• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആശാനും ശിഷ്യന്‍മാരും കൊച്ചിയില്‍ എത്തും; വന്‍ സ്വീകരണം ഒരുക്കാന്‍ മഞ്ഞപ്പട ആരാധകർ

by Web Desk 06 - News Kerala 24
March 4, 2023 : 12:24 pm
in Kerala, News, Sports
Reading Time: 1 min read
0
A A
0
ആശാനും ശിഷ്യന്‍മാരും കൊച്ചിയില്‍ എത്തും; വന്‍ സ്വീകരണം ഒരുക്കാന്‍ മഞ്ഞപ്പട ആരാധകർ

ബെംഗളൂരൂ: ഐഎസ്എല്ലിലെ നാടകീയ പുറത്താകലിന് ശേഷം ഇന്ന് കൊച്ചിയില്‍ എത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിന് മഞ്ഞപ്പട ആരാധകർ സ്വീകരണമൊരുക്കും. ഇന്ന് ഉച്ചയ്ക്ക് 1.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനും താരങ്ങള്‍ക്കും സ്വീകരണമൊരുക്കുന്നത് എന്നാണ് മഞ്ഞപ്പട സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. നോക്കൗട്ടില്‍ ബെംഗളൂരു എഫ്സി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഗോളിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മത്സരം പാതിവഴിയില്‍ നിർത്തി പോയതോടെയാണ് ബ്ലാസ്റ്റേഴ്സ് സെമി കാണാതെ ടൂർണമെന്‍റില്‍ നിന്ന് പുറത്തായത്. താരങ്ങളോട് കളി നിർത്താന്‍ ആവശ്യപ്പെട്ട ഇവാന്‍റെ തീരുമാനം ഉചിതമായെന്ന് വാദിച്ച് ഒരു വിഭാഗം ആരാധകർ രംഗത്തെത്തിയിരുന്നു.

മഞ്ഞപ്പടയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി

മഞ്ഞപ്പടയാളികളേ…

‘കപ്പ് നേടുന്നതിനേക്കാള്‍ വലിയ അഭിമാനമാണ് കാലങ്ങളായി തുടർന്ന് വന്ന നെറികേടിനെതിരെ അന്തസ്സോടെ പ്രതികരിച്ചുള്ള മടക്കം. മലയാളികളുടെ അഭിമാനമായ പടനായകനേയും പോരാളികളെയും സ്വീകരിക്കാന്‍ നിങ്ങളും അണിനിരക്കുക. ഇന്ന് ഉച്ചയ്ക്ക് 1.30ന് നെടുമ്പാശ്ശേരി എയർപോർട്ടില്‍’ എന്നാണ് കെബിഎഫ്‍സി മഞ്ഞപ്പടയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നത്.

നോക്കൗട്ടിലെ നാടകീയ രംഗങ്ങൾക്കൊടുവിൽ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ബെംഗളൂരു എഫ്സി സെമി ഫൈനലിൽ കടക്കുകയായിരുന്നു. ബെംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നേടിയ ഗോളിനെ ചൊല്ലിയുള്ള തർക്കത്തില്‍ ബ്ലാസ്റ്റേഴ്സ് പാതിവഴിയില്‍ കളി ബഹിഷ്കരിച്ച മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരുവിന്‍റെ ജയം. ക്യാപ്റ്റൻ സുനിൽ ഛേത്രി നേടിയ വിവാദ ഗോളാണ് മത്സരത്തിന്‍റെ ഗതി നിർണയിച്ചത്. അധികസമയത്ത് 96-ാം മിനുറ്റിൽ ഛേത്രിയുടെ ചടുലനീക്കം വലയിലെത്തിയത് നോക്കി നിൽക്കാനെ ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സൂഖൻ ഗില്ലിന് കഴിഞ്ഞുള്ളൂ. ഫ്രീകിക്ക് നേരിടാന്‍ തയ്യാറായിരുന്നില്ലെന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ വാദിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചു. ഇതിന് പിന്നാലെയായിരുന്നു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നാടകീയ രംഗങ്ങള്‍.

വിവാദ ഗോളിനെ തുടർന്ന് താരങ്ങളോട് മത്സരം നിർത്താനാവശ്യപ്പെട്ട് ഗ്രൗണ്ടിലിറങ്ങിയ കോച്ച് ഇവാൻ വുകോമനോവിച്ചും സംഘവും മത്സരം പൂർത്തിയാക്കാതെ മൈതാനം വിട്ടു. അധിക സമയം തീരുംവരെ കാത്തിരുന്ന റഫറി 120 മിനുറ്റ് പൂർത്തിയായതോടെ ബെംഗളൂരുവിനെ വിജയിയായി പ്രഖ്യാപിച്ചു. അച്ചടക്ക ലംഘനത്തിന് കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടപടിയുണ്ടാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. രണ്ട് പാദങ്ങളായി നടക്കുന്ന സെമിയിൽ മുംബൈ സിറ്റിയെയാണ് ബെംഗളൂരു നേരിടുക. മറുപടി ഗോള്‍ നേടാന്‍ 15 മിനുറ്റോളം ബാക്കിയുണ്ടായിട്ടും കടുത്ത നടപടിയിലേക്ക് ബ്ലാസ്റ്റേഴ്സ് ടീം പോകേണ്ടിയിരുന്നില്ലെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തലച്ചോര്‍ ഭക്ഷിക്കുന്ന അമീബ ; ഒരു മരണം, എന്താണ് നെഗ്ലേരിയ ഫൗലേരി?

Next Post

പൊണ്ണത്തടി നിയന്ത്രിക്കാൻ ഇതാ ചില ടിപ്സുകൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വണ്ണം കുറയ്ക്കണോ? ഇവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം…

പൊണ്ണത്തടി നിയന്ത്രിക്കാൻ ഇതാ ചില ടിപ്സുകൾ

‘സ്വർഗ്ഗത്തിലെ പൂക്കൾ’: കാഴ്ചക്കാരുടെ കണ്ണ് തള്ളിക്കുന്ന നീലത്താഴ്വാര; വീഡിയോ കാണാം

'സ്വർഗ്ഗത്തിലെ പൂക്കൾ': കാഴ്ചക്കാരുടെ കണ്ണ് തള്ളിക്കുന്ന നീലത്താഴ്വാര; വീഡിയോ കാണാം

ഓസ്‌ട്രേലിയയിൽ ഹിന്ദുക്ഷേത്രത്തിന് നേരെ വീണ്ടും അതിക്രമം; പിന്നിൽ ഖലിസ്ഥാൻ തീവ്രവാദികളെന്ന് ആരോപണം

ഓസ്‌ട്രേലിയയിൽ ഹിന്ദുക്ഷേത്രത്തിന് നേരെ വീണ്ടും അതിക്രമം; പിന്നിൽ ഖലിസ്ഥാൻ തീവ്രവാദികളെന്ന് ആരോപണം

സിൽവർ സ്റ്റോം താത്കാലികമായി അടച്ചിടാൻ നിർദ്ദേശം

സിൽവർ സ്റ്റോം താത്കാലികമായി അടച്ചിടാൻ നിർദ്ദേശം

കൊടും ചതി; നിരക്ഷരനായ എന്നെ പറ്റിച്ചുവെന്ന് ‘കച്ചാ ബദം’ വൈറല്‍ ഗായകന്‍

കൊടും ചതി; നിരക്ഷരനായ എന്നെ പറ്റിച്ചുവെന്ന് 'കച്ചാ ബദം' വൈറല്‍ ഗായകന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021