തിരുവനന്തപുരം: കേരള നിയമസഭയിലെ ഭരണപക്ഷവും സ്പീക്കർ എ.എൻ. ഷംസീറും പാർലമെന്റിലെ ഫാഷിസ്റ്റ് ഭരണപക്ഷത്തിന്റെ ഫോട്ടോ പതിപ്പായി അധഃപതിക്കുകയാണെന്നും കേരള രാഷ്ട്രീയത്തിൽ കേട്ടുകേൾവി ഇല്ലാത്ത തരത്തിലാണ് നിയമസഭയിൽ ഭരണപക്ഷം പെരുമാറുന്നതെന്നും ഓ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള കുറ്റപ്പെടുത്തി. ഓ.ഐ.സി.സി സിങ്കപൂർ മെമ്പർഷിപ്പ് കാമ്പയിൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപി.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ ഓ.ഐ.സി.സി ഓഷ്യാന കൺവീനർ ജോസ്.എം.ജോർജ് അദ്ധ്യക്ഷനായിരുന്നു. സിങ്കപ്പൂർ ഓ.ഐ.സി.സി മെമ്പർഷിപ്പ് അരുൺ മാത്യൂസിന് നൽകികൊണ്ട് ഗ്ലോബൽ ചെയർമാൻ നിർവ്വഹിച്ചു.
മുഖ്യമന്ത്രി ഉത്തരം പറയേണ്ട റൂൾ പോലുംതുടർച്ചയായി സ്പീക്കർ അനുമതി നൽകുന്നില്ല. ഇത് ജനാധിപത്യത്തിന്റെ ധ്വംസനവും നീതി നിഷേധവുമാണ്. ഈ നടപടിക്കെതിരെ സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് അടക്കമുള്ള എം.എൽ.എമാരെ വാച്ച് ആൻഡ് വാർഡിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ചു കയ്യേറ്റം ചെയ്ത നടപടി അപലപനീയമാണ്. സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിൽ നിന്നും മുഖ്യമന്തിയും മന്തിമാരും ഒളി ച്ചോടുകയാണ്.അതിനുള്ള അവസരം നിഷേധിക്കുന്നതിലൂടെ സിപി എമ്മിന്റെ ഏകാധിപത്യ പ്രവണതയാണ് വെളിവാകുന്നത്. ജനാധിപത്യ കേരളം ഒറ്റക്കെട്ടായി ഇതിനെ ഒറ്റക്കെട്ടായി നേരിടണമെന്നും ഓ.ഐ.സി.സി. ഗ്ലോബൽ ചെയർമാൻ പറഞ്ഞു.