ദില്ലി: രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ വിദേശ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പങ്കുവെച്ച് ശശി തരൂർ. ഒരു ശബ്ദം ഇല്ലാതാക്കാൻ ബിജെപി ശ്രമിച്ചു. എന്നാൽ ഇപ്പോൾ ലോകത്തിന്റെ എല്ലാ ഭാഗത്തും ഇന്ത്യയുടെ ശബ്ദം കേൾക്കുന്നുവെന്ന് തരൂർ ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി കൊണ്ട് ഇന്നലെയാണ് ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. തുടർന്ന് പ്രതിക്ഷ പാർട്ടികൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടിയുടെ വേഗത ഞെട്ടിപ്പിക്കുന്നതാണെന്നും ജനാധിപത്യ വിരുദ്ധമാണെന്നും ശശി തരൂർ എംപി പ്രതികരിച്ചിരുന്നു.