ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,47,417 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ കേസുകളുടെ എണ്ണം 36,317,927 ആണ്. 380 മരണം കൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 27% ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്ര (46,723), ഡല്‍ഹി (27,561), പശ്ചിമ ബംഗാള്‍ (22,155), കര്‍ണാടക (21,390) എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗ ബാധിതര്‍. അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചതോടെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് 4.30ന് വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് യോഗം ചേരുന്നത്. ഞായറാഴ്ച ഉന്നതതല യോഗം ചേര്‍ന്ന് പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തിയിരുന്നു.