താരൻ കുറച്ചൊന്നുമല്ല പലരെയും ബുദ്ധിമുട്ടിക്കുന്നത്. താരൻ പലരിലും ആത്മവിശ്വാസക്കുറവിന് വരെ കാരണമാകാറുണ്ട്. തലമുടി കൊഴിച്ചിലിനും താരൻ കാരണമാകാം. പല കാരണങ്ങൾ കൊണ്ട് താരൻ ഉണ്ടാകുന്നു. കേശ സംരക്ഷണത്തിൽ കുറച്ചധികം ശ്രദ്ധിച്ചാൽ തന്നെ താരനെ ഒരു പരിധി വരെ തടയാൻ സാധിക്കും. അടുക്കളയിലുള്ള ചില ചേരുവകൾ ഉപയോഗിച്ച് തന്നെ താരനകറ്റാം.
ഉലുവ…
തലമുടിയുടെ പല പ്രശ്‌നങ്ങൾക്കുമുള്ള നല്ലൊരു മരുന്നാണ് ഉലുവയെന്നു പറയാം. പ്രോട്ടീൻ കൂടുതലായതിനാൽ ഉലുവ പോഷിപ്പിക്കുന്നതിനും മുടി കൊഴിച്ചിൽ തടയുന്നതിനും ഫലപ്രദമാണെന്ന് അറിയപ്പെടുന്നു. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളർച്ചയ്ക്ക് സഹായിക്കുന്നത്. ഉലുവ പേസ്റ്റ് തലയിൽ പുരട്ടി 15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.
ചെറുനാരങ്ങ…
മറ്റൊരു ചേരുവകയാണ് ചെറുനാരങ്ങ. താരൻ മാറാൻ നാരങ്ങാനീര് ഉപയോഗിക്കാം. നാരങ്ങയുടെ സിട്രിക് ആസിഡിന്റെ ഘടന വരൾച്ചയും താരനും ഫലപ്രദമായി ചികിത്സിക്കാൻ കഴിയും. ഇത് തലയോട്ടിയിലെ പിഎച്ച് ലെവൽ ബാലൻസ് ചെയ്തുകൊണ്ടാണ് ഇത് ചെയ്യുന്നത്. തലയോട്ടിയിലെ ഫംഗസിന്റെ വളർച്ച തടയുന്നതിലും ഇത് മികച്ചതാണ്.
കറ്റാർവാഴജെൽ…
മറ്റൊന്നാണ് കറ്റാർവാഴജെൽ. കറ്റാർവാഴ മുടിക്ക് നല്ലതായി കണക്കാക്കപ്പെടുന്നു. താരൻ എന്ന പ്രശ്‌നം നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ, ഷാംപൂവും കറ്റാർവാഴയും മിക്‌സ് ചെയ്ത് അൽപനേരം മസാജ് ചെയ്യുന്നത് മുടിയിലെ താരൻ തടയാൻ സഹായിക്കും.
നെല്ലിക്ക…
നെല്ലിക്കയാണ് നാലാമത്തെ ചേരുവ എന്ന് പറയുന്നത്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. നെല്ലിക്കയാണ് നാലാമത്തെ ചേരുവ എന്ന് പറയുന്നത്. നെല്ലിക്ക പേസ്റ്റും അതിലേക്ക് അൽപം തെെരും മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക.