൂറും 16321 നാഗർകോവിൽ– കോയമ്പത്തൂർ എക്‌സ്‌പ്രസ് അരമണിക്കൂർ 02197 കോയമ്പത്തൂർ– ജബൽപ്പുർ സൂപ്പർഫാസ്‌റ്റ് സ്‌പെഷ്യൽ 13 ന് നാലര മണിക്കൂറും വൈകും.
06459 കോയമ്പത്തൂർ– ഷൊർണ്ണൂർ എക്‌സ്‌പ്രസ് 12, 13 തീയതികളിൽ പോടന്നൂരിൽനിന്നായിരിക്കും പുറപ്പെടുക. 06458 ഷൊർണ്ണൂർ- കോയമ്പത്തൂർ എക്‌സ്‌പ്രസ് ഈദിവസങ്ങളിൽ പോടന്നൂരിൽയാത്ര അവസാനിപ്പിക്കും. 16608 കോയമ്പത്തൂർ– കണ്ണൂർ മെമു പോടന്നൂരിൽനിന്നായിരിക്കും പുറപ്പെടുക. 16607 കണ്ണൂർ– കോയമ്പത്തൂർ മെമു ഈ ദിവസങ്ങളിൽ പോടന്നൂരിൽ യാത്ര അവസാനിപ്പിക്കും. 16843 തിരുച്ചിറപ്പള്ളി- പാലക്കാട് ടൗൺ എക്‌സ്‌പ്രസ് 12, 13 തീയതികളിൽ ഈ റോഡിനും പാലക്കാടിനുമിടയിൽ സർവീസ് നടത്തില്ല. 16844 പാലക്കാട് ടൗൺ– തിരുച്ചിറപ്പള്ളി എക്‌സ്‌പ്രസ് ഈ റോഡിൽനിന്നായിരിക്കും പുറപ്പെടുക.