കല്‍പ്പറ്റ: വയനാട്ടില്‍ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. തൊണ്ടർനാട് മട്ടിലയത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഒരു കിലോയോളം കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്. കോഴിക്കോട് കായക്കൊടി സ്വദേശി ഇ.വി നൗഫൽ, തൊട്ടിൽ പാലം സ്വദേശി നിജിൻ എന്നിവരാണ് അറസ്റ്റിലായത്. ഓട്ടോറിക്ഷയിലെത്തിയ യുവാക്കളെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു. പുൽപ്പള്ളിയിൽ നിന്നും കഞ്ചാവ് വാങ്ങി നാട്ടിൽ ചില്ലറ വിൽപ്പന നടത്താനായി കൊണ്ടുപോയ കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.അതേസമയം ഇടുക്കി ജില്ലയിലെ തോടുപുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്നു വില്‍ക്കുന്ന സംഘത്തെകുറിച്ചുള്ള അന്വേഷണം പൊലീസ് ഊര്ജ്ജിതമാക്കി. മുട്ടം കരിമണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നും കഞ്ചാവും എംഡിഎംഎയും പിടികൂടിയ സാഹചര്യത്തിലാണിത്. എരണാകുളം ഇടുക്കി ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന് നിരവധി കണ്ണികളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
കോളേജുകള്‍ ഹയര്‍സെക്കന്‍ററി സ്കൂളുകള്‍ തുടങ്ങിയവയുടെ പരിസരങ്ങളില്‍ വ്യാപകമായി കഞ്ചാവും എംഡിഎംഎയും വില്‍പ്പന നടത്തുന്നുണ്ടെന്ന് പൊലീസിന് നേരത്തെ തന്നെ വിവരംലഭിച്ചിരുന്നു. മിക്കയിടങ്ങളും മയക്കുമരുന്ന് സംഘം പൊലീസ് നിരീക്ഷണത്തിലുമായിരുന്നു. രണ്ടാഴ്ച്ച മുമ്പ് പിടിയിലായ കഞ്ചാവ് വില്‍പ്പനക്കാരാണ് കോളേജില് കൊടുക്കാനായി എറണാകുളത്തുനിന്നെത്തുന്ന സംഘത്തെകുറിച്ചുള്ള വിവരം പൊലീസിന് നല‍്കുന്നത്. തുടര‍്ന്ന് നടത്തിയ പരിശോധനയില്‍ രണ്ടിടങ്ങളില്‍ നിന്നായി ആറുപേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്