• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ 43,000ലധികം വനിതകളാണ് കേരളത്തില്‍ പുതുസംരംഭങ്ങൾ ആരംഭിച്ചത്,വനിതാ ദിനത്തിൽ വനിതാ സംരഭകര്‍ ഒത്തുചേരും’

by Web Desk 04 - News Kerala 24
March 6, 2023 : 4:58 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ 43,000ലധികം വനിതകളാണ് കേരളത്തില്‍ പുതുസംരംഭങ്ങൾ ആരംഭിച്ചത്,വനിതാ ദിനത്തിൽ വനിതാ സംരഭകര്‍ ഒത്തുചേരും’

തിരുവനന്തപുരം:കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ മാർച്ച് 8 ആം തീയതി അന്താരാഷ്ട്ര വനിതാ ദിനത്തിൽ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട വനിതാ സംരംഭകർ ഒത്തുചേരുന്നു. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംരംഭങ്ങൾ ആരംഭിച്ചവർ ഉൾപ്പെടെയുള്ള വനിതാ സംരംഭകരാണ് പരിപാടിയിൽ പങ്കെടുക്കുക. ആരോഗ്യ, സ്ത്രീ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് സംഗമം ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനാകും.

കേരളത്തിലെ നിലവിലെ സംരംഭക സൗഹാർദ്ദ നയങ്ങളും സംരംഭക സൗഹൃദാന്തരീക്ഷവും വെളിപ്പെടുത്തുന്നതാകും വനിതാ സംരംഭക സംഗമമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ചരിത്രം സൃഷ്ടിച്ച സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 43,000 ലധികം വനിതകളാണ് പുതു സംരംഭങ്ങൾ ആരംഭിച്ചത്. സമൂഹത്തിലെ എല്ലാ മേഖലകളിലും തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിക്കുന്ന കേരളത്തിലെ വനിതകൾക്ക് പ്രചോദനവും ആത്മവിശ്വാസവും ഏകുന്ന ഒന്നാകും 500 ലധികം വനിതാസംരംഭകർ ഒരുമിക്കുന്ന വനിതാ സംരംഭക സംഗമം.

കേരളത്തിൻ്റെ ചരിത്രത്തിൽ വ്യവസായമേഖലയിൽ സംഘടിപ്പിച്ച ഏറ്റവും വിപുലമായ പദ്ധതിയാണ് സംരംഭക വർഷം. 8 മാസം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങളാരംഭിച്ച കേരളത്തിൻ്റെ സംരംഭക വർഷം പദ്ധതി ദേശീയ അംഗീകാരവും നേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിൽ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി തെരഞ്ഞെടുക്കപ്പെട്ട സംരംഭക വർഷം പദ്ധതിയിലൂടെ ഇതുവരെയായി 1,34,987 സംരംഭങ്ങളും 8055.42 കോടിയുടെ നിക്ഷേപവും 2,89,397 തൊഴിലും ഉണ്ടായത് അഭിമാനകരമായ നേട്ടമാണ്. സംരംഭങ്ങള്‍ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സര്‍ക്കാര്‍ ഒരുക്കി നല്‍കിയ പശ്ചാത്തല സൗകര്യങ്ങള്‍, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന വനിതകളുടെ എണ്ണം തുടങ്ങി പല മാനങ്ങള്‍ കൊണ്ട് രാജ്യത്ത് തന്നെ പുതു ചരിത്രമാണ് കേരളത്തിന്‍റെ സംരംഭക വർഷം പദ്ധതിയെന്നും വ്യവസായ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാസർകോട്ട് അടച്ചിട്ട വീട്ടിൽ വന്‍ കവര്‍ച്ച; 50 പവൻ സ്വര്‍ണാഭരണങ്ങൾ നഷ്ടപ്പെട്ടു

Next Post

മുഖ്യമന്ത്രിയുടെ നാഗർകോവിൽ യാത്ര; വീണ്ടും കരുതൽ തടങ്കൽ, യൂത്ത് കോൺഗ്രസ് നേതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുഖ്യമന്ത്രിയുടെ നാഗർകോവിൽ യാത്ര; വീണ്ടും കരുതൽ തടങ്കൽ, യൂത്ത് കോൺഗ്രസ് നേതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

മുഖ്യമന്ത്രിയുടെ നാഗർകോവിൽ യാത്ര; വീണ്ടും കരുതൽ തടങ്കൽ, യൂത്ത് കോൺഗ്രസ് നേതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

മക്കൾ ഉപേക്ഷിച്ചു; ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ യു.പി സർക്കാരിന് നൽകി 85കാരൻ

മക്കൾ ഉപേക്ഷിച്ചു; ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ യു.പി സർക്കാരിന് നൽകി 85കാരൻ

ശീതളപാനീയത്തിൽ മയക്കമരുന്ന് കലർത്തി 16കാരിയെ ഇൻസ്റ്റാഗ്രാം സുഹൃത്ത് ബലാത്സംഗം ചെയ്തു

ശീതളപാനീയത്തിൽ മയക്കമരുന്ന് കലർത്തി 16കാരിയെ ഇൻസ്റ്റാഗ്രാം സുഹൃത്ത് ബലാത്സംഗം ചെയ്തു

എങ്ങനെയാണ് താങ്കൾക്ക് ഒരേ സമയം സുന്ദരനും ബുദ്ധിമാനുമാകാൻ സാധിക്കുന്നത്? ശശി തരൂരിനോട് നാഗാലാൻഡ് പെൺകുട്ടി

എങ്ങനെയാണ് താങ്കൾക്ക് ഒരേ സമയം സുന്ദരനും ബുദ്ധിമാനുമാകാൻ സാധിക്കുന്നത്? ശശി തരൂരിനോട് നാഗാലാൻഡ് പെൺകുട്ടി

2024ൽ അമേഠിയിൽ സമാജ്‌വാദി പാർട്ടി മത്സരിക്കുമെന്ന് സൂചന നൽകി അഖിലേഷ് യാദവ്

2024ൽ അമേഠിയിൽ സമാജ്‌വാദി പാർട്ടി മത്സരിക്കുമെന്ന് സൂചന നൽകി അഖിലേഷ് യാദവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021