• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘എന്ത് വൃത്തികേടും ചെയ്യുന്നവരാണ് പ്രധാനമന്ത്രിയും ആർഎസ്എസും’; വിമർശനവുമായി എംഎം മണി

by Web Desk 04 - News Kerala 24
March 25, 2023 : 4:28 pm
in Kerala, News
0
A A
0
‘എന്ത് വൃത്തികേടും ചെയ്യുന്നവരാണ് പ്രധാനമന്ത്രിയും ആർഎസ്എസും’; വിമർശനവുമായി എംഎം മണി

തൊടുപുഴ: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോ​ഗ്യനാക്കിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവും എംഎൽഎയുമായ എംഎം മണി. രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചത് അസംബന്ധമാണെന്നും‌ ശിക്ഷക്ക് ഒരു ന്യായവുമില്ലെന്നും എംഎം മണി പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷ ജനാധിപത്യവിരുദ്ധമാണ്. വലിയ കൊള്ളരുതായ്ക ചെയ്ത ഭരണാധികാരിയാണ് നരേന്ദ്രമോദി എന്നാണ് എനിക്ക് തോന്നുന്നത്. വിമര്‍ശനം ഏല്‍ക്കാന്‍ മോദിയെന്ന ഭരണാധികാരി ബാധ്യസ്ഥനാണ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊല്ലാന്‍ കൂട്ടുനിന്ന ആളാണ്. കൊലക്കേസിലെ പ്രതികളെ മോചിപ്പിച്ച ആളാണ്. എന്തുവൃത്തികേടും ചെയ്യുന്ന പ്രധാനമന്ത്രിയാണ് മോദി. അദ്ദേഹത്തിന്റെ പാര്‍ട്ടിയും അദ്ദേഹത്തിന്റെ കാളികൂളി സംഘമായ ആര്‍എസ്എസുമാണ് എല്ലാത്തിനും പിന്നിലെന്നും എംഎം മണി പറഞ്ഞു. രാജ്യം വലിയ കുഴപ്പത്തിലാണെന്നും എല്ലാ വിഭാഗവും പ്രതിഷേധിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഗാന്ധിയെ കൊന്നതിനെ ന്യായീകരിക്കുന്ന കള്ളപ്പരിശകളാണ് ഇവര്‍. ഇവരില്‍ നിന്ന് വേറെയെന്താണ് പ്രതീക്ഷിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആയിരകണക്കിന് മുസ്ലിംകളെ കൊന്നുതള്ളിയിട്ടുണ്ട്. നരേന്ദ്ര മോദിയുടെ നേതാവ് മോഹൻ ഭാ​ഗവതാണ്. മുസ്ലീങ്ങളെ കൊലപ്പെടുത്തി. ക്രിസ്ത്യാനികളെ ഇപ്പോള്‍ കൊന്നുകൊണ്ടിരിക്കുകയാണ്. മാര്‍പാപ്പയെ അവിടെപ്പോയി കെട്ടിപ്പിടിക്കും. അനുയായികളെ ഇവിടെ കൊന്നുകുഴിച്ചുമൂടുന്ന പണിയാണ് അയാള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അയാളെ വിമര്‍ശിക്കുകയല്ലാതെ എന്താണ് ചെയ്യേണ്ടതെന്നും മണി പറഞ്ഞു. ഞാൻ പറഞ്ഞത്ര പോലും രാഹുൽ ​ഗാന്ധി പറഞ്ഞിട്ടില്ലേ. അങ്ങനെയെങ്കിൽ എന്നേം ശിക്ഷിച്ചോട്ടെയെന്നും അദ്ദേഹം പറഞ്ഞു. ആയിരം സംവത്സരമായി പൊരുതുകയാണ് എന്നാണിവർ പറയുന്നത്. എന്താണിവർ പൊരുതുന്നത്. ജാതിവ്യവസ്ഥ പുനസ്ഥാപിക്കാനാണ് ശ്രമിച്ചത്. ​ഗാന്ധിയും ഹിന്ദുമത വിശ്വാസമായിരുന്നു, പക്ഷേ ഇവരെപ്പോലെ ഭ്രാന്തനായിരുന്നില്ല. അദാനിയെന്ന കള്ളനെ വളര്‍ത്തിക്കൊണ്ടുവന്ന്, രാജ്യത്തിന്റെ ദശലക്ഷക്കണക്കിന് രൂപയാണ് കൊള്ളയടിച്ചതെന്നും മണി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ ഇന്നസന്റിന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Next Post

കുട്ടികളെയും കൂട്ടി കാടിനകത്ത് യുവാവിന്റെ ആത്മഹത്യ ഭീഷണി; ഒരു കുട്ടിയെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുട്ടികളെയും കൂട്ടി കാടിനകത്ത് യുവാവിന്റെ ആത്മഹത്യ ഭീഷണി; ഒരു കുട്ടിയെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ

കുട്ടികളെയും കൂട്ടി കാടിനകത്ത് യുവാവിന്റെ ആത്മഹത്യ ഭീഷണി; ഒരു കുട്ടിയെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ

ഗൂഗിളിൽ നോക്കി നമ്പറെടുക്കാൻ നിൽക്കണ്ട ; വ്യാജന്മാരാണ് കൂടുതല്‍

ഗൂഗിളിൽ നോക്കി നമ്പറെടുക്കാൻ നിൽക്കണ്ട ; വ്യാജന്മാരാണ് കൂടുതല്‍

കോവിഡ്: ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് കേരളത്തിൽ; പ്രതിദിന കേസുകൾ 146 ദിവസത്തിനിടയിലെ ഉയർന്ന നിരക്കിൽ

കോവിഡ്: ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് കേരളത്തിൽ; പ്രതിദിന കേസുകൾ 146 ദിവസത്തിനിടയിലെ ഉയർന്ന നിരക്കിൽ

രാഹുലിനെതിരായ കോടതി നടപടി ജനാധിപത്യത്തിന്റെ അന്തസത്തക്ക് നിരക്കാത്തത് -റസാഖ് പാലേരി

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധം; ചണ്ഡി​ഗഡിൽ ട്രെയിൻ തടഞ്ഞ് യൂത്ത് കോൺ​ഗ്രസ്

രാജ്യം ഭരിക്കുന്നത് 12ാം ക്ലാസുകാരൻ; സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യം -അരവിന്ദ് കെജ്രിവാൾ

രാജ്യം ഭരിക്കുന്നത് 12ാം ക്ലാസുകാരൻ; സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യം -അരവിന്ദ് കെജ്രിവാൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021