തിരുവനന്തപുരം∙ പാചകവാതക വില വര്‍ധനയെ തുടര്‍ന്ന് ഭക്ഷണവില കൂട്ടി ഹോട്ടലുകള്‍. തലസ്ഥാനത്തെ ചില ഹോട്ടലുകള്‍ ഊണിന് അഞ്ചു രൂപവരെ കൂട്ടി. വൈകാതെ എല്ലാ ഹോട്ടലുകള്‍ക്കും വില കൂട്ടേണ്ട സ്ഥിതിയാണെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന്‍ പ്രതികരിച്ചു. ഇന്നലെയാണ് തലസ്ഥാനത്തെ ചില ഹോട്ടലുകള്‍ വിലവര്‍ധന നടപ്പാക്കിയത്.
പ്രതിഷേധ സൂചകമായി ജീവിക്കാന്‍ അനുവദിക്കരുതെന്ന പോസ്റ്റര്‍ കടയിലൊട്ടിച്ചതിനു ശേഷമാണ് സെക്രട്ടറിയേറ്റിന് മുന്നിലുള്ള വെജിറ്റേറിയന്‍ ഹോട്ടലില്‍ ഊണിന് അഞ്ചു രൂപ കൂട്ടിയത്. പോസ്റ്റര്‍ കണ്ടതോടെ കടയിലെത്തുന്നവര്‍ക്കും അവസ്ഥ മനസിലായെന്നാണ് കടയുടമ പറയുന്നത് ഹോട്ടല്‍ നടത്തിപ്പിനുള്ള ചെലവ് കുതിച്ചുയര്‍ന്നു. കോവിഡിനു ശേഷം ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കേണ്ടി വന്നു. പാചകവാതക വില കൂട്ടിയതോടെ ഹോട്ടലുകള്‍ക്ക് ഉപയോഗത്തിനനുസരിച്ച് മാസം 25,000 മുതല്‍ 42,000 രൂപ വരെ അധിക ചെലവുണ്ടാകുമെന്നാണ് ഏകദേശ കണക്ക്