• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ഈ രാജ്യം നിങ്ങളെ നമിക്കുന്നു’; ഓസ്‍കര്‍ ജേതാക്കള്‍ക്ക് അഭിനന്ദനവുമായി മമ്മൂട്ടി, മോഹന്‍ലാല്‍

by Web Desk 04 - News Kerala 24
March 13, 2023 : 6:38 pm
in Kerala, News
0
A A
0
‘ഈ രാജ്യം നിങ്ങളെ നമിക്കുന്നു’; ഓസ്‍കര്‍ ജേതാക്കള്‍ക്ക് അഭിനന്ദനവുമായി മമ്മൂട്ടി, മോഹന്‍ലാല്‍

ഓസ്‍കര്‍ അവാര്‍ഡ് നേട്ടത്തിലൂടെ രാജ്യത്തിന്‍റെ യശസ്സ് ഉയര്‍ത്തിയ കലാപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി മമ്മൂട്ടിയും മോഹന്‍ലാലും. ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ പുരസ്കാരം നേടിയ ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന്‍റെയും മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം ആയി തെരഞ്ഞെടുക്കപ്പെട്ട ദി എലിഫന്‍റ് വിസ്പറേഴ്സിന്‍റെയും അണിയറ പ്രവര്‍ത്തകര്‍ക്ക് ഇരുവരും അഭിനന്ദനങ്ങള്‍ നേര്‍ന്നു.

ലോകം മുഴുവന്‍ നാട്ടു നാട്ടുവിന്‍റെ താളത്തിനൊപ്പം നൃത്തം ചെയ്യുന്നത് കാണുമ്പോള്‍ അഭിമാനം നിറഞ്ഞ് തുളുമ്പുന്നു. ഈ രാജ്യത്തിന്‍റെ അഭിമാനമായതിന് എം എം കീരവാണിക്കും ചന്ദ്രബോസിനും ഹൃദയം നിറഞ്ഞ ആശംസകള്‍. ഇന്ത്യന്‍ സിനിമയെ ലോകത്തിന്‍റെ നിറുകയില്‍ എത്തിച്ചതിന് എസ് എസ് രാജമൌലി, രാം ചരണ്‍, ജൂനിയര്‍ എന്‍ ടി ആര്‍ എന്നിവരെക്കുറിച്ചും അഭിമാനം. മികച്ച ഹ്രസ്വ ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരം നേടിയത് ദി എലിഫന്‍റ് വിസ്പറേഴ്സ് ആണ്. കാര്‍ത്തികി ഗോണ്‍സാല്‍വസ്, ഗുണീത് മോംഗ, സിഖ്യ എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍. ശരിക്കും ഗംഭീരമായ നേട്ടം, മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.നാട്ടു നാട്ടു രണ്ടാമതും ചരിത്രം കുറിക്കുന്നു. ഇന്ത്യയെ വീണ്ടും ഒന്നാമതെത്തിച്ചതിന് എം എം കീരവാണി ഗാരു, ചന്ദ്രബോസ്, എസ് എസ് രാജമൌലി, കാല ഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ്, പ്രേം രക്ഷിത്, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, പിന്നെ മുഴുവന്‍ ആര്‍ആര്‍ആര്‍ സംഘത്തിനും അഭിനന്ദനങ്ങള്‍. ഈ രാജ്യം നിങ്ങളെ നമിക്കുന്നു. എലിഫന്‍റ് വിസ്പറേഴ്സിലൂടെ ഓസ്കര്‍ നേടിയ രണ്ട് വനിതകളെയും നമിക്കുന്നു. ഇന്ത്യയുടെ ഈ അഭിമാന വിജയത്തിന് കാര്‍ത്തികി ഗോണ്‍സാല്‍വസിനും ഗുണീത് മോംഗയ്ക്കും അഭിനന്ദനങ്ങള്‍, എന്നാണ് മോഹന്‍ലാലിന്‍റെ കുറിപ്പ്. ഓസ്കറില്‍ ഒരേ വര്‍ഷം രണ്ട് പുരസ്കാരങ്ങള്‍ എന്ന അപൂര്‍വ്വതയെ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുകയാണ് ഇന്ത്യന്‍ സിനിമാപ്രേമികള്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിപിഐ സംഘടനാ നേതാവിൻ്റെ റേഷൻ കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Next Post

അലഹബാദ് ഹൈക്കോടതി വളപ്പിലെ പള്ളി പൊളിച്ചുനീക്കണം സുപ്രീം കോടതി ഉത്തരവ്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
അലഹബാദ് ഹൈക്കോടതി വളപ്പിലെ പള്ളി പൊളിച്ചുനീക്കണം സുപ്രീം കോടതി ഉത്തരവ്

അലഹബാദ് ഹൈക്കോടതി വളപ്പിലെ പള്ളി പൊളിച്ചുനീക്കണം സുപ്രീം കോടതി ഉത്തരവ്

കൊച്ചിയിൽ ഐബിഎം പ്രവർത്തനം വിപുലപ്പെടുത്തുന്നു: പൂർണ പിന്തുണയെന്ന് മന്ത്രി പി രാജീവ്‌

കൊച്ചിയിൽ ഐബിഎം പ്രവർത്തനം വിപുലപ്പെടുത്തുന്നു: പൂർണ പിന്തുണയെന്ന് മന്ത്രി പി രാജീവ്‌

ബ്രഹ്മപുരം തീപിടിത്തം: 2011 മുതല്‍ ഇതുവരെയുള്ള മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കണം; കൊച്ചി മേയര്‍

ബ്രഹ്മപുരം തീപിടിത്തം: 2011 മുതല്‍ ഇതുവരെയുള്ള മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കണം; കൊച്ചി മേയര്‍

സംസ്ഥാനത്തെ ആനത്താരകൾ പുനഃനിർമിക്കും: മന്ത്രി എ കെ ശശീന്ദ്രൻ

സംസ്ഥാനത്തെ ആനത്താരകൾ പുനഃനിർമിക്കും: മന്ത്രി എ കെ ശശീന്ദ്രൻ

കണ്ണൂരിൽ കോടതി ജീവനക്കാരിക്കുനേരെ ആസിഡ് ആക്രമണം; ഗുരുതര പരുക്ക്

കണ്ണൂരിൽ കോടതി ജീവനക്കാരിക്കുനേരെ ആസിഡ് ആക്രമണം; ഗുരുതര പരുക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021