ഷില്ലോംഗ്: മേഘാലയയിൽ അർദ്ധരാത്രി രാഷ്ട്രീയ നാടകം. മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് തൃണമൂലിന്റെ മുകുൾ സാംഗ്മയും രംഗത്തെത്തി. കൊൺറാഡ് സാംഗ്മയ്ക്ക് പിന്തുണ നൽകിയ രണ്ട് എംഎൽഎമാർ പിന്തുണ പിൻവലിച്ചു.
26 സീറ്റ് നേടിയ എൻപിപിയാണ് മേഘാലയയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. സർക്കാർ രൂപീകരണത്തിന് അവകാശം തേടി കൊൺറാഡ് സാംഗ്മ കഴിഞ്ഞ ദിവസം ഗവർണർ ഫാദു ചൌഹാനെ കണ്ടിരുന്നു. ബിജെപിയുടെയും ചില നിയമസഭാംഗങ്ങളുടെയും ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്എസ്പിഡിപി) യുടെ രണ്ട് എംഎല്‍എമാരും ഉള്‍പ്പെടെ 32 പേരുടെ പിന്തുണ ആവകാശപ്പെട്ടാണ് കൊൺറാഡ് സാംഗ്മ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്.
എന്നാല്‍, ഇന്നലെ അർദ്ധരാത്രിയില്‍ എച്ച്എസ്പിഡിപിയുടെ അധ്യക്ഷന്‍ രണ്ട് എംഎല്‍എമാരുടെ പന്തുണ പിന്‍വലിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ സാംഗ്മ മന്ത്രിസഭ രൂപീകരിക്കാൻ ഭൂരിപക്ഷമുണ്ടെന്ന അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയത്.